കേരള ഷോപ്സ് ആന്‍ഡ് കമേഴ്സല്‍ എസ്റ്റാബ്ലിഷ്മെന്റ്സ് തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ജില്ലയില്‍ കുടിശിക അദാലത്ത് സംഘടിപ്പിക്കുന്നു. അംശദായം അടക്കാത്ത സ്ഥാപനങ്ങള്‍ക്കും പിരിഞ്ഞു പോയ ജീവനക്കാരുടെ വിവരങ്ങള്‍ നല്‍കാത്ത സ്ഥാപനങ്ങള്‍ക്കും മാര്‍ച്ച് 31 വരെ നടക്കുന്ന അദാലത്തില്‍ ഇളവ് ലഭിക്കും. അദാലത്തില്‍ ക്ഷേമനിധി അംഗത്വം എടുക്കാന്‍ അവസരം ലഭിക്കും. അദാലത്തില്‍ സഹകരികാത്ത സ്ഥാപനങ്ങള്‍ക്കെതിരെ ഏപ്രില്‍ ഒന്ന് മുതല്‍ റവന്യു റിക്കവറി നിയമ നടപടികള്‍ സ്വീകരിക്കുമെന്ന് ജില്ലാ എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 04936206878

എംഡിഎംഎ യും,കഞ്ചാവുമായി യുവാക്കൾ പിടിയിൽ
ബാവലി: ജില്ലാ പോലീസ് മേധാവിയുടെ ലഹരി വിരുദ്ധ സേനാംഗങ്ങളും, പോ ലീസും ബാവലി പോലീസ് ചെക്ക് പോസ്റ്റിൽ വെച്ച് നടത്തിയ സംയുക്ത വാഹന പരിശോധനയിൽകാറിൽ സഞ്ചരിക്കുകയായിരുന്ന ആറംഗ സംഘത്തിൽ നിന്നും എംഡിഎംഎ യും, കഞ്ചാവും