കുട്ടികളുടെ ആരോഗ്യ സംരക്ഷണത്തിൽ വിപുലമായ ബോധവൽക്കരണം വേണമെന്ന് കലക്ടർ ഡി.ആർ.മേഘശ്രീ

കൽപ്പറ്റ:
കുട്ടികളുടെ ആരോഗ്യ സംരക്ഷണത്തിൽ വിപുലമായ ബോധവൽക്കരണം വേണമെന്ന് കലക്ടർ ഡി.ആർ.മേഘശ്രീ. മികച്ച വിജയത്തിന് ആരോഗ്യവും പ്രധാനമെന്ന് കലക്ടർ .
ലയൺസ് ഇൻ്റർനാഷണലിൻ്റെ നേതൃത്വത്തിൽ
വയനാട് ജില്ലയിലെ മുഴുവൻ ഹയർസെക്കണ്ടറി സ്കൂളുകളിലും പഞ്ചസാരയുടെ അളവ് സൂചിപ്പിക്കുന്ന ‘ഷുഗർ ബോർഡ് ‘ സ്ഥാപിക്കുന്നതിൻ്റെ ജില്ലാതല ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു കലക്ടർ.

ന്യൂജൻ ഭക്ഷണ രീതിയെ തൻ്റെ കുട്ടികളുടെ ഉദാഹരണത്തിലൂടെ പറഞ്ഞാണ് ജില്ലാ കലക്ടർ പ്രസംഗമാരംഭിച്ചത്.
ഭക്ഷണ രീതിയിൽ പ്രത്യേക ശ്രദ്ധ വേണമെന്നും ജീവിതശൈലി രോഗങ്ങൾക്കെതിരെയുള്ള പ്രചരണത്തിൽ കുട്ടികൾ പങ്കാളികളാകണമെന്നും കലക്ടർ പറഞ്ഞു.

ജില്ലാ ഭരണകൂടം, ഭക്ഷ്യസുരക്ഷാ വകുപ്പ് എന്നിവരുടെ സഹകരണത്തോടെ പഞ്ചസാരയുടെ അമിത ഉപയോഗത്തിനെതിരെയുള്ള ബോധവൽക്കരണ പദ്ധതി
ലയൺസ് ക്ലബ്ബ് നടപ്പിലാക്കുന്നത്.

ആദ്യഘട്ടത്തിൽ ജില്ലയിലെ 40 സ്കൂളുകളിലാണ് ബോർഡുകൾ സ്ഥാപിക്കുക.

കുട്ടികൾക്കിടയിൽ പ്രമേഹരോഗം കൂടിവരുന്ന സാഹചര്യത്തിലാണ് പദ്ധതി നടപ്പിലാക്കാൻ തീരുമാനിച്ചതെന്ന് ലയൺസ് ക്ലബ്ബ് ഭാരവാഹികൾ പറഞ്ഞു. മധുരപാനീയങ്ങളുടെ അമിതമായ ഉപയോഗം മൂലമാണ് പ്രധാനമായും കുട്ടികളിൽ പ്രമേഹരോഗം ഉണ്ടാവുന്നത്. അമിതമായ പഞ്ചസാര ഉപയോഗം പൊണ്ണത്തടി , ഹൃദയരോഗങ്ങൾ, ശാരീരിക മാനസിക പ്രശ്നങ്ങൾ എന്നിവയ്ക്കും കാരണമാകുന്നു. ഒരാൾക്ക് ദിവസം 25 ഗ്രാം പഞ്ചസാരയാണ് ഐസിഎംആർ ശുപാർശ ചെയ്യുന്നത്. എന്നാൽ 300 മില്ലി മധുരപാനീയങ്ങളിൽ 21 ഗ്രാം മുതൽ 42 ഗ്രാം വരെയാണ് പഞ്ചസാരയുടെ അളവ്.
നിലവിൽ
കോഴിക്കോട് ജില്ലയിലെ
40 സ്കൂളുകളിൽ ഷുഗർ ബേ ബോർഡുകൾ സ്ഥാപിച്ചു കഴിഞ്ഞു. കണ്ണൂർ കാസർഗോഡ് ജില്ലകളിലും പദ്ധത നടപ്ഷുനടപ്പാക്കും. പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം കൽപ്പറ്റ എസ് കെ എം ജെ സ്കൂളിലാണ് നടന്നത്. .

കെ .കെ സെൽവരാജ് അധ്യക്ഷനായിരുന്നു.
വർഗീസ് വൈദ്യൻ അതിഥിയായിരുന്നു.
നോഡൽ ഫുഡ് സേഫ്റ്റി ഓഫീസർ എം കെ രേഷ്മ മുഖ്യ പ്രഭാഷണം നടത്തി.
കെ എം ജെ ഹയർസെക്കൻഡറി സ്കൂൾ പ്രിൻസിപ്പാൾ സാവിയോ ഓസ്റ്റിൻ, ലയൺസ് ക്ലബ്ബ് പ്രസിഡണ്ട് പി വി സുന്ദരം,
ജേക്കബ് സി വർക്കി,ഡോ. റോജേഴ്സ് സെബാസ്റ്റ്യൻ ,
ഷാജി ജോസഫ്, ടി എ പ്രസിഡണ്ട് ബിനി കെ പ്രേംകുമാർ പി എൽ ജോൺസൺ എം. വിവേകാനന്ദൻ
എന്നിവർ പങ്കെടുത്തു.

വ്യാജ ട്രേഡിങ്: ലാഭം നൽകാമെന്ന് വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയ കേസിൽ നിയമ വിദ്യാർത്ഥി പിടിയിൽ

കൽപ്പറ്റ: ട്രേഡിങ് നടത്തി ലാഭം നൽകാമെന്ന് വിശ്വസിപ്പിച്ച് 33 ലക്ഷം തട്ടിയെടുത്ത കേസിൽ ഒരാൾ കൂടി പിടിയിൽ. ബാംഗ്ലൂരിലെ സ്വകാര്യ ലോ കോളേജിൽ നിയമ വിദ്യാർത്ഥിയായ മലപ്പുറം, താനൂർ സ്വദേശിയായ താഹിർ(32 )നെയാണ് വയനാട്

ജേഴ്സി കൈമാറി.

കൽപ്പറ്റ .എറണാകുളത്ത് വെച്ചു നടക്കുന്ന സംസ്ഥാന സൈക്കിൾ പോളോ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന വയനാട് ജില്ലാ ടീമുനുള്ള ജേഴ്‌സി വിതരണ ചടങ്ങ് ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ്‌ കെ എം ഫ്രാൻസിസ് സ്പോർട്സ് കൗൺസിൽ ഹാളിൽ

എടപ്പെട്ടി സ്കൂളിൽ വിജയോൽസവം നടത്തി

എടപ്പെട്ടി: ഗവ. എൽ പി സ്കൂളിൽ 2025-26 അധ്യയന വർഷം ഉപജില്ലാ ശാസ്ത്രോൽസവം, കലോൽസവം എന്നിവയിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിക്കുന്നതിന് വിജയോൽസവം നടത്തി. ദേശീയ അധ്യാപക അവാർഡ് ജേതാവ് രാധാകൃഷ്ണൻ മാണിക്കോത്ത്

സംസ്ഥാന ട്രാക്ക് സൈക്ലിംഗ് ചാമ്പ്യൻഷിപ്പ് – വയനാടിന് മികച്ച നേട്ടം

തിരുവനന്തപുരത്ത് വെച്ച് നടന്ന സംസ്ഥാന ട്രാക്ക് സൈക്ലിംഗ് മത്സരത്തിൽ വയനാടിന് മികച്ച നേട്ടം.14 വയസിൽ താഴെയുള്ള പെൺകുട്ടികളുടെ ടൈം ട്രയൽ, പർസ്യൂട്ട് വിഭാഗങ്ങളിൽ ഡിയോണ മേരി ജോബിഷ് (ഒന്നാം സ്ഥാനം) വുമൺ എലൈറ്റ് കാറ്റഗറിയിൽ

നവംബർ 30 ന് ശേഷം ഈ ബാങ്കിംഗ് സേവനം ലഭിക്കില്ല, ഉപയോക്താക്കൾക്ക് മുന്നറിയിപ്പ് നൽകി എസ്ബിഐ

ദില്ലി: നവംബർ 30 ന് ശേഷം ഓൺലൈൻ ബാങ്കിലൂടെയും യോനോയിലും എംകാഷ് സേവനം സേവനം ലഭിക്കില്ലെന്ന് വ്യക്തമാക്കി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. സേവനം നിർത്തലാക്കിക്കഴിഞ്ഞാൽ ഗുണഭോക്തൃ രജിസ്ട്രേഷൻ ഇല്ലാതെ പണം അയയ്ക്കുന്നതിനോ എംകാഷ്

തദ്ദേശ തെരഞ്ഞെടുപ്പ്: സ്ഥാനാര്‍ഥിക്ക് നേരിട്ടും ഓണ്‍ലൈനായും നിക്ഷേപ തുക അടക്കാം

തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥികള്‍ക്ക് തദ്ദേശ സ്ഥാപനങ്ങളിലും ട്രഷറി വഴിയും ഓണ്‍ലൈനായും നിക്ഷേപ തുക അടക്കാന്‍ അവസരമുണ്ടാകും. സ്ഥാനാര്‍ഥികള്‍ക്ക് നാമനിര്‍ദേശ പത്രികയോടൊപ്പം കെട്ടിവെക്കേണ്ട തുക അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ അടച്ച് അതിന്റെ രസീതി

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.