ബത്തേരി പൊന്‍കുഴിയില്‍ ലോറിയില്‍ നിന്നും 10,400 ലിറ്റര്‍ സ്പിരിറ്റ് പിടികൂടിയ കേസിലെ ഒന്നാം പ്രതി പിടിയിലായി. മലപ്പുറം കൊണ്ടോട്ടി കൊളത്തൂര്‍ പൂളക്കാതൊടി വീട്ടില്‍ മുഹമ്മദ് ബഷീര്‍ ആണ് പിടിയിലായത്. ഒളിവിലായിരുന്ന പ്രതി ദുബായില്‍ നിന്നും കരിപ്പൂരിലേക്ക് വരുന്ന വഴിലുക്ക് ഔട്ട് നോട്ടീസിന്റെ അടിസ്ഥാനത്തില്‍ കൊണ്ടോട്ടി പോലീസ് കസ്റ്റഡിയിലെടുത്ത് ബത്തേരി എക്‌സൈസ് ഇന്‍സ്പെക്ടര്‍ പി ബാബുരാജിന്റെ നേതൃത്വത്തിലുള്ള സംഘത്തിന് കൈമാറുകയായിരുന്നു. 2021 മെയ് മാസത്തിലായിരുന്നു സ്പിരിറ്റ് പിടികൂടിയത്. തുടര്‍ന്ന് എക്‌സൈസ് എന്‍ഫോഴ്‌സ്മെന്റ് ആന്‍ഡ് ആന്റി നര്‍കോട്ടിക് സ്‌പെഷ്യല്‍ സ്‌ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ സജിത്ത് ചന്ദ്രന്റെ നേതൃത്വത്തിലാണ് കേസെടുത്തത്.

മാര്‍ക്കറ്റിങ് മാനേജര്‍ നിയമനം
മാനന്തവാടി ട്രൈബല്‍ പ്ലാന്റേഷന്‍ കോ-ഓപറേറ്റീവ് ലിമിറ്റഡിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ മാര്‍ക്കറ്റിങ് മാനേജര്‍ തസ്തികയില്‍ നിയമനം നടത്തുന്നു. എം.ബി.എ, ടീ/ മറ്റ് അനുബന്ധ പ്ലാന്റേഷന്‍ ഉത്പന്നങ്ങളുടെ മാര്‍ക്കറ്റിങ് മാനേജ്മെന്റില്‍ അഞ്ച് വര്‍ഷത്തെ പ്രവൃത്തി പരിചയവും കമ്പ്യൂട്ടര്‍