മെഗാസ്റ്റാർ മമ്മൂട്ടിയുടെ ആസ്തി എത്രയെന്ന് അറിയാമോ? ഏറ്റവും പുതിയ റിപ്പോർട്ടുകൾ ഇങ്ങനെ…

ഇന്ത്യൻ സിനിമയിലെ മഹാനടൻമാരില്‍ ഒരാളാണ് മെഗാസ്റ്റാർ മമ്മൂട്ടി. 54 വർഷമായി സിനിമാ മേഖലയിലെ നിറ സാന്നിധ്യമായി മാറിയിരിക്കുകയാണ് മമ്മൂട്ടി.സിനിമയോടുള്ള ഭ്രാന്തമായ ഇഷ്ടം കൊണ്ടാണ് ഇന്നും സിനിമയില്‍ ശക്തമായി നിലനില്‍ക്കാൻ അദ്ദേഹത്തിന് സാധിക്കുന്നത്.

ചെറിയ വേഷങ്ങളിലൂടെ അഭിനയിച്ച മമ്മൂട്ടി വില്ലൻ വേഷങ്ങളിലും പിന്നീട് നായകനായും തിളങ്ങി. അഭിനയത്തിലൂടെ കോരിത്തരിപ്പിക്കുന്ന അദ്ദേഹത്തിന് നിരവധി അംഗീകാരങ്ങളും ലഭിച്ചിട്ടുണ്ട്.സിനിമയാണ് മുഹമ്മദ് കുട്ടി എന്ന മമ്മൂട്ടിയുടെ പ്രധാന തട്ടകം. എന്നാല്‍ അദ്ദേഹം രണ്ടു വർഷത്തോളം അഭിഭാഷകനായി ജോലി ചെയ്തിരുന്നു, അതിനു ശേഷമാണ് സിനിമയിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്. തൃഷ്ണ, അഹിംസ, ഒരു വടക്കൻ വീരഗാഥ, പൊന്തൻമാട, മതിലുകള്‍, അടിയൊഴുക്കുകള്‍ തുടങ്ങി അദ്ദേഹത്തിന്റെ ഉള്ളിലെ നടനെ ലോകം അംഗീകരിച്ച നിരവധി ചിത്രങ്ങളുണ്ട്. ഇതുവരെ 350ല്‍ അധികം സിനിമകളാണ് മമ്മൂട്ടി ചെയ്തിരിക്കുന്നത്.

മെഗാസ്റ്റാറിന്റെ മൊത്തം ആസ്തി എത്ര?

സിനിമയിലൂടെ എത്ര രൂപയാണ് മമ്മൂട്ടി സമ്ബാദിച്ചിരിക്കുന്നത്? നിലവിലെ കണക്ക് പ്രകാരം അദ്ദേഹത്തിന് ഏകദേശം 340 കോടി രൂപയുടെ ആസ്തിയുണ്ട്. ഇന്ന് മോളിവുഡ് സിനിമകളില്‍ ഏറ്റവും ഉയർന്ന പ്രതിഫലം വാങ്ങുന്ന നടന്മാരില്‍ ഒരാളാണ് മമ്മൂട്ടി. ചില ചിത്രങ്ങള്‍ക്ക് 10 കോടി മുതല്‍ 50 കോടി വരെ പ്രതിഫലം വാങ്ങിയിട്ടുണ്ട്.

സിനിമാ അഭിനയത്തിനു പുറമേ നിരവധി ബ്രാൻഡുകളുമായും അദ്ദേഹത്തിന് പങ്കാളിത്തമുണ്ട്. 4 കോടി രൂപ വരെ ഇതിലൂടെ ലാഭം കിട്ടുന്നുണ്ട്. സൗത്ത് ഇന്ത്യൻ ബാങ്ക്, കെൻസ ടി.എം.ടി, ഉദയം, സാറാസ്, സൈലം തുടങ്ങിയവ ലിസ്റ്റിലുള്ള ചില ബ്രാൻഡുകളാണ്.

നിർമ്മാതാവ് മമ്മൂട്ടി…

അഭിനയത്തിനു പുറമേ മമ്മൂട്ടി ഒരു മികച്ച ബിസിനസുകാരനാണ്. അദ്ദേഹത്തിന്റെ നിർമ്മാണ കമ്ബനിയാണ് മമ്മൂട്ടി കമ്ബനി. റൊഷാർക്ക്, കാതല്‍ ദി കോർ, ടർബോ, കണ്ണൂർ സ്കോഡ് എന്നീ ചിത്രങ്ങളെല്ലാം മമ്മൂട്ടിയുടെ നിർമ്മാണത്തില്‍ പുറത്തിറങ്ങിയ ചിത്രങ്ങളാണ്. അതിനാല്‍ തന്നെ അഭിനയത്തിനു പുറമേ നിർമ്മാണത്തിലൂടെയും താരത്തിന് വരുമാനം ലഭിക്കുന്നുണ്ട്.

കൊച്ചിയിലെ ആഢംബര വീട്..

കൊച്ചിയിലെ കടവന്ത്രയില്‍ മമ്മൂട്ടിയും ഒരു ആഡംബര ബംഗ്ലാവുണ്ട്. ഇതിന് ദുല്‍ഖർ സല്‍മാനും പങ്കാളിത്തമുണ്ട്. ഏകദേശം 4 കോടി രൂപ വിലമതിക്കുന്ന ഈ വസതി പരിസ്ഥിതി സൗഹൃദ രീതിയില്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നു. സോളാർ പാനലുകള്‍, തറ മുതല്‍ സീലിംഗ് വരെയുള്ള ജനാലകള്‍, പച്ചപ്പ് നിറഞ്ഞ ചുറ്റുപാടുകള്‍ എന്നിവയാണ് ഈ വസതിയുടെ പ്രധാന ആകർഷക ഘടകങ്ങള്‍. മമ്മൂട്ടിയുടെ മരുമകള്‍ അമാല്‍ സൂഫിയയാണ് ഈ ആഢംബര വീട് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ചാലക്കുടിയിലെ അദ്ദേഹത്തിന്റെ കൊട്ടാരസമാന വസതിയും ആഢംബര ജീവിതത്തെ എടുത്തു കാട്ടുന്നു.

റിയല്‍ എസ്റ്റേറ്റില്‍ നിക്ഷേപമുണ്ട്….

കൊച്ചി, ബാംഗ്ലൂർ, ചെന്നൈ, ദുബായ് തുടങ്ങിയ പ്രധാന നഗരങ്ങളിലെ റിയല്‍ എസ്റ്റേറ്റ് മേഖലകളില്‍ മമ്മൂട്ടിക്ക് നിക്ഷേപമുണ്ട്. മാത്രമല്ല ഇദ്ദേഹത്തിന് വലിയ കൃഷിഭൂമികളും സ്വന്തമായുണ്ട്.

മമ്മൂട്ടിയുടെ ആഢംബര കാർ ശേഖരം….

കാറുകളോടുള്ള മമ്മൂട്ടിയുടെ പ്രണയം എല്ലാവർക്കും അറിയാം. നിരവധി ആഢംബര കാറുകളാണ് അദ്ദേഹത്തിൻ്റെ ഗ്യാരേജിലുള്ളത്;

മെഴ്‌സിഡസ് ബെൻസ്ജി-ക്ലാസ് : 2.55 കോടി മുതല്‍ 4 കോടി രൂപ വരെ വിലയുണ്ട്

റേഞ്ച് റോവർ സ്പോർട്ട്: 1.64 കോടി രൂപ മുതല്‍ 1.84 കോടി രൂപ വരെ വിലയുണ്ട്

ജാഗ്വാർ എഫ്-ടൈപ്പ്

ഇതു കൂടാതെ 1.3 കോടി രൂപ വിലവരുന്ന ഒരു BMW E 46 M3, ഒരു ടൊയോട്ട ലാൻഡ് ക്രൂയിസർ, ഒരു ഓഡി A7, ഒരു മിനി കൂപ്പർ S, ഒരു മിത്സുബിഷി പജേറോ സ്പോർട്ട് , ഒരു ജാഗ്വാർ XJ എന്നിവയുള്‍പ്പെടെ വമ്ബൻ വാഹനങ്ങളുടെ ഒരു വലിയ ശേഖരം അദ്ദേഹത്തിനുണ്ട്.

സീറ്റൊഴിവ്

വെള്ളമുണ്ട ഗവ. ഐടിഐയിൽ പ്ലംബർ ട്രേഡിൽ ജനറൽ/എസ് സി വിഭാഗം സീറ്റൊഴിവുണ്ട്. വിദ്യാർത്ഥികൾ (നിലവിൽ അപേക്ഷ സമർപ്പിക്കാത്തവർക്കും) ഓഗസ്റ്റ് 21 വൈകിട്ട് നാലിനകം വെള്ളമുണ്ട ഐടിഐയിൽ നേരിട്ട് അപേക്ഷ നൽകണം. ഫോൺ: 04935 294001,

വൈദ്യുതി മുടങ്ങും

കാട്ടിക്കുളം ഇലക്ട്രിക്കല്‍ സെക്ഷനിൽ അറ്റകുറ്റ പ്രവൃത്തി നടക്കുന്നതിനാൽ അപ്പപാറ, അരണപാറ, വെള്ളറ, നരിക്കൽ, തോൽപ്പെട്ടി ഭാഗങ്ങളില്‍ ഓഗസ്റ്റ് 20ന് രാവിലെ 9 മുതല്‍ വൈകിട്ട് 5 വരെ വൈദ്യുതി വിതരണം പൂർണമായോ ഭാഗികമായോ തടസ്സപ്പെടും.

ചീരാലിലെ പുലിശല്യം; നിസ്സഹായരായി വനംവകുപ്പ്

സുൽത്താൻ ബത്തേരി: നെന്മേനി പഞ്ചായത്തിലെ ചീരാൽ മേഖലയിൽ പുലി ശല്യം രൂക്ഷമായിട്ടും ഒന്നും ചെയ്യാനാ കാതെ വനം വകുപ്പ്. കൂടുവെച്ച് മേഖലയിലെ പുലിപ്പേടി ഒഴിവാക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്. ഒടുവിൽ, വെള്ളച്ചാൽ എടപ്പരത്തി പാലക്കൽ അരവിന്ദന്റെ

വിദ്യാര്‍ത്ഥിയുടെ കര്‍ണ്ണപുടം തകര്‍ത്ത കേസ്; പ്രധാനാധ്യാപകനെതിരെ ജാമ്യമില്ലാവകുപ്പ് പ്രകാരം കേസ്

കാസര്‍കോട്: വിദ്യാര്‍ത്ഥിയുടെ കര്‍ണ്ണപുടം തകര്‍ത്ത സംഭവത്തില്‍ പ്രധാനാധ്യാപകനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. എം അശോകനെതിരെയാണ് ബേഡകം പൊലീസ് കേസെടുത്തത്. അന്യായമായി തടഞ്ഞുവെക്കല്‍, മര്‍ദ്ദനം തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസ്. സംഭവത്തില്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക്

റൂസ മോഡൽ കോളജ് കെട്ടിട നിര്‍മാണം ഉടൻ തുടങ്ങും

റൂസ മോഡൽ കോളജ് കെട്ടിട നിര്‍മാണം ഉടൻ തുടങ്ങും വയനാടിന്റെ ഉന്നത വിദ്യാഭ്യാസ രംഗത്ത്കുതിച്ചുചാട്ടത്തിന് വഴിയൊരുക്കുമെന്ന്പ്രതീക്ഷിക്കപ്പെടുന്ന റൂസ ഗവ. മോഡൽ ഡിഗ്രി കോളജിന് തൃശ്ശിലേരിയിലെ അഞ്ച് ഏക്കര്‍ സ്ഥലത്ത് കെട്ടിടമൊരുങ്ങുംപൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിൽ തൃശ്ശിലേരി

സ്വകാര്യ ബസ് സമരമെങ്കിൽ KSRTC-യുടെ മുഴുവൻ ബസുകളും ഇറങ്ങും. 500 സ്പെയർ ബസുകൾ കെഎസ്ആർടിസിക്കുണ്ട്

തിരുവനന്തപുരം: സ്വകാര്യബസ് സമരത്തിനെതിരെ ഗതാഗതമന്ത്രി കെ.ബി. ഗണേഷ് കുമാർ. സമരം ചെയ്യുകയാണെങ്കിൽ കെഎസ്ആർടിസിയുടെ ബസ്സുകൾ മുഴുവൻ നിരത്തിലിറങ്ങുമെന്നും 500 ബസ്സുകൾ കോർപ്പറേഷന്റെ കൈവശമുണ്ടെന്നും മന്ത്രി പറഞ്ഞു പറയുന്നതിനൊരു ന്യായമൊക്കെ വേണ്ടേ? അവര് പറയുന്നതൊക്കെ അനുസരിക്കണോ?

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.