തോൽപ്പെട്ടി: വയനാട് തോൽപ്പെട്ടി എക്സൈസ് ചെക്ക് പോസ്റ്റിൽ വെച്ച് 291 ഗ്രാം എംഡിഎംഎ പിടികൂടിയ കേസിൽ ഒളിവിൽ കഴിഞ്ഞ് വരികയായിരുന്ന മുഖ്യ പ്രതി പിടിയിൽ. കാസർഗോട് ചെങ്ങള സ്വദേശിയായ ബഷീർ അബ്ദുൽ ഖാദറി നെയാണ് എക്സൈസ് ക്രൈംബ്രാഞ്ച് സർക്കിൾ ഇൻസ്പെക്ടർ പി.ജുനൈദ്, മാന ന്തവാടി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എസ്.ബൈജു എന്നിവരുടെ നേതൃ ത്വത്തിലുള്ള സംഘം കാസർഗോഡ് വെച്ച് അറസ്റ്റ് ചെയ്തത്. ഇയ്യാൾ വിദേശ ത്തും സ്വദേശത്തുമായി ഒളിവിൽ കഴിഞ്ഞു വരികയായിരുന്നു. 2025 മാർച്ച് മാസം വയനാട് തോൽപ്പെട്ടി എക്സൈസ് ചെക്ക് പോസ്റ്റിൽ വെച്ച് കാസറഗോഡ് സ്വദേശികളായ ജാബിർ, മുഹമ്മദ്‌കുഞ്ഞി എന്നിവർ കാറിൽ കടത്തിക്കൊണ്ടു വന്ന 7 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്ത് രണ്ടുപേരെ അറസ്റ്റ് ചെയ്‌തിരുന്നു. ഈ കേസിന്റെ തുടരന്വേഷണത്തിനിടെ പ്രതികളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പിടിച്ചെടുത്ത കാറിലെ രഹസ്യ അറയിൽ നിന്നും 285 ഗ്രാം എംഡിഎംഎ കൂടി പിന്നീട് കണ്ടെടുത്തു. ഈ പ്രതികൾ ഇപ്പോഴും റിമാണ്ടിൽ കഴിഞ്ഞു വരികയാണ്.

തദ്ദേശ തെരഞ്ഞെടുപ്പ്: മുണ്ടക്കൈ – ചുരൽമല ദുരന്തബാധിതർക്ക് വോട്ടെടുപ്പ് ദിവസം വാഹന സൗകര്യം ഒരുക്കും
തദ്ദേശ തെരഞ്ഞെടുപ്പിന് മുണ്ടക്കൈ – ചുരൽമല ദുരന്ത ബാധിതരായ ജില്ലയുടെ വിവിധ സ്ഥലങ്ങളിൽ താമസിക്കുന്നവർക്ക് വോട്ട് ചെയ്യാൻ വാഹന സൗകര്യം ഏർപ്പെടുത്തുമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ ജില്ലാ കളക്ടർ ഡി.ആർ മേഘശ്രീ അറിയിച്ചു.







