ഇനി പരീക്ഷയുടെയും, സെന്റ് ഓഫ് പാര്‍ട്ടിയുടെയും നാളുകള്‍

അടുത്തമാസം തുടക്കത്തില്‍ തന്നെ റമദാൻ വ്രതവും പരീക്ഷയും ഒന്നിച്ച്‌ വരുന്നതിനാല്‍ സെന്റ് ഓഫ് പാർട്ടികള്‍ ഇത്തവണ നേരത്തെയുണ്ടാകും. ഇതിനായി പല എസ്‌എസ്‌എല്‍സി, ഹയർസെക്കൻഡറി, വിഎച്ച്‌എസ്ഇ വിഭാഗം വിദ്യാർത്ഥികള്‍ കാറിനായും, ബൈക്കുകള്‍ക്കുമായും പരക്കം പായുകയാണ് ഇപ്പോള്‍. പ്രായപൂർത്തിയാകാത്തതും, ഡ്രൈവിംഗ് ലൈസൻസ് ഇല്ലാത്തതുമായ വിദ്യാർത്ഥികള്‍ ഓടിച്ച വാഹനങ്ങള്‍ കഴിഞ്ഞ വർഷം നിരവധി അപകടങ്ങള്‍ ക്ഷണിച്ചു വരുത്തിയതിനാല്‍ പോലീസ് നിരീക്ഷണവും പരിശോധനയും ശക്തമാക്കിയിരുന്നു. ഇതിന്റെ ഫലമായി നൂറുകണക്കിന് വാഹനങ്ങളാണ് പോലീസ് കസ്റ്റഡിയിലെടുത്തതും, കേസ് ചാർജ് ചെയ്യുകയും പിഴ ചുമത്തുകയും ചെയ്തിരുന്നത്. ഇതേ തുടർന്ന് റെന്റ് എ കാർ, ബൈക്ക് ഉടമകള്‍ വിദ്യാർത്ഥികള്‍ക്ക് വാഹനം നല്‍കാൻ മടിച്ചിരുന്നു. ഇതേതുടർന്നാണ് എവിടെനിന്നെങ്കിലും വാഹനങ്ങള്‍ ഒപ്പിച്ചെടുക്കാൻ വിദ്യാർത്ഥികള്‍ പരക്കം പായുന്നത്. ചില വിദ്യാർത്ഥികള്‍ വാഹനം ലഭിക്കാൻ ലഹരി മാഫിയയുമായി കൈകോർക്കുന്നതായും ആക്ഷേപമുണ്ട്. വാഹനം ഓടിച്ചവർക്ക് മാത്രമല്ല ഇപ്പോള്‍ പോലീസ് നടപടി, മറിച്ച്‌ പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥികള്‍ക്ക് വാഹനം നല്‍കുന്ന രക്ഷിതാക്കള്‍ക്കെതിരെയും പോലീസ് കേസെടുക്കുന്നുണ്ട്. വാഹനം വാടകയ്ക്ക് നല്‍കുന്നവർക്കെതിരെയും കേസും പിഴയും ലൈസൻസ് റദ്ദ് ചെയ്യുന്നത് ഉള്‍പ്പെടെയുള്ള നടപടികളാണ് പോലീസ് സ്വീകരിച്ചു വരുന്നത്. ഇവരില്‍ നിന്ന് 5000 മുതല്‍ 25000 രൂപ വരെയാണ് പിഴ ഈടാക്കുന്നത്. അതുകൊണ്ട് തന്നെ സെന്റ് ഓഫ് പാർട്ടിയുടെ പേരില്‍ ഈ മാസം ഇത്തരത്തില്‍ വാഹനങ്ങളില്‍ അഭ്യാസപ്രകടനം നടത്തുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് പോലീസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഈ വിഷയത്തില്‍ സ്കൂൾ പിടിഎയും അതീവ ജാഗ്രത പുലർത്തുന്നുണ്ട്.

മാര്‍ക്കറ്റിങ് മാനേജര്‍ നിയമനം

മാനന്തവാടി ട്രൈബല്‍ പ്ലാന്റേഷന്‍ കോ-ഓപറേറ്റീവ് ലിമിറ്റഡിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ മാര്‍ക്കറ്റിങ് മാനേജര്‍ തസ്തികയില്‍ നിയമനം നടത്തുന്നു. എം.ബി.എ, ടീ/ മറ്റ് അനുബന്ധ പ്ലാന്റേഷന്‍ ഉത്പന്നങ്ങളുടെ മാര്‍ക്കറ്റിങ് മാനേജ്മെന്റില്‍ അഞ്ച് വര്‍ഷത്തെ പ്രവൃത്തി പരിചയവും കമ്പ്യൂട്ടര്‍

നാടിൻറെ ഉത്സവമായി കർഷക ദിനാചരണം

കാവുംമന്ദം: മലയാള വർഷാരംഭത്തോടനുബന്ധിച്ച് കൃഷി വകുപ്പിന്റെ സഹകരണത്തോടെ കർഷക ദിനം വിപുലമായി ആചരിച്ച് തരിയോട് ഗ്രാമപഞ്ചായത്ത്. മികച്ച കർഷകരെ ആദരിച്ചും തൈകൾ വിതരണം നടത്തിയും കർഷകവൃത്തിയിലേക്ക് ജനങ്ങളെ കൂടുതൽ ആകർഷിക്കുന്ന പദ്ധതികൾ വിശദീകരിച്ചും നടത്തിയ

തൊഴിലാളികള്‍ ഓഗസ്റ്റ് 30 നകം വിവരങ്ങള്‍ നല്‍കണം

ചുമട്ടുതൊഴിലാളി ക്ഷേമ ബോര്‍ഡില്‍ അംഗങ്ങളായ സ്‌കാറ്റേര്‍ഡ് വിഭാഗം തൊഴിലാളികള്‍ അംഗത്വ വിവരങ്ങള്‍ എ.ഐ.ഐ.എസ് സോഫ്റ്റ്‌വെയറില്‍ ഓഗസ്റ്റ് 30 നകം നല്‍കണമെന്ന് ചെയര്‍മാന്‍ അറിയിച്ചു. ആധാര്‍ കാര്‍ഡ്, 6 (എ) കാര്‍ഡ് (സ്‌കാറ്റേര്‍ഡ് തൊഴിലാളികള്‍ അംഗത്വ

കേരളോത്സവം 2025: ലോഗോ എന്‍ട്രി ക്ഷണിച്ചു

സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന കേരളോത്സവം 2025 ലോഗോയ്ക്ക് എന്‍ട്രികള്‍ ക്ഷണിച്ചു. എന്‍ട്രികള്‍ എ-ഫോര്‍ സൈസില്‍ മള്‍ട്ടി കളറില്‍ പ്രിന്റ് ചെയ്ത് ഓഗസ്റ്റ് 20 ന് വൈകിട്ട് അഞ്ചിനകം

എന്‍ ഊരിലെ ടിക്കറ്റ് കൗണ്ടര്‍ സമയം ദീര്‍ഘിപ്പിച്ചു

എന്‍ ഊര് ഗോത്ര പൈതൃക ഗ്രാമത്തിലെ ടിക്കറ്റ് കൗണ്ടറിന്റെ പ്രവൃത്തി സമയം രാവിലെ ഒന്‍പത് മുതല്‍ വൈകിട്ട് അഞ്ച് വരെ ദീര്‍ഘിപ്പിച്ചതായി സെക്രട്ടറി അറിയിക്കുന്നു.

അപേക്ഷ ക്ഷണിച്ചു

പൊഴുതന ഗ്രാമപഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പാക്കുന്ന മട്ടുപ്പാവിലെ പച്ചക്കറി കൃഷി, എസ്.സി വിഭാഗം വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്‌ടോപ്പ് വിതരണ പദ്ധതികളിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു. അപേക്ഷകള്‍ ഓഗസ്റ്റ് 22 നകം പഞ്ചായത്ത് ഓഫീസില്‍ നല്‍കണം. ഫോണ്‍-

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.