കേരള മീഡിയ അക്കാദമി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷന്‍ ഫോട്ടോ ജേണലിസം ഡിപ്ലോമ കോഴ്സിന്റെ പരീക്ഷാഫലം പ്രഖ്യാപിച്ചു. കേരള മീഡിയ അക്കാദമി തിരുവനന്തപുരം സെന്ററിലെ ജി.എസ് അനുശ്രീ ഒന്നാം റാങ്കിനും എസ്.ആര്‍ ശിവപ്രസാദ് രണ്ടാം റാങ്കിനും കൊച്ചി സെന്ററിലെ പി.എസ് ഭരത് മോഹന്‍ മൂന്നാം റാങ്കിനും അര്‍ഹരായി. www.keralamediaacademy.org എന്ന വെബ്‌സൈറ്റിൽ പരീക്ഷാഫലം ലഭ്യമാണ്.

മീഡിയ അക്കാദമിയില്‍ പി.ജി. ഡിപ്ലോമ പ്രവേശനം
കേരള മീഡിയ അക്കാദമിയുടെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷന്‍ നടത്തുന്ന പി.ജി. ഡിപ്ലോമ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ജേണലിസം ആന്‍ഡ് കമ്യൂണിക്കേഷന്‍, ടെലിവിഷന്‍ ജേണലിസം, പബ്ലിക് റിലേഷന്‍സ് ആന്‍ഡ് അഡ്വര്‍ടൈസിങ് എന്നീ കോഴ്സുകളിലേക്കാണ് ഓണ്‍ലൈനായി






