ജനവിധി ഞങ്ങള്‍ അംഗീകരിക്കുന്നു ; രാഹുൽ ഗാന്ധി

ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഫലം അംഗീകരിച്ച്‌ കോണ്‍ഗ്രസ് നേതാവ് രാഹുസ്‍ ഗാന്ധി. പാർട്ടി പ്രവർത്തകർക്കും അനുഭാവികള്‍ക്കും രാഹുല്‍ നന്ദി അറിയിച്ചു. സംസ്ഥാനത്തെ മലിനീകരണം, വിലക്കയറ്റം, അഴിമതി എന്നിവയ്ക്കെതിരെ പോരാട്ടം തുടരുമെന്നും രാഹുല്‍ പറഞ്ഞു. ഡല്‍ഹിയുടെ ജനവിധി ഞങ്ങള്‍ വിനയപൂർവ്വം അംഗീകരിക്കുന്നു. എല്ലാ കോണ്‍ഗ്രസ് പ്രവർത്തകർക്കും അവരുടെ സമർപ്പണത്തിനും എല്ലാ വോട്ടർമാർക്കും പിന്തുണച്ചതിനും ഹൃദയംഗമമായ നന്ദി അറിയിക്കുന്നതായി രാഹുല്‍ ഗാന്ധി പറഞ്ഞു. ഡല്‍ഹി തിരഞ്ഞെടുപ്പില്‍ ഇത്തവണയും കോണ്‍ഗ്രസിന് അക്കൗണ്ട് തുറക്കാൻ കഴിഞ്ഞില്ല. 1998 മുതല്‍ 2013 വരെ ഡല്‍ഹി ഭരിച്ച കോണ്‍ഗ്രസിന് ഇപ്പോള്‍ തുടർ‌ച്ചയായി മൂന്നാം വട്ടവും ജനങ്ങള്‍ തള്ളിക്കളഞ്ഞിരിക്കുകയാണ്. അതേ സമയം മികച്ച വിജയമാണ് ബിജെപി തിരഞ്ഞെടുപ്പില്‍ സ്വന്തമാക്കിയത്. 48 സീറ്റുകളാണ് ബിജെപി നേടിയത്. ആം ആദ്മി പാർട്ടി 22 സീറ്റ് നേടി. തിരഞ്ഞെടുപ്പില്‍ ബിജെപി വിജയിച്ചതിന് പിന്നാലെ ജനങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നന്ദി അറിയിച്ചിരുന്നു. ഡല്‍ഹിയിലെ ജനങ്ങള്‍ക്ക് ഞാൻ നന്ദി പറയുന്നുവെന്നും ഡല്‍ഹി ഞങ്ങള്‍ക്ക് പൂർണ ഹൃദയത്തോടെ സ്നേഹം നല്‍കി വികസനത്തിന്റെ രൂപത്തില്‍ ഞങ്ങള്‍ നിങ്ങള്‍ക്ക് ഇരട്ടി സ്നേഹം തിരികെ നല്‍കുമെന്ന് ഞാൻ ഒരിക്കല്‍ക്കൂടി ജനങ്ങള്‍ക്ക് ഉറപ്പ് നല്‍കുന്നു എന്നാണ് മോദി പറഞ്ഞത്. രാഷ്ട്രീയത്തില്‍ നുണകള്‍ക്കും കുറുക്ക് വഴികള്‍ക്കും സ്ഥാനമില്ലെന്നത് ഡല്‍ഹിയുടെ ജനവിധിയില്‍ നിന്ന് വ്യക്തമാണെന്നും കുറുക്കുവഴി രാഷ്ട്രീയത്തിന്റെ യുഗം അവസാനിച്ചെന്നും മോദി പറഞ്ഞു. 27 വർഷത്തിന് ശേഷമാണ് ബിജെപി അധികാരത്തിലെത്തുന്നത്. ബിജെപിയെ സംബന്ധിച്ച്‌ ഇത് വലിയ നേട്ടമാണ്. ബിജെപിയും സംഖ്യ കക്ഷികളും ചേർന്ന് 47.17 ശതമാനം വോട്ട് നേടി. ആം ആദ്മി 43.5 ശതമാനം നേടിയ 6.36 ശതമാനമാണ് കോണ്‍ഗ്രസിന്റെ വോട്ട് വിഹിതം. ആം ആദ്മിയുടെ മുതിർന്ന നേതാക്കള്‍ക്ക് ഉള്‍പ്പെടെ പരാജയം ഏറ്റുവാങ്ങേണ്ടി വന്നു. കെജരിവാളിനെ പർവേശ് വർമ പരാജയപ്പെടുത്തി. പർവേശ് വർമയ്ക്കാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് കൂടുതല്‍ സാധ്യത. വിജേന്ദർ ഗുപ്ത, ഒ.പി ശർമ്മ, മോഹൻസിംഗ് ബിഷ്ത്ത് തുടങ്ങിയവരുടെ പേരുകളും ഉയർന്നേക്കാം.

മിനിമം സാലറി 69,000 രൂപ? കേന്ദ്ര ജീവനക്കാര്‍ പ്രതീക്ഷിക്കുന്നത് വന്‍ ശമ്പള വര്‍ധന

കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും വിവിധ സംഘടനകളുടെ കൂട്ടായ്മയായ നാഷണല്‍ കൗണ്‍സില്‍ ഓഫ് ജോയിന്റ് കണ്‍സള്‍ട്ടേറ്റീവ് മെഷിനറി എട്ടാം ശമ്പള കമ്മീഷന് മുന്നില്‍ തങ്ങളുടെ ആവശ്യങ്ങള്‍ സമര്‍പ്പിച്ചു കഴിഞ്ഞു. നിലവില്‍ ഏഴാം ശമ്പള കമ്മീഷന്‍

റഷ്യയില്‍ നിന്നുളള എണ്ണ ഇറക്കുമതിയില്‍ ഇളവ് നീട്ടി നല്‍കി അമേരിക്ക; മെയ് 16വരെ എണ്ണ വാങ്ങാം

വാഷിംഗ്ടണ്‍: റഷ്യയില്‍ നിന്നുളള എണ്ണ ഇറക്കുമതിക്ക് ഇളവ് നീട്ടി നല്‍കി അമേരിക്ക. ഇന്ത്യ ഉള്‍പ്പെടെയുളള രാജ്യങ്ങള്‍ക്ക് റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നതിന് ഉപരോധം ഉണ്ടാകാത്ത വിധം 30 ദിവസത്തെ പൊതുലൈസന്‍സ് നല്‍കുമെന്നാണ് അമേരിക്കയുടെ പ്രഖ്യാപനം.

അനധികൃത എൽ.പി.ജി സിലിണ്ടർ സംഭരണം: അഞ്ച് സിലിണ്ടർ പിടിച്ചെടുത്തു.

വൈത്തിരി താലൂക്കിലെ ഹോട്ടലിൽ നടത്തിയ പരിശോധനയിൽ അനധികൃതമായി സൂക്ഷിച്ചിരുന്ന അഞ്ച് എൽ.പി.ജി സിലിണ്ടറുകൾ പിടിച്ചെടുത്തതായി ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു. ജില്ലാ സപ്ലൈ ഓഫീസറുടെ നേതൃത്വത്തിലുള്ള വയനാട്–കോഴിക്കോട് സ്പെഷ്യൽ എൻഫോഴ്സ്മെന്റ് സംഘം നടത്തിയ പരിശോധനയിലാണ്

വയനാട് ടൗണ്‍ഷിപ്പിലെ വിള്ളൽ കണ്ടെത്തിയ വീട് സന്ദര്‍ശിച്ച് മന്ത്രി കെ രാജൻ; ‘താമസം തുടങ്ങിയശേഷം പ്രശ്നം വന്നാൽ ഊരാളുങ്കൽ സമാധാനം പറയേണ്ടിവരും’

വയനാട് ഉരുള്‍പൊട്ടൽ ദുരന്തബാധിതര്‍ക്കായി കല്‍പ്പറ്റ എൽസ്റ്റണ്‍ എസ്റ്റേറ്റിൽ നിര്‍മിക്കുന്ന വയനാട് ടൗണ്‍ഷിപ്പിലെ വിള്ളൽ കണ്ടെത്തിയ വീട് സന്ദര്‍ശിച്ച് റവന്യു മന്ത്രി കെ രാജൻ. സിപിഎം നേതാക്കള്‍ക്കൊപ്പമാണ് മന്ത്രി വീട് സന്ദര്‍ശിച്ചത്. വീട്ടിൽ വിള്ളൽ കണ്ടെത്തിയ

ടെൻഡർ ക്ഷണിച്ചു.

കേരള ഇൻഡസ്ട്രിയൽ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്‌മെന്റ് കോർപ്പറേഷന്റെ ഭാഗമായുള്ള റിസർവോയർ ഡാമിൽ അവശിഷ്ടങ്ങളും ചെളിയും നീക്കം ചെയ്യൽ പ്രവർത്തിക്ക് പരിചയസമ്പന്നരായ കരാറുകാരിൽ നിന്നും ഏജൻസികളിൽ ടെൻഡർ ക്ഷണിച്ചു. ടെൻഡറുക. ഏപ്രിൽ 23 രാവിലെ 11 നകം

ചൂട് മൂലമുള്ള ആരോഗ്യപ്രശ്‌നങ്ങള്‍; ആശുപത്രികളില്‍ ഹീറ്റ് സ്‌ട്രോക്ക് ക്ലിനിക്കുകള്‍ ആരംഭിച്ചു.

ഉയര്‍ന്ന ചൂടിനെ തുടര്‍ന്ന് ആശുപത്രികളില്‍ ഹീറ്റ് സ്ട്രോക്ക് ക്ലിനിക്കുകള്‍ ആരംഭിച്ചു. ചൂട് മൂലമുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങള്‍ നേരിടുന്നതിന് ആണ് ഹീറ്റ് സ്ട്രോക്ക് ക്ലിനിക്കുകള്‍ ആരംഭിച്ചത്. എല്ലാ പ്രധാന ആശുപത്രികളിലും പ്രത്യേക ഹീറ്റ് സ്ട്രോക്ക് ക്ലിനിക്കുകള്‍

Latest News

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.