സോപ്പിലും ക്രീമിലുമടക്കം രാസവസ്തു, കുടുങ്ങിയത് 12 സ്ഥാപനങ്ങൾക്ക്; 1.5 ലക്ഷത്തിന്‍റെ ഉത്പ്പന്നങ്ങള്‍ പിടികൂടി

തിരുവനന്തപുരം: വ്യാജ സൗന്ദര്യ വര്‍ദ്ധക വസ്തുക്കള്‍ വിപണിയിലെത്തുന്നുണ്ടോ എന്ന് പരിശോധിക്കുന്നതിനായുള്ള സംസ്ഥാന ഡ്രഗ്സ് കണ്‍ട്രോള്‍ വകുപ്പിന്റെ ‘ഓപ്പറേഷന്‍ സൗന്ദര്യ’ മൂന്നാം ഘട്ടത്തിൽ പിടി വീണത് 12 സ്ഥാപനങ്ങൾക്ക്. മതിയായ ലൈസന്‍സുകളോ കോസ്മെറ്റിക്സ് റൂള്‍സ് 2020 നിഷ്‌കര്‍ഷിക്കുന്ന മാനദണ്ഡങ്ങളോ പാലിക്കാതെ നിര്‍മ്മിച്ച് വിതരണം നടത്തിയ 12 സ്ഥാപനങ്ങള്‍ക്കെതിരെ കേസെടുത്തതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. കഴിഞ്ഞ ദിവസങ്ങളിലായി 101 സ്ഥാപനങ്ങളിലാണ് പരിശോധന നടത്തിയത്. ലിപ്സ്റ്റിക്, ഫേസ് ക്രീം, ബേബി പൗഡര്‍, ബേബി സോപ്പ്, ബേബി ഓയില്‍ തുടങ്ങിയവയാണ് പ്രധാനമായും പരിശോധിച്ചത്.

ഗുണനിലവാരമില്ലാത്ത ഒന്നര ലക്ഷത്തിലധികം രൂപയുടെ കോസ്മെറ്റിക് ഉത്പ്പന്നങ്ങള്‍ പിടിച്ചെടുത്തിട്ടുണ്ട്. 59 സാമ്പിളുകള്‍ ശേഖരിച്ച് ലാബ് പരിശോധനയ്ക്കയച്ചു. ഇവയുടെ പരിശോധനാഫലം വരുന്നതനുസരിച്ച് ശക്തമായ നടപടികള്‍ സ്വീകരിക്കുന്നതാണെന്നും മന്ത്രി വ്യക്തമാക്കി. ഓപ്പറേഷന്‍ സൗന്ദര്യയുടെ ഒന്നും രണ്ടും ഘട്ടങ്ങളില്‍ നടത്തിയ പരിശോധനകളില്‍ സൗന്ദര്യ വര്‍ദ്ധക വസ്തുക്കളില്‍ ശരീരത്തിന് ഹാനീകരമാകുന്ന അളവില്‍ രാസവസ്തുക്കള്‍ ചേര്‍ത്തിട്ടുണ്ടെന്ന് കണ്ടെത്തിയിരുന്നു

മിനിമം സാലറി 69,000 രൂപ? കേന്ദ്ര ജീവനക്കാര്‍ പ്രതീക്ഷിക്കുന്നത് വന്‍ ശമ്പള വര്‍ധന

കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും വിവിധ സംഘടനകളുടെ കൂട്ടായ്മയായ നാഷണല്‍ കൗണ്‍സില്‍ ഓഫ് ജോയിന്റ് കണ്‍സള്‍ട്ടേറ്റീവ് മെഷിനറി എട്ടാം ശമ്പള കമ്മീഷന് മുന്നില്‍ തങ്ങളുടെ ആവശ്യങ്ങള്‍ സമര്‍പ്പിച്ചു കഴിഞ്ഞു. നിലവില്‍ ഏഴാം ശമ്പള കമ്മീഷന്‍

റഷ്യയില്‍ നിന്നുളള എണ്ണ ഇറക്കുമതിയില്‍ ഇളവ് നീട്ടി നല്‍കി അമേരിക്ക; മെയ് 16വരെ എണ്ണ വാങ്ങാം

വാഷിംഗ്ടണ്‍: റഷ്യയില്‍ നിന്നുളള എണ്ണ ഇറക്കുമതിക്ക് ഇളവ് നീട്ടി നല്‍കി അമേരിക്ക. ഇന്ത്യ ഉള്‍പ്പെടെയുളള രാജ്യങ്ങള്‍ക്ക് റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നതിന് ഉപരോധം ഉണ്ടാകാത്ത വിധം 30 ദിവസത്തെ പൊതുലൈസന്‍സ് നല്‍കുമെന്നാണ് അമേരിക്കയുടെ പ്രഖ്യാപനം.

അനധികൃത എൽ.പി.ജി സിലിണ്ടർ സംഭരണം: അഞ്ച് സിലിണ്ടർ പിടിച്ചെടുത്തു.

വൈത്തിരി താലൂക്കിലെ ഹോട്ടലിൽ നടത്തിയ പരിശോധനയിൽ അനധികൃതമായി സൂക്ഷിച്ചിരുന്ന അഞ്ച് എൽ.പി.ജി സിലിണ്ടറുകൾ പിടിച്ചെടുത്തതായി ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു. ജില്ലാ സപ്ലൈ ഓഫീസറുടെ നേതൃത്വത്തിലുള്ള വയനാട്–കോഴിക്കോട് സ്പെഷ്യൽ എൻഫോഴ്സ്മെന്റ് സംഘം നടത്തിയ പരിശോധനയിലാണ്

വയനാട് ടൗണ്‍ഷിപ്പിലെ വിള്ളൽ കണ്ടെത്തിയ വീട് സന്ദര്‍ശിച്ച് മന്ത്രി കെ രാജൻ; ‘താമസം തുടങ്ങിയശേഷം പ്രശ്നം വന്നാൽ ഊരാളുങ്കൽ സമാധാനം പറയേണ്ടിവരും’

വയനാട് ഉരുള്‍പൊട്ടൽ ദുരന്തബാധിതര്‍ക്കായി കല്‍പ്പറ്റ എൽസ്റ്റണ്‍ എസ്റ്റേറ്റിൽ നിര്‍മിക്കുന്ന വയനാട് ടൗണ്‍ഷിപ്പിലെ വിള്ളൽ കണ്ടെത്തിയ വീട് സന്ദര്‍ശിച്ച് റവന്യു മന്ത്രി കെ രാജൻ. സിപിഎം നേതാക്കള്‍ക്കൊപ്പമാണ് മന്ത്രി വീട് സന്ദര്‍ശിച്ചത്. വീട്ടിൽ വിള്ളൽ കണ്ടെത്തിയ

ടെൻഡർ ക്ഷണിച്ചു.

കേരള ഇൻഡസ്ട്രിയൽ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്‌മെന്റ് കോർപ്പറേഷന്റെ ഭാഗമായുള്ള റിസർവോയർ ഡാമിൽ അവശിഷ്ടങ്ങളും ചെളിയും നീക്കം ചെയ്യൽ പ്രവർത്തിക്ക് പരിചയസമ്പന്നരായ കരാറുകാരിൽ നിന്നും ഏജൻസികളിൽ ടെൻഡർ ക്ഷണിച്ചു. ടെൻഡറുക. ഏപ്രിൽ 23 രാവിലെ 11 നകം

ചൂട് മൂലമുള്ള ആരോഗ്യപ്രശ്‌നങ്ങള്‍; ആശുപത്രികളില്‍ ഹീറ്റ് സ്‌ട്രോക്ക് ക്ലിനിക്കുകള്‍ ആരംഭിച്ചു.

ഉയര്‍ന്ന ചൂടിനെ തുടര്‍ന്ന് ആശുപത്രികളില്‍ ഹീറ്റ് സ്ട്രോക്ക് ക്ലിനിക്കുകള്‍ ആരംഭിച്ചു. ചൂട് മൂലമുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങള്‍ നേരിടുന്നതിന് ആണ് ഹീറ്റ് സ്ട്രോക്ക് ക്ലിനിക്കുകള്‍ ആരംഭിച്ചത്. എല്ലാ പ്രധാന ആശുപത്രികളിലും പ്രത്യേക ഹീറ്റ് സ്ട്രോക്ക് ക്ലിനിക്കുകള്‍

Latest News

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.