ജില്ലയിലെ എല്ലാ സർക്കാർ ഓഫീസുകളും മാർച്ച് 31 മുതൽ സമ്പൂർണ മാലിന്യ സംസ്കരണ സംവിധാനമൊരുക്കണം:കളക്‌ടർ ഡി. ആർ. മേഘശ്രീ

വയനാട് ജില്ലയിലെ എല്ലാ സർക്കാർ ഓഫീസുകളും മാർച്ച് 31 മുതൽ സമ്പൂർണ മാലിന്യ സംസ്കരണ സംവിധാനമെരുക്കണമെന്നും സംസ്കരണ പ്രവർത്തനങ്ങൾക്ക് വകുപ്പ് മേലധികാരികൾ മേൽനോട്ടം വഹിക്കണമെന്നും കളക്‌ടർ ഡി. ആർ. മേഘശ്രീ. കളക്ടറേറ്റിലെ മിനി കോൺഫറൻസ് ഹാളിൽ ശുചിത്വ മിഷൻ സംഘടിപ്പിച്ച വകുപ്പ്തല ഉദ്യോ​ഗസ്ഥരുടെ അവലോകന യോഗത്തിൽ അദ്ധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു കളക്ടർ.
വയനാട് ജില്ലയിലെ 400 ഓളം വരുന്ന സർക്കാർ ഓഫീസുകളിൽ മാർച്ച് 31 മുതൽ ജൈവ , അജൈവ, ഇലക്ട്രോണിക്, സാനിറ്ററി, ബയോ മെഡിക്കൽ, ആപ്തകരമായ മാലിന്യങ്ങൾ , ഗ്രേ വാട്ടർ / ബ്ലാക്ക് വാട്ടർ എന്നിവ ശാസ്ത്രീയമായി സംസ്കരിക്കുന്നതിനുള്ള സംവിധാനങ്ങൾ ഒരുക്കണം. ഇതിനായി ശുചിത്വമിഷൻ നൽകിയിരിക്കുന്ന മാർ​​​ഗ നിർദ്ദേശങ്ങൾ പാലിക്കണമെന്നും കളക്ടർ പറഞ്ഞു.
ഇ- ഓഫീസും സ്മാർട്ട് സൗകര്യങ്ങളും വന്നതോടെ ഇ-മാലിന്യങ്ങൾ വർദ്ധിച്ചു. എന്നാൽ അവ സംസ്കരിക്കുന്നതിനുള്ള സംവിധാനം അപര്യാപ്തമാണ്. വീടും പരിസരവും ജോലി സ്ഥലവും വൃത്തിയായി സൂക്ഷിക്കുമ്പോൾ തന്നെ മാലിന്യ നിർമ്മാർജ്ജനത്തിൽ മികച്ച മുന്നേറ്റം കൈവരിക്കാനാകുമെന്നും മാലിന്യ നിർമ്മാർജ്ജനം ജീവിത രീതിയുടെ
ഭാ​ഗമാക്കി മാറ്റണമെന്നും അത് ഭാവി തലമുറയ്ക്കു വേണ്ടിയുള്ള കരുതലാണെന്നും കളക്ടർ പറഞ്ഞു. ശുചിത്വമിഷൻ പ്രോഗ്രാം ഓഫീസർ അനൂപ് കെ, അസിസ്റ്റൻ്റ കോ ഓർഡിനേറ്റർ നിധികൃഷ്ണ എന്നിവർ പ്രസംഗിച്ചു.

മീഡിയ അക്കാദമിയില്‍ പി.ജി. ഡിപ്ലോമ പ്രവേശനം

കേരള മീഡിയ അക്കാദമിയുടെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷന്‍ നടത്തുന്ന പി.ജി. ഡിപ്ലോമ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ജേണലിസം ആന്‍ഡ് കമ്യൂണിക്കേഷന്‍, ടെലിവിഷന്‍ ജേണലിസം, പബ്ലിക് റിലേഷന്‍സ് ആന്‍ഡ് അഡ്വര്‍ടൈസിങ് എന്നീ കോഴ്സുകളിലേക്കാണ് ഓണ്‍ലൈനായി

മീഡിയ അക്കാദമിയില്‍ പി.ജി. ഡിപ്ലോമ പ്രവേശനം

കേരള മീഡിയ അക്കാദമിയുടെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷന്‍ നടത്തുന്ന പി.ജി. ഡിപ്ലോമ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ജേണലിസം ആന്‍ഡ് കമ്യൂണിക്കേഷന്‍, ടെലിവിഷന്‍ ജേണലിസം, പബ്ലിക് റിലേഷന്‍സ് ആന്‍ഡ് അഡ്വര്‍ടൈസിങ് എന്നീ കോഴ്സുകളിലേക്കാണ് ഓണ്‍ലൈനായി

നിധി ആപ്‌കെ നികാത്ത് 27ന്

എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷനും എംപ്ലോയീസ് സ്റ്റേറ്റ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷനും സംയുക്തമായി വിവരങ്ങള്‍ കൈമാറുന്നതിനും പരാതികള്‍ പരിഹരിക്കുന്നതിനുമായി നിധി ആപ്‌കെ നികാത്ത് എന്ന പേരില്‍ ജില്ലാ ബോധവത്കരണ ക്യാമ്പും ഔട്ട് റീച്ച് പ്രോഗ്രാമും സംഘടിപ്പിക്കുന്നു.

ബീനാച്ചി-പനമരം റോഡില്‍ നിയന്ത്രിത ഗതാഗതത്തിന് അനുമതി

ബീനാച്ചി-പനമരം റോഡിലെ പുഞ്ചവയല്‍ മുതല്‍ മാത്തൂര്‍ വരെയുള്ള ഭാഗത്ത് നവീകരണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നതിനാല്‍, സുരക്ഷാ മുന്‍കരുതലുകള്‍ പാലിച്ച് വാഹന ഗതാഗതം അനുവദിച്ചു. നേരത്തെ റോഡ് നവീകരണവും സുരക്ഷാ കട്ടിങ് പ്രവൃത്തികളും പുരോഗമിക്കുന്നതിനിടെ കനത്ത മഴ

ക്ഷേമനിധി അംഗത്വം പുതുക്കാന്‍ മെയ് 19 വരെ അവസരം

കെട്ടിട നിര്‍മ്മാണ തൊഴിലാളി ക്ഷേമബോര്‍ഡ് അംഗങ്ങളുടെ 2025 വര്‍ഷത്തെ അംഗത്വം പുതുക്കുന്നതിനുള്ള അവസാന തീയതി മെയ് 19 വരെ ദീര്‍ഘിപ്പിച്ചതായി ജില്ലാ എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. ആവശ്യമായ രേഖകള്‍ സഹിതം കല്‍പ്പറ്റ അമ്മൂസ് കോംപ്ലക്സില്‍

പേപ്പര്‍ ക്രാഫ്റ്റ് പരിശീലനം

കുടുംബശ്രീ മിഷന്റെ ആഭിമുഖ്യത്തില്‍ പണിയ ആദിവാസി സമഗ്ര വികസന പദ്ധതിയുടെ ഭാഗമായി മീനങ്ങാടി സി.ഡി.എസിന്റെ നേതൃത്വത്തില്‍ ബാലസഭ കുട്ടികള്‍ക്ക് പേപ്പര്‍ ക്രാഫ്റ്റ് പരിശീലനം നല്‍കി. സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ സിന്ധു ശ്രീധരന്‍ ഉദ്ഘാടനം ചെയ്തു. മീനങ്ങാടി

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.