കാവുംമന്ദം: കലാരംഗത്തെ മികവുകൾ കൊണ്ട് വൈകല്യത്തെ മറികടന്ന കൊച്ചു മിടുക്കികൾ പ്രിനിലയക്കും പൃഥ്വിലയക്കും കൈനിറയെ സമ്മാനങ്ങൾ നൽകിക്കൊണ്ട് വിടപറഞ്ഞ വ്യാപാരികളുടെ എക്കാലത്തെയും നേതാവ് ടി നസറുദ്ദീൻ അനുസ്മരണം ധന്യമാക്കിയിരിക്കുകയാണ് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കാവുംമന്ദം യൂണിറ്റ് കമ്മിറ്റി. തരിയോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷമീം പാറക്കണ്ടി സമ്മാനങ്ങൾ കൈമാറി. യൂണിറ്റ് ജനറൽ സെക്രട്ടറി മുജീബ് പാറക്കണ്ടി, യൂത്ത് വിംഗ് ജില്ല വൈസ് പ്രസിഡന്റ് കെ എ റെജിലാസ്, യൂണിറ്റ് വൈസ് പ്രസിഡന്റും ജില്ല എസ്ക്യൂട്ടീവ് അംഗങ്ങളുമായ പി കെ അഷ്‌റഫ്, ടി ജെ മാഴ്സ്, യൂത്ത് വിംഗ് യൂണിറ്റ് സെക്രട്ടറി ഗഫൂർ തുരുത്തി എന്നിവർ നേതൃത്വം നൽകി.

റാങ്ക് ലിസ്റ്റ് റദ്ദായി
പട്ടികവർഗ വികസന വകുപ്പിൽ ആയ (കാറ്റഗറി നമ്പർ 092/2022) തസ്തികയിലേക്ക് 2022 ജൂലൈ ഏഴിന് പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയുടെ കാലാവധി 2025 ജൂലൈ ഏഴിന് പൂർത്തിയായതിനാൽ 2025 ജൂലൈ 8 പൂർവാഹ്നം മുതൽ റാങ്ക്