ആഗോള തലത്തിൽ ഡൗണായി വാട്സ്ആപ്പ്; ഇന്ത്യയിലും പ്രശ്നം

ലോകത്തെ ഏറ്റവും ജനപ്രിയ മെസേജിങ് ആപ്പുകളില്‍ ഒന്നായ വാട്‌സാപ് വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് ഡൗണായി. ആയിരക്കണക്കിന് പേരെ ആപ് ക്രാഷ് ആയത് ബാധിച്ചു. വെബ്‌സൈറ്റ്, മൊബൈല്‍ ആപ്ലിക്കേഷന്‍ തുടങ്ങിയവയുടെ തകരാറുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ഡൗണ്‍ ഡിറ്റക്ടര്‍ പ്രകാരം ഉച്ചതിരിഞ്ഞ് 3.10 ഓടെയാണ് ലോകമെമ്ബാടുമുള്ള വാട്‌സാപ്പ് ഉപയോക്താക്കളെ ബാധിച്ച്‌ കൊണ്ട് പ്രശ്‌നങ്ങള്‍ തുടങ്ങിയത്.പലരും തങ്ങളുടെ സന്ദേശങ്ങള്‍ എത്തേണ്ടിടത്ത് എത്തിയില്ലെന്ന് പരാതിപ്പെട്ടു.

ഇന്ത്യയില്‍ രാത്രി 9.20ഓടെയാണ് വാട്‌സ്‌അപ് തകരാര്‍ രേഖപ്പെടുത്തിയത്. ഒന്‍പതിനായിരത്തിലധികം ഉപയോക്താക്കള്‍ ആദ്യ ഘട്ടത്തില്‍ തന്നെ തകരാര്‍ റിപ്പോര്‍ട്ട് ചെയ്തു. എത്ര മെസേജുകള്‍ അയച്ചിട്ടും അവ ലക്ഷ്യസ്ഥാനത്ത് എത്തുന്നില്ലായിരുന്നു എന്ന് നിരവധിപ്പേര്‍ പരാതിപ്പെട്ടപ്പോള്‍ ആപ്ലിക്കേഷന്‍ തുറക്കാന്‍ പോലും കഴിയുന്നുണ്ടായിരുന്നില്ലെന്നും ഏറെ നേരം ആപ് ലോഡ് ചെയ്തുകൊണ്ടിരിക്കുന്നതു പോലെയാണ് സ്‌ക്രീനില്‍ ദൃശ്യമായിരുന്നതെന്നും എക്‌സില്‍ വന്ന ചില പോസ്റ്റുകളില്‍ പറയുന്നു.

ഔട്ട്‌റേജിനെ കുറിച്ച്‌ വാട്‌സാപ്പിന്റെ ഭാഗത്ത് നിന്ന് പ്രസ്താവനകള്‍ ഒന്നും വന്നില്ല. ഫോണുകളിലെ വാട്‌സ്‌ആപ് ചാറ്റുകള്‍ ഡെസ്‌ക്ടോപ്പുകളില്‍ ഉപയോഗിക്കാന്‍ കഴിയുന്ന വാട്‌സ്‌അപ് വെബ്ബ് സംവിധാനത്തെയും ഇന്നത്തെ തകരാര്‍ ബാധിച്ചു. ഏറെ നേരം വാട്‌സ്‌ആപ് വെബ്ബ് സംവിധാനവും കിട്ടാതെയായിരുന്നു. വിവിധ തരം ഉപകരണങ്ങളില്‍ വാട്‌സ്‌ആപ് ഉപയോഗിക്കുന്നവരെ പ്രശ്‌നം ഒരേപോലെ ബാധിച്ചു എന്നാണ് റിപ്പോര്‍ട്ട്.

എന്താണ് സംഭവിച്ചത് എന്നറിയാതെ ഫോണ്‍ റീസ്റ്റാര്‍ട്ട് ചെയ്തവരും ഫ്‌ലൈറ്റ് മോഡിലേക്കും തിരിച്ചും പലവട്ടം മാറ്റിയവരും കുറവല്ലെന്ന് സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ പറയുന്നു. വാട്‌സാപ് ഡൗണായതോടെ പലരും നേരേ സോഷ്യല്‍ മീഡിയയില്‍ പോയി മീമുകള്‍ പോസ്റ്റുചെയ്തു. ചിലരാകട്ടെ വാട്‌സാപ് ശരിക്കും ഡൗണാണോ എന്ന് സുഹൃത്തുക്കളുമായി സ്ഥിരീകരിക്കാന്‍ ശ്രമിച്ചു. ഇന്ത്യയില്‍ വാട്‌സാപ് ഡൗണ്‍ എക്‌സില്‍ ട്രെന്‍ഡിങ്ങായിരുന്നു.

ചിലര്‍ക്ക് സന്ദേശമയ്ക്കാന്‍ ബുദ്ധിമുട്ട് വന്നപ്പോള്‍, മററുചിലര്‍ക്ക് സെര്‍വര്‍ കണക്ഷന്‍ പ്രശ്‌നം വന്നു. ‘ നിങ്ങള്‍ എയര്‍പ്ലേന്‍ മോഡ് ഓണും ഓഫാും ആക്കുകയും റിഫ്രഷ് ചെയ്യുകയും വേണ്ട. നിങ്ങളുടെ നെറ്റ് വര്‍ക്ക് പ്രശ്‌നമല്ല. വാട്‌സാപ് ഡൗണാണ്’, ഒരാള്‍ എക്‌സില്‍ കുറിച്ചു.വര്‍ക്‌പ്ലേസ് കമ്യൂണിക്കേഷന്‍ പ്ലാറ്റ്‌ഫോമായ സ്ലാക്ക് കഴിഞ്ഞ ദിവസം ഡൗണായതിന് പിന്നാലെയാണ് വാട്‌സാപ്പും ഡൗണായത്.

വൈത്തിരി പ്രീമെട്രിക് ഹോസ്റ്റല്‍: അപേക്ഷ ക്ഷണിച്ചു.

കല്‍പറ്റ ബ്ലോക്ക് പട്ടികജാതി വികസന ഓഫീസിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന വൈത്തിരി പ്രീമെട്രിക് ഹോസ്റ്റലില്‍ 2026-27 അധ്യയന വര്‍ഷത്തേക്കുള്ള ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. നിലവില്‍ അഞ്ച് മുതല്‍ 10 വരെ ക്ലാസുകളില്‍ പഠിക്കുന്ന പട്ടികജാതി വിഭാഗത്തില്‍പ്പെട്ട

ശാരോൻ ഫെലോഷിപ്പ് ചർച്ച് മലബാർ റീജിയൺ കൺവെൻഷൻ നാളെ മുതൽ

മലബാറിലെ ആറു ജില്ലകളിൽ നിന്നും നീലഗിരി ജില്ലയിൽ നിന്നും പാസ്റ്റർമാരെയും വിശ്വാസികളെയും പങ്കെടുപ്പിച്ചുകൊണ്ട് നടത്തിവരുന്ന ശാരോൻ ഫെലോഷിപ്പ് ചർച്ച് മലബാർ റീജിയൺ വാർഷിക കൺവെൻഷൻ ഏപ്രിൽ 23 വൈകിട്ട് ആറു മുതൽ തുർക്കി റോഡിലുള്ള

എക്സൈസ് റെയിഡിൽ വിൽപ്പനക്കായി സൂക്ഷിച്ചുവച്ച 30 കുപ്പി വിദേശമദ്യവുമായി ഒരാൾ അറസ്റ്റിൽ

കൽപ്പറ്റ എക്സൈസ് റെയിഞ്ച് ഇൻസ്പെക്ടർ G.ജിഷ്‌ണുവും സംഘവും വെങ്ങപള്ളി മലഞ്ചെരിപ്പ്കുന്ന് ഭാഗത്ത് നടത്തിയ റെയിഡിൽ വിൽപ്പനക്കായി 30 കുപ്പികളിലായി സൂക്ഷിച്ചുവച്ച 15 ലിറ്റർ വിദേശമദ്യവുമായി ഒരാൾ അറസ്റ്റിൽ. വെങ്ങപ്പള്ളി മലഞ്ചെരിപ്പ്കുന്ന് സ്വദേശി ചൂണ്ടപുഴൂർ വീട്ടിൽ

കേരളത്തിലേക്കടക്കം കൂടുതൽ വിമാന സർവീസുകൾ; ആഗോളതലത്തിൽ പ്രവർത്തനം വ്യാപിപ്പിക്കാനൊരുങ്ങി യുഎഇ എയർലൈനുകൾ

അബുദാബി: പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥക്ക് അയവ് വന്നതോടെ സർവീസുകൾ പൂർണതോതിൽ പുനഃസ്ഥാപിക്കാൻ ഒരുങ്ങി യുഎഇയിലെ പ്രമുഖ വിമാനക്കമ്പനികൾ. എമിറേറ്റ്സ്, ഇത്തിഹാദ്, ഫ്ലൈ ദുബായ്, എയർ അറേബ്യ ഉൾപ്പെടെയുള്ളവ സർവീസുകള്‍ വർധിപ്പിച്ചിട്ടുണ്ട്. ഈ മാസം ആദ്യം 250

“ഹെവൻസ് ഡാർലിങ്ങ്” വെക്കേഷൻ ബൈബിൾ സ്കൂളിന് ഗംഭിര തുടക്കം

വയനാട് ജില്ലയിലെ കുട്ടികളുടെ ഏറ്റവും വലിയ അവധിക്കാല സംഗമമായ TAG & ബെതൽ ഇന്ത്യ ലൈഫ് ചർച്ച് ഒരുക്കുന്ന ഹെവൻസ് ഡാർലിങ്ങ് വെക്കേഷൻ ബൈബിൾ സ്കൂൾ സെൻ്റ് തോമസ് ഇവാഞ്ചലിക്കൽ എൽ പി സ്കൂൾ

വെടിക്കെട്ട് അപകടം: ഒൻപത് മൃതദേഹങ്ങൾ ലഭിച്ചു, മൂന്നു പേരെ തിരിച്ചറിഞ്ഞു.

മുണ്ടത്തിക്കോട് വെടിക്കെട്ടപകടത്തിൽ മരണപ്പെട്ട ഏഴു പേരുടെ പൂർണ മൃതദേഹങ്ങൾ ലഭിച്ചതായി ജില്ലാ കളക്ടർ ശിഖ സുരേന്ദ്രൻ അറിയിച്ചു. അതിൽ മൂന്നു പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. പഴയന്നൂർ, വെണ്ണൂർ, പാറക്കുണ്ടിൽ വീട്ടിൽ സുദർശനൻ (54), പാലക്കാട് കല്ലൂർ,

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.