ചേലക്കൊല്ലി: സൗത്ത് വയനാട് ഡിവിഷനിലെ ഇരുളം ഫോറസ്ററ്സ്റ്റേഷൻ പരിധിയിലെ ചേലക്കൊല്ലി ഭാഗത്തു കൊമ്പനാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തി. വനമേഖലയിലെ ചതുപ്പിൽ താഴ്ന്നു കിടക്കുന്ന അവസ്ഥയിൽ ആണ് ജഢം കിടക്കുന്നത്. വനപാലകർ സ്ഥലത്തെത്തി പോസ്റ്റുമോർട്ട നടപടികൾ ആരംഭിച്ചു.

പ്രവേശനം ആരംഭിച്ചു
മാനന്തവാടി അസാപ് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ ഫണ്ടമെന്റൽസ് ഓഫ് കോൺടെന്റ് റൈറ്റിംഗ് കോഴ്‌സിലേക്ക് പ്രവേശനം ആരംഭിച്ചു. പ്ലസ് ടുവാണ് അടിസ്ഥാന യോഗ്യത. കോഴ്സ് ഫീ 5085 രൂപ. ഫോണ്‍: 9495999669/ 7306159442.