ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിന് എൻ എ ബി എൽ അംഗീകാരം

മേപ്പാടി: മികച്ച ലബോറട്ടറിക്കുള്ള കേന്ദ്രസർക്കാർ അംഗീകാരമായ എൻ.എ.ബി.എൽ അംഗീകാരം ഡോ.മൂപ്പൻസ് മെഡിക്കൽ കോളേജ് ലബോറട്ടറിയ്ക്ക് ലഭിച്ചു. മികച്ച മെഡിക്കൽ ലബോറട്ടറികൾക്കും മറ്റ് അനുബന്ധ സ്ഥാപനങ്ങൾക്കും ഗുണ നിലവാരം ഉറപ്പ് വരുത്തുന്നതിന് നിരവധി മാനദണ്ഡങ്ങൾ പാലിച്ച് ദേശീയ തലത്തിൽ ലബോറട്ടറികൾക്ക് നൽകുന്ന സുപ്രധാനമായ അംഗീകാരമാണ് എൻ.എ. ബി.എൽ.
എൻ.എ .ബി.എൽ അംഗീകാരമുള്ള ലാബുകളിൽ നിന്നുള്ള റിപ്പോർട്ടുകൾ മാത്രമേ പല വിദേശരാജ്യങ്ങളും മൾട്ടി നാഷണൽ കമ്പനികളും കേന്ദ്രസ്ഥാപനങ്ങളും ഇൻഷുറൻസ് കമ്പനികളും മറ്റും അംഗീകരിക്കുകയുള്ളൂ. ഡോ.മൂപ്പൻസ് മെഡിക്കൽ കോളേജിലെ മൈക്രോബയോളജി, ബയോകെമിസ്ട്രി, പത്തോളജി, മോളിക്കുലർ ബയോളജി എന്നീ വിഭാഗങ്ങൾക്ക് അംഗീകാരം ലഭിച്ചതോടെ ഏറ്റവും കൂടുതൽ വിഭാഗങ്ങൾക്ക് എൻ എ ബി എൽ അംഗീകാരം ലഭിക്കുന്ന ജില്ലയിലെ ആദ്യത്തെ ലബോറട്ടറി എന്ന നേട്ടത്തിന് ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ് അർഹരായി. 15 വിദഗ്ധ ഡോക്ടർമാരുടെയും 46 ടെക്‌നീഷ്യൻമാരുടെയും മേൽനോട്ടത്തിൽ വർഷത്തിൽ 365 ദിവസവും പ്രവർത്തിക്കുന്നുവെന്നത് ഡോ.മൂപ്പൻസ് മെഡിക്കൽ കോളേജ് ലാബിന്റെ മാത്രം പ്രത്യേകതയാണ്. പത്ര സമ്മേളനത്തിൽ ഡോ.മൂപ്പൻസ് മെഡിക്കൽ കോളേജ് സെൻട്രൽ ലാബ് ഡയറക്ടർ ഡോ.ജസീം ടി, ലാബ് ക്വാളിറ്റി മാനേജർ ഡോ.ജിഷ പി, ഡെപ്യൂട്ടി ജനറൽ മാനേജർ ഡോ.ഷാനവാസ് പള്ളിയാൽ, ലാബ് മാനേജർ അബ്ദുൽ കോയ എന്നിവർ പങ്കെടുത്തു.കൂടുതൽ വിവരങ്ങൾക്ക് 8111881053 എന്ന നമ്പറിൽ വിളിക്കുക.

കൽപ്പറ്റ നഗരത്തിൽ ഗതാഗത പരിഷ്കരണം :ചരക്ക് വാഹനങ്ങൾക്ക് പ്രവേശനം പരിമിതപ്പെടുത്തും

ഗതാഗത പരിഷ്കാരങ്ങൾ ഈ മാസം 15 മുതൽ പ്രാബല്യത്തിൽ വരും. കൽപ്പറ്റ നഗരത്തിലെ ഗതാഗതക്കുരുക്ക് പരിഹരിച്ച് യാത്ര സുഗമമാക്കൽ ലക്ഷ്യമിട്ട് ഗതാഗത പരിഷ്കാര നിർദേശങ്ങളുമായി നഗരസഭ. ചരക്ക് വാഹനങ്ങൾക്ക് രാവിലെ ഒൻപത് മുതൽ ഉച്ചയ്ക്ക്

പ്രതിഷേധ പ്രകടനവും പ്രതിഷേധ യോഗവും സംഘടിപ്പിച്ചു

കൽപ്പറ്റ :കെപിസിസി വർക്കിംഗ് പ്രസിഡണ്ടും,വടകര എം പി യുമായ ശ്രീ ഷാഫി പറമ്പിൽ എം പി യെ മർദ്ദിച്ച പോലീസ് നടപടിയിൽ പ്രതിഷേധിച്ച് കോൺഗ്രസ് കൽപ്പറ്റ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ കൽപ്പറ്റ ടൗണിൽ പ്രതിഷേധ

പരിപോഷൺ പോഷകാഹാര പരിപാടി

കോട്ടത്തറ ഗ്രാമപഞ്ചായത്തിൽ പരിപോഷൺ പ്രത്യേക പോഷകാഹാര പരിപാടി സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി റിനീഷ് ഉദ്ഘാടനം ചെയ്തു. ഗുരുതര പോഷകാഹാരക്കുറവുള്ള കുട്ടികൾക്കായാണ്  ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പ്രത്യേക പോഷകാഹാര പദ്ധതി നടപ്പിലാക്കുന്നത്. ക്ഷേമകാര്യ സ്റ്റാൻ്റിങ് കമ്മിറ്റി ചെയർപേഴ്സൺ

മികച്ച ലൈവ് ടെലിക്കാസ്റ്റിങ്ങിന് ഫാസ്റ്റ് ലൈവ് മീഡിയയ്ക്ക് ‘യെസ്ഭാരതി’ന്റെ ആദരം

വയനാട്ടിലെ പ്രമുഖ ബ്രോഡ്കാസ്റ്റിങ് & മീഡിയ പ്രൊഡക്ഷൻ കമ്പനിയായ ഫാസ്റ്റ് ലൈവ് മീഡിയയെ മികച്ച ലൈവ് ടെലിക്കാസ്റ്റിങ്ങിന് പുരസ്കാരം നൽകി യെസ്ഭാരത് ആദരിച്ചു. സുൽത്താൻ ബത്തേരിയിൽ നടന്ന ‘യെസ്ഭാരത് വെഡ്ഡിംഗ് കളക്ഷൻ’ വാർഷിക ജനറൽ

ഏകദിന പരിശീലനം സംഘടിപ്പിച്ചു.

സ്റ്റുഡന്റ്‌സ് പോലീസ് കേഡറ്റ് പദ്ധതി സ്‌കൂളുകളിലെ പ്രധാന അദ്ധ്യാപകര്‍ക്കായി ഏകദിന പരിശീലനം നടത്തി. ജില്ലാ അഡീഷനല്‍ എസ്.പിയും എസ്.പി.സി ഡി.എന്‍.ഒയുമായ എന്‍.ആര്‍. ജയരാജ് ഉദ്ഘാടനം ചെയ്തു. ഡോ. എസ്.വി. ശ്രീകാന്ത്, റിട്ട. എസ്.പി. പ്രിന്‍സ്

കെ എസ് ആർ ടി സി ബസ്സ്‌ പാലത്തിന്റെ സംരക്ഷണ ഭിത്തിയിൽ ഇടിച്ചു അപകടം

പിണങ്ങോട്: കെ എസ് ആർ ടി സി ബസ്സ്‌ പാലത്തിന്റെ സംരക്ഷണ ഭിത്തിയിൽ ഇടിച്ചു അപകടം. പിണങ്ങോട് പീസ് വില്ലേജി ന് സമീപത്തെ എടത്തറ കടവ് പാലത്തിലാണ് ബസ്സ്‌ ഇടിച്ചത്.തിരുവനന്തപുരം ഡിപ്പോയുടെ AT (423)

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.