ചൂട് കൂടിയതിന് പിന്നാലെ ആശങ്കയായി രോഗവും

തിരുവനന്തപുരം:
സംസ്ഥാനത്ത് ചൂട് കൂടിയത് രോഗവ്യാപനത്തിന് കാരണമായതായി നിഗമനം. നിരവധി കേസുകളാണ് ഇപ്പോൾ റിപ്പോർട്ട് ചെയ്യുന്നത്. ചിക്കൻപോക്സും പനിയും ഛർദ്ദിയും വ്യാപിക്കുന്നതിനാൽ ഒട്ടും വൈകാതെ ചികിത്സ തേടണമെന്ന് ആരോഗ്യ വകുപ്പ് അധികൃതർ മുന്നറിയിപ്പ് നല്‍കി. പരീക്ഷ കാലമായതിനാല്‍ കുട്ടികളും മറ്റും ജാഗ്രതപുലർത്തണമെന്നും രോഗമുള്ളവരുമായി ഇടപഴകരുതെന്നും മുന്നറിയിപ്പുണ്ട്. ചിക്കൻപോക്‌സ് കുമിളകളിലെ സ്രവങ്ങളില്‍ നിന്നും അണുബാധയുള്ളവർ ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും മറ്റും തെറിക്കുന്ന കണങ്ങളിലൂടെയും പകരാം. രോഗലക്ഷണങ്ങള്‍ പ്രകടമാകുന്നതിന് 10 മുതല്‍ 21 ദിവസം വരെയാണ് സമയമെടുക്കുക. ശരീരത്തില്‍ കുമിളകള്‍ പൊങ്ങുന്നതിന് രണ്ട് ദിവസം മുമ്പും കുമിളകള്‍ ഉണങ്ങി രണ്ട് ദിവസം വരെയും അണുബാധ പകരാനിടയുണ്ട്. പനി, ക്ഷീണം, ശരീരവേദന, തലവേദന, വിശപ്പില്ലായ്മ, ശരീരത്തില്‍ കുമിളകള്‍ എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍. മുഖം, ഉദരഭാഗം, നെഞ്ച്, കൈക്കാലുകള്‍, എന്നിവിടങ്ങളില്‍ തടിപ്പുകളായി തുടങ്ങി വെള്ളം കെട്ടിനില്‍ക്കുന്ന കുമിളകള്‍ വരും. നാല് മുതല്‍ ഏഴ് ദിവസത്തിനുള്ളില്‍ അവ പൊട്ടുകയോ പൊറ്റയാവുകയോ ചെയ്യാം.

*സ്വയം ചികിത്സ വേണ്ട*

ഒരു വയസില്‍ താഴെയുള്ള കുഞ്ഞുങ്ങള്‍, ഗർഭിണികള്‍, മുതിർന്ന പൗരന്മാർ, ദീർഘകാലമായി ശ്വാസംമുട്ട്, ത്വക്ക്‌രോഗങ്ങള്‍ ഉള്ളവർ, പ്രതിരോധശേഷി കുറഞ്ഞവർ എന്നിവർ ഉടൻ ചികിത്സ തേടണം.

രോഗബാധിതർക്ക് വായുസഞ്ചാരമുള്ള മുറിയില്‍ പരിപൂർണ വിശ്രമം വേണം.

ധാരാളം വെള്ളം കുടിക്കണം.

പഴവർഗങ്ങള്‍ കഴിക്കാം.

മറ്റുള്ളവരുമായിനേരിട്ടുള്ള സമ്പർക്കം ഒഴിവാക്കണം.

രോഗി ഉപയോഗിച്ച വസ്ത്രങ്ങളും മറ്റു വസ്തുക്കളും മറ്റുള്ളവരുമായി പങ്കിടാതെ ബ്ലീച്ചിംഗ് ലായനി ഒഴിച്ച്‌ വൃത്തിയാക്കണം.

രോഗലക്ഷണങ്ങൾ കണ്ടാൽ ഒരുകാരണവശാലും സ്വയം ചികിത്സയ്ക്ക് മുതിരാതെ ഡോക്ടറെ സമീപിച്ച് ചികിത്സ തേടുക.

ബത്തേരി സെന്റ് മേരീസ് സൂനോറോ പള്ളിയിൽ 8 നോമ്പ് പെരുന്നാളിന്റെ വിപുലമായ സ്വാഗതസംഘം രൂപീകരിച്ചു

വിശുദ്ധ ദൈവമാതാവിന്റെ സൂനോറോയാൽ അനുഗ്രഹീതമായ ബത്തേരി സെന്റ്മേരിസ് യാക്കോബായ സുറിയാനി സൂനോറോ പള്ളിയിൽ എട്ടുനോമ്പ് ആചരണത്തിന്റെയും വിശുദ്ധ ദൈവമാതാവിന്റെ ജനന പെരുന്നാൾ ആഘോഷത്തിന്റെയും വിപുലമായ സ്വാഗതസംഘം രൂപീകരിച്ചു. സെപ്റ്റംബർ 1 മുതൽ 8 വരെയുള്ള

ബേക്കേഴ്‌സ് അസോസിയേഷന്റെ പ്രവർത്തനങ്ങൾ മാതൃകാപരം: ജുനൈദ് കൈപ്പാണി

വെള്ളമുണ്ട: പൊതുജനതാല്പര്യം പരിഗണിച്ച്‌ ബേക്കറി വിഭവങ്ങളിൽ കൃത്രിമ നിറങ്ങൾക്ക് പകരം പ്രകൃതിദത്ത നിറങ്ങൾ പ്രോത്സാഹിപ്പിക്കുന്ന ബേക്കേഴ്‌സ് അസോസിയേഷൻ കേരള (ബേക്ക്) യുടെ സമീപനം മാതൃകാപരമാണെന്ന് വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ

യുവതിയുടെ സ്വകാര്യ ചിത്രങ്ങൾ പ്രചരിപ്പിച്ചയാളെ ഒഡീഷയിലെത്തി പിടികൂടി വയനാട് സൈബർ പോലീസ്.

കൽപ്പറ്റ: വ്യാജ ഇൻസ്റ്റാഗ്രാം അക്കൌണ്ടുകളലൂടെ യുവതിയുടെ സ്വകാര്യ ചിത്രങ്ങൾ പ്രചരിപ്പിച്ചയാളെ ഒഡീഷയിലെത്തി പിടികൂടി വയനാട് സൈബർ പോലീസ്. സുപർനപൂർ ജില്ലയിലെ ലച്ചിപൂർ, ബുർസാപള്ളി സ്വദേശിയായ രഞ്ചൻ മാലിക് (27) നെയാണ് സൈബർ ക്രൈം പോലീസ്

കർഷക ദിനാചാരണം സംഘടിപ്പിച്ചു

ഒയിസ്ക കൽപ്പറ്റ ചാപ്റ്ററിന്റെ നേതൃത്വത്തിൽ കർഷക ദിനം ആചരിച്ചു. ജില്ലാ ചാപ്റ്റർ സെക്രട്ടറി അഡ്വ. അബ്ദുറഹ്മാൻ കാതിരി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ വച്ച് മികച്ച വൈവിധ്യ കർഷകൻ ആയ ബേബി മാത്യു കൊട്ടാരക്കുന്നേലിനെ ആദരിച്ചു.

വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി

നടവയൽ കാറ്റാടിക്കവല തെല്ലിയാങ്കൽ ഋഷികേശ് (14) നെയാണ് വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ദിൽഷാദ്, ചിത്ര ദമ്പതികളുടെ മകനാണ്. നടവയൽ സെന്റ് തോമസ് ഹയർ സെക്കണ്ടറി സ്‌കൂൾ വിദ്യാർത്ഥിയാണ്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ബത്തേരി

ശരീരത്തില്‍ യൂറിക് ആസിഡ് കൂടിയതിന്‍റെ പ്രധാനപ്പെട്ട ലക്ഷണങ്ങള്‍*

ശരീരത്തില്‍ യൂറിക് ആസിഡ് അധികമാകുമ്പോൾ അവ സന്ധികളില്‍ അടിഞ്ഞു കൂടി പല ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാകാം. ഗൗട്ട്, വൃക്കയിലെ കല്ല് തുടങ്ങി പല പ്രശ്നങ്ങള്‍ക്കും ഇത് വഴിവയ്ക്കും. യൂറിക് ആസിഡ് കൂടുമ്പോള്‍ ശരീരം കാണിക്കുന്ന

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.

Leave a Reply

Your email address will not be published. Required fields are marked *