ഇന്ത്യയിൽ നിർമ്മാണം ആരംഭിച്ചു ഐഫോൺ 16ഇ ; ലക്ഷ്യം കയറ്റുമതിയോ?

ടെക്ക് ഭീമനായ ആപ്പിള്‍ അടുത്തിടെ ഐഫോണ്‍ 16ഇ (iPhone 16e) പുറത്തിറക്കിയിരുന്നു. കമ്ബനിയുടെ നിരയിലെ ഏറ്റവും പുതിയ എൻട്രി ലെവല്‍ മോഡലാണിത്.ഐഫോണ്‍ എസ്‌ഇയുടെ പിൻഗാമിയായ ഈ ഫോണ്‍ ഫെബ്രുവരി 19നാണ് ഇന്ത്യയില്‍ 59,900 രൂപ പ്രാരംഭ വിലയില്‍ പുറത്തിറക്കിയത്.

ഫെബ്രുവരി 21ന് പ്രീ-ഓർഡറുകളും ആരംഭിച്ചു, ഫെബ്രുവരി 28ന് ഐഫോണ്‍ 16ഇ-യുടെ ഔദ്യോഗിക വില്‍പ്പനയും ഡെലിവറിയും ആരംഭിക്കും.ഇപ്പോഴിതാ വില്‍പ്പനയ്ക്ക് വരുന്നതിന് മുന്നോടിയായി ഇന്ത്യയില്‍ ഇതിന്‍റെ അസംബ്ലിംഗ് ജോലികള്‍ ആരംഭിച്ചതായിട്ടാണ് പുതിയ റിപ്പോർട്ടുകള്‍. ചൈനയ്ക്ക് പുറത്തേക്ക് ഉല്‍പ്പാദനം വ്യാപിപ്പിക്കാനുള്ള ആപ്പിളിന്റെ തന്ത്രത്തിന്‍റെ ഭാഗമായി പ്രാദേശിക വിപണികളെയും കയറ്റുമതിയെയും ലക്ഷ്യം വച്ചാണ് ഉത്പാദനം.

ഐഫോണ്‍ 16e ഉള്‍പ്പെടെയുള്ള മുഴുവൻ ഐഫോണ്‍ 16 ലൈനപ്പും ഇന്ത്യൻ ഉപഭോക്താക്കള്‍ക്കും തിരഞ്ഞെടുത്ത രാജ്യങ്ങളിലേക്കും കയറ്റുമതി ചെയ്യുന്നതിനുമായി ഇന്ത്യയില്‍ അസംബിള്‍ ചെയ്യുന്നു എന്ന് ആപ്പിള്‍ പറഞ്ഞതായി ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.ആപ്പിളിന്‍റെ നിർമ്മാണ തന്ത്രത്തിലെ ഒരു സുപ്രധാന ചുവടുവയ്പ്പാണ് ഈ നീക്കം.ഐഫോണ്‍ 16 പ്രോ മോഡലുകള്‍ ഇന്ത്യയില്‍ അസംബിള്‍ ചെയ്യാനുള്ള ആപ്പിളിന്‍റെ തീരുമാനം ഒരു ചരിത്ര നാഴികക്കല്ലാണ്.

മുമ്ബ്, ഈ ഉയർന്ന നിലവാരമുള്ള മോഡലുകള്‍ ഫോക്‌സ്‌കോണ്‍, പെഗാട്രോണ്‍, വിസ്ട്രോണ്‍ തുടങ്ങിയ പങ്കാളികളുമായി ചേർന്ന് ചൈനയില്‍ മാത്രമാണ് അസംബിള്‍ ചെയ്തിരുന്നത്.തുടക്കത്തില്‍, ഐഫോണ്‍ 16 പ്രോ യൂണിറ്റുകളില്‍ ചൈനയില്‍ അസംബിള്‍ ചെയ്‌തു എന്ന ലേബല്‍ ഉണ്ടായിരുന്നു. എന്നാല്‍ പിന്നീട് ഇന്ത്യയില്‍ അസംബിള്‍ ചെയ്‌തു എന്ന ലേബലുള്ള എന്ന പതിപ്പുകളും ഉള്‍പ്പെടുത്തി.

മറ്റ് നിരവധി ഐഫോണ്‍ മോഡലുകള്‍ ഇതിനകം തന്നെ ഇന്ത്യയില്‍ അസംബിള്‍ ചെയ്യുന്നുണ്ട്. ഇതില്‍ ഐഫോണ്‍ 14, ഐഫോണ്‍ 15, മുഴുവൻ ഐഫോണ്‍ 16 സീരീസും ഉള്‍പ്പെടുന്നു. ചൈനീസ് നിർമ്മാണ സൗകര്യങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിനുള്ള ആപ്പിളിന്‍റെ പുതിയ തന്ത്രത്തിന്‍റെ ഭാഗമായാണ് ഈ നീക്കം എന്നാണ് റിപ്പോർട്ടുകള്‍.അതേസമയം ഇന്ത്യയിലെ റീട്ടെയില്‍ സൗകര്യങ്ങളും ആപ്പിള്‍ വികസിപ്പിക്കുന്നുണ്ട്. ദില്ലി, മുംബൈ സ്റ്റോറുകള്‍ക്ക് പുറമേ, രാജ്യത്ത് നാല് സ്റ്റോറുകള്‍ കൂടി തുറക്കുമെന്ന് ആപ്പിള്‍ സിഇഒ ടിം കുക്ക് 2024 നവംബറില്‍ സ്ഥിരീകരിച്ചിരുന്നു.

ബെംഗളൂരു, പൂനെ, ദില്ലി-എൻസിആർ മേഖല എന്നിവിടങ്ങളില്‍ കമ്ബനി പുതിയ റീട്ടെയില്‍ സ്റ്റോറുകള്‍ തുറക്കും. മുംബൈയിലും പുതിയൊരു റീട്ടെയില്‍ സ്റ്റോർ തുറക്കും.ഇന്ത്യൻ വിപണിയോടുള്ള പ്രതിബദ്ധത പ്രകടിപ്പിച്ചുകൊണ്ട്, അടുത്തിടെ ആപ്പിള്‍ ഇന്ത്യയില്‍ ആപ്പിള്‍ സ്റ്റോർ ആപ്പ് പുറത്തിറക്കിയിരുന്നു. വർഷങ്ങളായി മറ്റ് വിപണികളില്‍ ആപ്പിള്‍ സ്റ്റോർ ആപ്പ് ലഭ്യമാണ്. എങ്കിലും ഇന്ത്യയിലെ ഉപയോക്താക്കള്‍ക്ക് ഇത് ലഭ്യമായിരുന്നില്ല.

ഉപഭോക്താക്കള്‍ക്ക് ആക്‌സസ് ഉള്ള ഫിസിക്കല്‍ സ്റ്റോർ, അംഗീകൃത വില്‍പ്പനക്കാർ, മൂന്നാം കക്ഷി റീട്ടെയിലർമാർ എന്നിവയ്‌ക്ക് പുറമേ, രാജ്യത്തെ ആപ്പിള്‍ ഉല്‍പ്പന്നങ്ങളിലേക്കും സേവനങ്ങളിലേക്കുമുള്ള ആക്‌സസ് സുഗമമാക്കുക എന്നതാണ് ആപ്പിള്‍ സ്റ്റോർ ആപ്പിന്‍റെ ലക്ഷ്യം.

പൈര്കുലേറിയ ഇഞ്ചി കർഷകരുടെ നട്ടെല്ലൊടിക്കുന്നു

പൈര്കുലേറിയ ഇഞ്ചി കർഷകരുടെ നട്ടെല്ലൊടിക്കുന്നു എന്ന് നെന്മേനി മണ്ഡലം കർഷക കോൺഗ്രസ്. കർഷകർ നേരിടുന്ന വെല്ലുവിളികളെക്കുറിച്ച് യോഗം ചർച്ച ചെയ്തു. രോഗബാധമൂലം പ്രതിസന്ധിയിൽ ആയ കർഷകർക്ക് അടിയന്തരമായി ധനസഹായം എത്തിക്കണമെന്ന് ആവശ്യപ്പെട്ടു, ഇതോടൊപ്പം തന്നെ

സൗജന്യ കേക്ക് നിർമാണ പരിശീലനം

പുത്തൂർവയൽ എസ്ബിഐ പരിശീലന കേന്ദ്രത്തിൽ ആറ് ദിവസത്തെ സൗജന്യ കേക്ക് നിർമാണ തൊഴിൽ പരിശീലനം നൽകുന്നു. ഓഗസ്റ്റ് 20ന് ആരംഭിക്കുന്ന പരിശീലനത്തിലേക്ക് 18-50നും ഇടയിൽ പ്രായമുള്ള തൊഴിൽരഹിതരായ യുവതികളിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചു. ഫോൺ:

പ്രവേശനം ആരംഭിച്ചു

മാനന്തവാടി അസാപ് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ ഫണ്ടമെന്റൽസ് ഓഫ് കോൺടെന്റ് റൈറ്റിംഗ് കോഴ്‌സിലേക്ക് പ്രവേശനം ആരംഭിച്ചു. പ്ലസ് ടുവാണ് അടിസ്ഥാന യോഗ്യത. കോഴ്സ് ഫീ 5085 രൂപ. ഫോണ്‍: 9495999669/ 7306159442.

ഓണക്കാലത്ത് ലഹരി ഉപയോഗവും വില്‍പനയും തടയാൻ പരിശോധന ശക്തമാക്കും

സ്കൂളുകളിലെയും കോളജുകളിലെയും ഓണാഘോഷങ്ങളിൽ നിരീക്ഷണം ഓണക്കാലത്ത് വ്യാജമദ്യം ഉൾപ്പെടെ നിരോധിത ഉത്പന്നങ്ങളുടെ ഉത്പാദനവും വിതരണവും ഉപയോഗവും തടയാൻ ജനകീയ പങ്കാളിത്തത്തോടെ ശക്തമായ നടപടികൾ സ്വീകരിക്കാൻ എക്സൈസ് ജില്ലാതല ജനകീയ കമ്മിറ്റിയിൽ തീരുമാനം. ജില്ലാ കളക്ടര്‍

ഡിഎൽഎഡ് അപേക്ഷ തീയ്യതി നീട്ടി

ഗവൺമെന്റ്/ എയ്ഡഡ്/ സ്വാശ്രയ സ്ഥാപനങ്ങളിലെ 2025-2027 അദ്ധ്യയന വര്‍ഷത്തേക്കുള്ള  ഡിഎല്‍എഡ്‌ (ഡിപ്ലോമ ഇൻ എലമെന്ററി എഡ്യുക്കേഷൻ) കോഴ്സിനുള്ള അപേക്ഷാ തീയ്യതി നീട്ടി. ഓഗസ്റ്റ് 21 വരെയാണ് നീട്ടിയ സമയം. ഗവൺമെന്റ് /എയ്ഡഡ് /സ്വാശ്രയം എന്നീ

സീറ്റൊഴിവ്

വെള്ളമുണ്ട ഗവ. ഐടിഐയിൽ പ്ലംബർ ട്രേഡിൽ ജനറൽ/എസ് സി വിഭാഗം സീറ്റൊഴിവുണ്ട്. വിദ്യാർത്ഥികൾ (നിലവിൽ അപേക്ഷ സമർപ്പിക്കാത്തവർക്കും) ഓഗസ്റ്റ് 21 വൈകിട്ട് നാലിനകം വെള്ളമുണ്ട ഐടിഐയിൽ നേരിട്ട് അപേക്ഷ നൽകണം. ഫോൺ: 04935 294001,

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.