മിസ്റ്റി ലൈറ്റ്സ് : അഞ്ചാമത് വനിതാ ഇൻഫ്ളുവൻസേഴ്സ് മീറ്റ് നാളെ തുടങ്ങും.

കൽപ്പറ്റ: അന്താരാഷ്ട്ര വനിതാ ദിനാഘോഷത്തിന്റെ ഭാഗമായി വയനാട്ടിൽ കഴിഞ നാല് വർഷമായി നടത്തിയ വനിതാ ഇൻഫ് ളുവൻസേഴ്സ് മീറ്റിന്റെ അഞ്ചാം സീസൺ ഫെബ്രുവരി 22 – ന് തുടങ്ങും. വയനാടിന്റെ ടൂറിസം മേഖലക്ക് കരുത്ത് പകരാനായി 2020 – ലാണ് പരിപാടി ആരംഭിച്ചത്. കേരളത്തിലെ പ്രമുഖരായ വനിതാ ഇൻഫ്ളുവൻസർമാരും വനിതാ മാധ്യമ പ്രവർത്തകരും ഒത്തുചേർന്ന് വയനാടിന്റെ പൈതൃകവും സംസ്കാരവും പ്രകൃതി ഭംഗിയും കാലാവസ്ഥയും ടൂറിസം കേന്ദ്രങ്ങളും ടൂറിസം സംരംഭങ്ങളും പുറംലോകത്തിന് പരിചയപ്പെടുത്തുകയാണ് മിസ്റ്റി ലൈറ്റ്സ് ഇൻഫ്ളുവൻസേഴ്സ് മീറ്റ് കൊണ്ട് ഉദ്ദേശിക്കുന്നത്.

കാമ്പസുകളിലെ ലഹരിക്കും റാഗിംങിനും യുവജനങ്ങൾക്കിടയിലെ അക്രമ വാസനകൾക്കുമെതിരെയുളള സന്ദേശമാണ് ഇത്തവണത്തെ വനിതാദിന സന്ദേശമായി സ്വീകരിച്ചിട്ടുളത്. ഇതിന്റെ ഭാഗമായി നീലഗിരി ആർട്സ് ആന്റ് സയൻസ് കോളേജ് ക്യാമ്പസിൽ ലഹരിക്കെതിരെ ഫുട്ബോൾ ലഹരി എന്ന സന്ദേശവുമായി സാമൂഹ്യ പ്രവർത്തക വിനയയുടെ നേതൃത്വത്തിലുള്ള വിനയാ സ് ഫ്രീഡം ഫൗണ്ടേഷന് കീഴിലെ വനിതാ ഫുട്ബോൾ അക്കാദമിയുമായി ചേർന്ന് ഫുട്ബോൾ സൗഹൃദമത്സരം നടത്തും.

മാധ്യമ രംഗത്ത് പഠനവും ഗവേഷണവും ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന മാധ്യമ പ്രവർത്തകരുടെ കൂട്ടായ്മയായ മീഡിയ വിംഗ്സും ഓൺലൈൻ മാധ്യമ പ്രവർത്തകരുടെ കൂട്ടായ്മയായ ഓൺലൈൻ മീഡിയ റിപ്പോർട്ടേഴ്സ് അസോസിയേഷനു( ഒമാക്) മായി ചേർന്നാണ് വനിതാ ഇൻഫ്ളുവൻസേഴ്സ് മീറ്റ് സംഘടിപ്പിക്കുന്നത്. ആകർഷകമായ പരിപാടികളാണ് ക്രമീകരിച്ചിട്ടുള്ളത്.

മീറ്റിന്റെ ഒന്നാം ഭാഗം 22,23 തിയതികളിൽ നീലഗിരി ആർട്സ് ആർട്സ് ആന്റ്‌ സയൻസ് കോളേജിലും രണ്ടാം ഭാഗം 23, 24 തിയതികളിലായി വയനാട് ജില്ലയിലെ വിവിധ റിസോർട്ടുകളിലായും നടക്കും. ടി. സിദ്ദീഖ് എം എൽ.എ. , ഡോ. റാഷിദ് ഗസ്സാലി എന്നിവർ മുഖ്യാതിഥികളാകും.

കഴിഞ്ഞ അഞ്ച് വർഷവും സ്പോൺസർമാരില്ലാതെ സീറോ ബഡ്ജറ്റിൽ വയനാട്ടിൽ നടക്കുന്ന ഇവന്റ് എന്ന പ്രത്യേകതയും മിസ്റ്റി ലൈറ്റ്സ് വുമൺസ്‌ ഇൻഫ്ളുവൻസേഴ്സ് മീറ്റിനുണ്ട്.

പഞ്ചഗുസ്തിയിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി സിവിൽ പോലീസ് ഓഫീസർ എം. ഖാലിദ്

പുൽപ്പള്ളി: പുൽപ്പള്ളി കബനി ഓഡിറ്റോറിയത്തിൽ വച്ചു നടന്ന ജില്ലാതല പഞ്ചഗുസ്തി ചാമ്പ്യൻഷിപ്പിൽ മാസ്റ്റേഴ്സ് വിഭാഗത്തിൽ (ഹെവി വെയ്റ്റ് ) ഒന്നാം സ്ഥാനം പോലീസുകാരന്. വൈത്തിരി സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ എം.ഖാലിദ് ആണ് ഒന്നാമതെത്തി

വിജ്ഞാന കേരളം തൊഴില്‍ മേള 9 ന്

അഭ്യസ്തവിദ്യരുടെ തൊഴിലില്ലായ്മ പരിഹരിക്കുകയെന്ന ലക്ഷ്യത്തോടെ സംസ്ഥാന സര്‍ക്കാര്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ നടത്തിവരുന്ന വിജ്ഞാനകേരളം ജനകീയ ക്യാമ്പയിന്‍ കല്‍പ്പറ്റ നഗരസഭയില്‍ ആരംഭിക്കുന്നു. നഗരസഭയില്‍ പ്രത്യേക ജോബ് സ്റ്റേഷനും മറ്റ് സൗകര്യങ്ങളും ഇതിനായി ഒരുക്കിയിട്ടുണ്ട്.

വൈദ്യുതി മുടങ്ങും

പനമരം കെഎസ്ഇബി പരിധിയിലെ കീഞ്ഞുകടവ്, മാതോത്ത് പൊയില്‍, ആനപ്പാറ വയല്‍, കൊളത്താറ, പാലുകുന്ന്, മാങ്കണി, ക്ലബ് സെന്റര്‍, വെള്ളരിവയല്‍, എടത്തംകുന്ന് ഭാഗങ്ങളില്‍ നാളെ (ഒക്ടോബര്‍ 7) രാവിലെ 9 മുതല്‍ വൈകിട്ട് 5.30 വരെ

മലയണ്ണാനെ വേട്ടയാടിയ മൂന്നംഗ സംഘം വനപാലകരുടെ പിടിയിൽ

ഇരുളം: സംരക്ഷിത വന്യജീവി വിഭാഗത്തിൽപ്പെട്ട മലയണ്ണാനെ വേട്ടയാടിയ മൂന്നംഗ സംഘത്തെ വനംവകുപ്പ് പിടികൂടി. അമരക്കുനി സ്വദേശികളായ പുളിക്കൽ വീട്ടിൽ ജയൻ, പുളിക്കൽ വീട്ടിൽ രാജൻ, കുഴുപ്പിൽ വീട്ടിൽ ഷിനോ എന്നിവരാണ് അറസ്റ്റിലായത്. ഇരുളം ഫോറസ്റ്റ്

കഞ്ചാവുമായി യുവാക്കള്‍ പിടിയിൽ

പുൽപ്പള്ളി : കോഴിക്കോട് കൂരാച്ചുണ്ട് സ്വദേശികളായ കണ്ണേറ വീട്ടിൽ മുഹമ്മദ്‌ മൻസൂർ (20), കണ്ടോത്ത് കണ്ടി വീട്ടിൽ ബ്രിജിത് (19) എന്നിവരെയാണ് ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും പുൽപ്പള്ളി പോലീസും ചേർന്ന് പിടികൂടിയത്. പെരിക്കല്ലൂർ

കഞ്ചാവുമായി യുവാവ് പിടിയിൽ

പുൽപള്ളി : എറണാകുളം പള്ളുരുത്തി പുത്തൻവീട്ടിൽ മുനാസി(31)നെയാണ് ജില്ലാ ലഹരിവിരുദ്ധ സ്ക്വഡും പുൽപള്ളി പോലീസും ചേർന്ന് പിടികൂടിയത്. വൈകീട്ട് പെരിക്കല്ലൂർ തോണിക്കടവിനു സമീപം പോലീസിനെ കണ്ടു പരിഭ്രമിച്ച ഇയാളെ പരിശോധിച്ചതിൽ ഇയാളിൽ നിന്ന് 180

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.