കുവൈറ്റ് ഒഐസിസി ( OICC) വയനാട് ജില്ലാ കമ്മറ്റിയുടെ പ്രസിഡന്റായി അക്ബർ വയനാട് വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. വിത്സൺ ബത്തേരി ജനറൽ സെക്രട്ടറിയായും ലിജിൽ മാത്യൂ ഖജാൻജിയായും അബ്ബാസിയ യുണൈറ്റഡ് ഇന്ത്യൻ സ്കൂളിൽ വെച്ച് നടന്ന ചടങ്ങിൽ OICC യുടെ ചുമതലയുള്ള KPCC ജനറൽ സെക്രട്ടറി ബി.അബ്ദുൾ മുത്തലിബ് ചുമതലകൾ കൈമാറി.ദേശീയ പ്രസിഡന്റ് വർഗ്ഗീസ് പുതുക്കുളങ്ങര,ബി.എസ്.പിള്ള വർഗ്ഗീസ് മരാമൺ തുടങ്ങി നിരവധി നേതാക്കൾ സന്നിഹിതരായിരുന്നു

വൈദ്യുതി മുടങ്ങും
വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷനു കീഴിലുള്ള വാളേരി, പാറക്കടവ്, കുനിക്കരച്ചാൽ ട്രാൻസ്ഫോർമർ പരിധികളിൽ നാളെ (തിങ്കളാഴ്ച) രാവിലെ 8.30 മുതൽ വൈകുന്നേരം 5.30 വരെ വൈദ്യുതി വിതരണം ഭാഗികമായി തടസപ്പെടും Facebook Twitter WhatsApp







