വയനാട് സ്വദേശിയായ നഴ്‌സിംഗ് വിദ്യാർത്ഥിയെ ബംഗളൂരുവിൽ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി.
പള്ളിക്കുന്ന് വെള്ളച്ചിമൂല പൈനിങ്കൽ വീട്ടിൽ സുനിൽ റെമി ദമ്പതികളുടെ മകനായ അമൽ പി എസ് (21)നെയാണ് ഇന്നലെ രാത്രിയോടെ മരിച്ച നിലയിൽ കണ്ടെത്തിയത്. സംസ്ക്‌കാരം നാളെ രാവിലെ 10 മണിക്ക് ചുണ്ടക്കര സെൻറ് ജോസഫ് ദേവാലയ സെമിത്തേരിയിൽ

തദ്ദേശ തെരഞ്ഞെടുപ്പ്: മുണ്ടക്കൈ – ചുരൽമല ദുരന്തബാധിതർക്ക് വോട്ടെടുപ്പ് ദിവസം വാഹന സൗകര്യം ഒരുക്കും
തദ്ദേശ തെരഞ്ഞെടുപ്പിന് മുണ്ടക്കൈ – ചുരൽമല ദുരന്ത ബാധിതരായ ജില്ലയുടെ വിവിധ സ്ഥലങ്ങളിൽ താമസിക്കുന്നവർക്ക് വോട്ട് ചെയ്യാൻ വാഹന സൗകര്യം ഏർപ്പെടുത്തുമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ ജില്ലാ കളക്ടർ ഡി.ആർ മേഘശ്രീ അറിയിച്ചു.







