ഓഹരി വ്യാപാര സ്ഥപനങ്ങളുടെ പേരില്‍ നടക്കുന്ന നിക്ഷേപ തട്ടിപ്പുകള്‍ക്കെതിരെ ജാഗ്രത വേണമെന്ന് കേരളാ പോലീസ്. സാമ്പത്തിക ലാഭം വാഗ്ദാനം ചെയ്ത് നിക്ഷേപകരെ ക്ഷണിക്കുന്ന തട്ടിപ്പുകളില്‍ കൂടുതലും നടക്കുന്നത് സമൂഹ മാധ്യമങ്ങളിലൂടെയാണ്. തട്ടിപ്പിന് ഇരയാകുന്നതിലും നല്ലത് അതിന് അവസരം നല്‍കാതെ വിവേകത്തോടെ പെരുമാറുന്നതാണെന്നും പോലീസ് മുന്നറിയിപ്പ് നല്‍കി. വ്യാജ പരസ്യങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ അറിയിക്കണമെന്നും കേരള പോലീസ് ഫേസ് ബുക്കില്‍ കുറിച്ചു. പരസ്യങ്ങളിലൂടെ വലയിലാക്കുന്നവരെ വന്‍ തുക വളരെ പെട്ടെന്ന് കരസ്ഥമാക്കാമെന്ന് പറഞ്ഞു വിശ്വസിപ്പിക്കുന്നു. പിന്നീട് ടെലിഗ്രാം/വാട്ട്‌സാപ്പ് ഗ്രൂപ്പില്‍ ചേരാന്‍ പ്രേരിപ്പിക്കുകയും ഗ്രൂപ്പിലെ മറ്റുള്ളവര്‍ക്ക് പണം ലഭിച്ചു എന്നു തെളിയിക്കാന്‍ സ്‌ക്രീന്‍ഷോട്ടുകള്‍ ഉള്‍പ്പെടെ വിവരങ്ങള്‍..?പങ്കുവെയ്ക്കുകയും ചെയ്യും. എന്നാല്‍ ഇര ഒഴികെ ഗ്രൂപ്പിലുള്ള ബാക്കി എല്ലാവരും തട്ടിപ്പുകാരായിരിക്കും. തുടര്‍ന്ന് വ്യാജ വെബ്സൈറ്റ് വഴി തട്ടിപ്പുകാര്‍ നിക്ഷേപം നടത്താന്‍ ആവശ്യപ്പെടുകയും ചെറിയ തുക നിക്ഷേപിക്കുന്നവര്‍ക്കുപോലും തുടക്കത്തില്‍ തട്ടിപ്പുകാര്‍ അമിത ലാഭം നല്‍കുകയും ചെയ്യും. ഇതോടെ തട്ടിപ്പുകാരെ കൂടുതല്‍ വിശ്വസിക്കുന്ന ഇരകള്‍ക്ക് നിക്ഷേപിച്ചതിനേക്കാള്‍ രണ്ടോ മൂന്നോ ഇരട്ടി ലാഭം നേടിയതിന്റെ തെളിവുകള്‍ നല്‍കും. എന്നാല്‍ ഇത് സ്‌ക്രീന്‍ഷോട്ട് മാത്രമാണെന്നും പിന്‍വലിക്കാന്‍ കഴിയില്ലെന്നും തട്ടിപ്പിനിരയായെന്നും നിക്ഷേപകര്‍ക്ക് വൈകിയാണ് മനസിലാകുന്നത്. ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പിനിരയായാല്‍ ഒരുമണിക്കൂറിനകം (GOLDEN HOUR) തന്നെ വിവരം *1930* എന്ന നമ്പറില്‍ സൈബര്‍ പോലീസിനെ അറിയിക്കണമെന്നും കേരളാ പൊലീസ് ഫേസ് ബുക്കില്‍ കുറിച്ചു. എത്രയും നേരത്തെ റിപ്പോര്‍ട്ട് ചെയ്താല്‍ തട്ടിപ്പിന് ഇരയായ വ്യക്തിക്ക് നഷ്ടപ്പെട്ട തുക തിരിച്ചു ലഭിക്കാനുള്ള സാധ്യത കൂടുതലാണ്. www.cybercrime.gov.in എന്ന വെബ്സൈറ്റിലും പരാതി രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.

വാഹനാപകടം; യുവാവ് മരിച്ചു അമ്പലവയൽ: അമ്പലവയൽ നെല്ലാറച്ചാൽ റോഡിൽ ഒഴലക്കൊല്ലിയിൽ
നിയന്ത്രണം മിനി ലോറി മരത്തിലിടിച്ച് ഡ്രൈവർ മരണപ്പെട്ടു. തമിഴ്‌നാട് വെല്ലൂർ റാണിപ്പെട്ട് മേഘനാഥന്റെ മകൻ ദിനകരൻ (40) ആണ് മരണ പ്പെട്ടത്. മഞ്ഞപ്പറയിൽ നിന്നും നെല്ലറചാലിലേക്കു പോവുകയായിരുന്ന മിനിലോറിയാണ് ഇന്ന് രാവിലെ പത്തുമണിയോടെ അപകടത്തിൽപ്പെട്ടത്.







