കാട്ടിക്കുളം: കേരള ഗ്രാമീൺ ബാങ്ക് CSR ഫണ്ടിൽ നിന്നും കാട്ടിക്കുളം ഗവ. സെക്കണ്ടറി സ്‌കൂളിന് നിർമ്മിച്ചു നൽകുന്ന ടോയ്‌ലറ്റ് ബ്ലോക്കിന്റെ ഉദ്ഘാടന ചടങ്ങ്
സ്‌കൂളിൽ വച്ച് നടന്നു. തിരുനെല്ലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.വി ബാലകൃഷ്‌ണൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മന്ത്രിഒ.ആർ കേളു ഉദ്ഘാടനകർമ്മം നിർവ്വഹിച്ചു. ചടങ്ങിൽ
ഗ്രാമീൺ ബാങ്ക് ചെയർപേഴ്‌സൺ വിമല വിജയഭാസ്‌കർ മുഖ്യാതിഥി ആയിരുന്നു.

പഞ്ചഗുസ്തിയിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി സിവിൽ പോലീസ് ഓഫീസർ എം. ഖാലിദ്
പുൽപ്പള്ളി: പുൽപ്പള്ളി കബനി ഓഡിറ്റോറിയത്തിൽ വച്ചു നടന്ന ജില്ലാതല പഞ്ചഗുസ്തി ചാമ്പ്യൻഷിപ്പിൽ മാസ്റ്റേഴ്സ് വിഭാഗത്തിൽ (ഹെവി വെയ്റ്റ് ) ഒന്നാം സ്ഥാനം പോലീസുകാരന്. വൈത്തിരി സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ എം.ഖാലിദ് ആണ് ഒന്നാമതെത്തി