ഒടിപി പോലും വേണ്ട ബാങ്ക് അക്കൗണ്ടുകള്‍ കാലിയാകും…?

സൈബർ ലോകത്ത് കുറ്റവാളികള്‍ ദിനംപ്രതി പുതിയ തന്ത്രങ്ങളുമായി രംഗത്ത് വരികയാണ്. ഒടിപി പോലുമില്ലാതെ ബാങ്ക് അക്കൗണ്ടുകളില്‍ നിന്ന് പണം തട്ടുന്ന പുതിയ രീതിയാണ് ഇപ്പോള്‍ വ്യാപകമായി പ്രചരിക്കുന്നത്. ബാങ്കുകളില്‍ നിന്നാണെന്ന വ്യാജേന സന്ദേശങ്ങള്‍ അയച്ചാണ് തട്ടിപ്പ് നടത്തുന്നത്. ഈ ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ നിങ്ങളുടെ പണം നഷ്ടപ്പെടുന്നതാണ് പുതിയ രീതി. വ്യക്തിഗത വിവരങ്ങള്‍ ശേഖരിച്ച ശേഷം ഇത്തരം തട്ടിപ്പുകള്‍ നടത്തുന്നു.

എങ്ങനെയാണ്
ഈ തട്ടിപ്പ് നടക്കുന്നത്..?

വ്യക്തികളുടെ ഫോണ്‍ നമ്പറുകള്‍ ലഭിക്കുന്ന ഉറവിടങ്ങളില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ചാണ് തട്ടിപ്പ് സംഘം വിഷയം ആരംഭിക്കുന്നത്. ഇത്തരം വിവരങ്ങള്‍ ഉപയോഗിച്ച്‌ ഇവർ സന്ദേശങ്ങള്‍ അയക്കുന്നു. ഇതില്‍ വിവിധ ഓഫറുകളും സമ്മാനങ്ങളും വാഗ്ദാനം ചെയ്യുന്നു. ഈ ലിങ്കുകളില്‍ ക്ലിക്ക് ചെയ്യുന്നതോടെ അക്കൗണ്ടില്‍ നിന്ന് പണം നഷ്ടമാവുന്നു. ഡല്‍ഹിയില്‍ സമാന സംഭവം ഉണ്ടായി. ഒരു വനിത ക്രോമയില്‍ നിന്ന് ലാപ്ടോപ് വാങ്ങി. കുറച്ചു ദിവസങ്ങള്‍ക്ക് ശേഷം ഒരു സന്ദേശം ലഭിച്ചു. സമ്മാനം ലഭിച്ചിരിക്കുന്നു എന്നും അത് സ്വീകരിക്കാൻ ബാങ്ക് വിവരങ്ങള്‍ നല്‍കണം എന്നും ആവശ്യപ്പെട്ടു. എന്നാല്‍ സന്ദേശത്തില്‍ ഒരു പിശക് ഉണ്ടായിരുന്നു. ക്രോമയില്‍ നിന്ന് വാങ്ങിയ ലാപ്ടോപിന്റെ സമ്മാനം വിജയ് സെയില്‍സില്‍ നിന്നാണെന്ന് സന്ദേശത്തില്‍ പറഞ്ഞു. ഇതാണ് സംശയം ഉണർത്തിയത്.

എങ്ങനെ സുരക്ഷിതമായിരിക്കാം..?

ഇത്തരം തട്ടിപ്പുകളില്‍ നിന്ന് രക്ഷ നേടാൻ ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം. ആവശ്യമില്ലാത്ത കോളുകളും സന്ദേശങ്ങളും ശ്രദ്ധിക്കുക. അപരിചിതരുമായി ഒരിക്കലും സ്വകാര്യ വിവരങ്ങള്‍ പങ്കുവെയ്ക്കരുത്. സമ്മാനങ്ങള്‍, ഡിസ്കൗണ്ടുകള്‍ എന്നിവ വാഗ്ദാനം ചെയ്യുന്ന സംശയാസ്പദമായ ലിങ്കുകളില്‍ ക്ലിക്ക് ചെയ്യരുത്. പരിശോധിക്കാത്ത ഉറവിടങ്ങളില്‍ നിന്ന് ആപ്പുകള്‍ ഇൻസ്റ്റാള്‍ ചെയ്യരുത്. ഇവ ഹാക്കർമാർക്ക് നിങ്ങളുടെ ഉപകരണത്തിലേക്ക് പ്രവേശനം നല്‍കാനും ക്യാമറയും ഫോട്ടോ ഗാലറിയും ഉപയോഗിക്കാനും ഇടയാക്കും. അസാധാരണമായ കോളുകള്‍ ലഭിക്കുകയാണെങ്കില്‍ ഔദ്യോഗിക മാർഗ്ഗങ്ങളിലൂടെ പരിശോധിക്കുക.

മറ്റ് തട്ടിപ്പുകള്‍

ഫിഷിംഗ് ലിങ്കുകള്‍ക്ക് പുറമെ, കോള്‍ മെർജിംഗ്, കോള്‍ ഫോർവേഡിംഗ്, വോയിസ് മെയില്‍ തട്ടിപ്പുകള്‍, ക്യൂ.ആർ കോഡ് തട്ടിപ്പ്, സ്‌ക്രീൻ ഷെയറിംഗ് തട്ടിപ്പ് തുടങ്ങിയ വിവിധ തട്ടിപ്പുകളും നിലവിലുണ്ട്.

കോള്‍ മെർജിംഗ് തട്ടിപ്പ്

തട്ടിപ്പുകാരൻ ഒരു വ്യക്തിയെ വിളിച്ച്‌ പരിചിത ആളാണെന്ന് പറഞ്ഞ് ഒരു പരിപാടിയില്‍ പങ്കെടുക്കാൻ ക്ഷണിക്കുന്നു. അതേസമയം, മറ്റൊരു നമ്പറില്‍ നിന്നും വിളിവരും. തുടർന്ന് രണ്ട് കോളുകളും ഒന്നിപ്പിക്കാൻ ആവശ്യപ്പെടുന്നു. ഒന്നിച്ചു കഴിഞ്ഞാല്‍ ബാങ്കുകളില്‍ നിന്നും വരുന്ന ഒടിപി പോലുള്ള വിവരങ്ങള്‍ ചോർത്താൻ സാധിക്കും. ഓരോ ദിവസവും പുതിയ പുതിയ തട്ടിപ്പുകള്‍ നടന്നുകൊണ്ടിരിക്കുകയാണ്. അതുകൊണ്ട് ഓരോരുത്തരും സൈബർ ലോകത്ത് ജാഗ്രത പാലിക്കേണ്ടത് അത്യാവശ്യമാണ്

പ്രചരണം കഴിഞ്ഞെത്തിയ UDF വനിതാ സ്ഥാനാർഥി കുഴഞ്ഞുവീണു മരിച്ചു.

മലപ്പുറം: മൂത്തേടം പഞ്ചായത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥി കുഴഞ്ഞു വീണ് മരിച്ചു. ഹസീന (49) ആണു മരിച്ചത്. തെരഞ്ഞെടുപ്പു പ്രചാരണം കഴിഞ്ഞ് വീട്ടിലെത്തിയതിന് പിന്നാലെ കുഴഞ്ഞുവീഴുകയായിരുന്നു. മൂത്തേടം പഞ്ചായത്തിലെ പായിമ്പാടം ഏഴാം വാര്‍ഡിലെ മുസ്ലിം ലീഗിലെ

തദ്ദേശ തെരഞ്ഞെടുപ്പ്: മുണ്ടക്കൈ – ചുരൽമല ദുരന്തബാധിതർക്ക് വോട്ടെടുപ്പ് ദിവസം വാഹന സൗകര്യം ഒരുക്കും

തദ്ദേശ തെരഞ്ഞെടുപ്പിന് മുണ്ടക്കൈ – ചുരൽമല ദുരന്ത ബാധിതരായ ജില്ലയുടെ വിവിധ സ്ഥലങ്ങളിൽ താമസിക്കുന്നവർക്ക് വോട്ട് ചെയ്യാൻ വാഹന സൗകര്യം ഏർപ്പെടുത്തുമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ ജില്ലാ കളക്ടർ ഡി.ആർ മേഘശ്രീ അറിയിച്ചു.

ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി

വയനാട് സ്വദേശിയായ നഴ്‌സിംഗ് വിദ്യാർത്ഥിയെ ബംഗളൂരുവിൽ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. പള്ളിക്കുന്ന് വെള്ളച്ചിമൂല പൈനിങ്കൽ വീട്ടിൽ സുനിൽ റെമി ദമ്പതികളുടെ മകനായ അമൽ പി എസ് (21)നെയാണ് ഇന്നലെ രാത്രിയോടെ മരിച്ച

291 ഗ്രാം എംഡിഎംഎ പിടികൂടിയ കേസ്; മുഖ്യപ്രതി പിടിയിൽ

തോൽപ്പെട്ടി: വയനാട് തോൽപ്പെട്ടി എക്സൈസ് ചെക്ക് പോസ്റ്റിൽ വെച്ച് 291 ഗ്രാം എംഡിഎംഎ പിടികൂടിയ കേസിൽ ഒളിവിൽ കഴിഞ്ഞ് വരികയായിരുന്ന മുഖ്യ പ്രതി പിടിയിൽ. കാസർഗോട് ചെങ്ങള സ്വദേശിയായ ബഷീർ അബ്ദുൽ ഖാദറി നെയാണ്

വൃക്കരോഗം ; ശരീരം കാണിക്കുന്ന ഏഴ് പ്രാരംഭ ലക്ഷണങ്ങൾ

വൃക്കരോഗം ; ശരീരം കാണിക്കുന്ന ഏഴ് പ്രാരംഭ ലക്ഷണങ്ങൾ ലോകമെമ്പാടുമുള്ള മരണത്തിന്റെ ഒമ്പതാമത്തെ പ്രധാന കാരണമാണ് ക്രോണിക് കിഡ്‌നി ഡിസീസ് (CKD) എന്ന് ദി ലാൻസെറ്റിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു. വൃക്കരോഗം വൃക്കകളെ മാത്രമല്ല,

30-40 വയസിലെത്തിയവരിലെ വന്‍കുടല്‍ കാന്‍സറിന്റെ 4 ലക്ഷണങ്ങള്‍

30 കളിലെത്തിയവരില്‍ വന്‍കുടല്‍ കാന്‍സറിന്റെ ലക്ഷണങ്ങള്‍ വര്‍ധിച്ചുവരികയാണെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ടുകളില്‍ പറയുന്നു. ഫ്‌ളോറിഡയില്‍നിന്നുള്ള ഗ്യാസ്‌ട്രോ എന്‍ട്രോളജിസ്റ്റ് ഡോ. ജോസഫ് സല്‍ഹാബ് 30 വയസിനും 40 വയസിനും ഇടയിലുള്ള വന്‍കുടല്‍ കാന്‍സറിന്റെ ലക്ഷണങ്ങളെക്കുറിച്ച് സൂചനകള്‍ നല്‍കുകയാണ്.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.