പ്രണയം തുറന്ന് പറഞ്ഞപ്പോൾ കാമുകന് ബ്ലഡ് ക്യാൻസർ എന്ന് മറുപടി. യുവതി ചെയ്തത് കണ്ടോ…

പ്രണയം തുറന്നു പറഞ്ഞപ്പോൾ കാമുകന് ബ്ലഡ്‌ കാൻസർ എന്ന് മറുപടി. യുവതി ചെയ്തത് കണ്ടോ..? പലപ്പോഴും കാൻസർ എന്ന മഹാമാരിയുടെ പേര് കേൾക്കുമ്പോൾ തന്നെ പലർക്കും ഭയമാണ്. ക്യാൻസറിനെ അതിജീവിക്കുന്നവരും ഉണ്ട്. എന്നാൽ സമൂഹത്തിന്റെ കാഴ്ചപ്പാട് കാരണം ഇത്തരക്കാർക്ക് വിവാഹം എന്നത് സ്വപ്നം മാത്രമാകുന്നു. ഇപ്പോൾ ഒരു അനുഭവം പങ്കുവച്ചിരിക്കുകയാണ് ഡോക്ടർ അഞ്ചു എസ് കുമാർ. ഇഷ്ട്ടം തോന്നിയ വ്യക്തിയോട് അത് തുറന്നു പറഞ്ഞപ്പോൾ ലഭിച്ചത് തനിക്ക് കാൻസർ ആണെന്നും ഇപ്പോൾ ഇഷ്ട്ടം തോന്നുന്നുണ്ടോ എന്ന മറുചോദ്യവും. യുവതിയുടെ ഫേസ്ബുക് പോസ്റ്റ്‌ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്. ഫേസ്ബുക് പോസ്റ്റ്‌ ഇങ്ങനെ, ക്യാൻസറിന് പ്രണയം തോന്നിയ ഒരാളെ ഞാൻ പ്രണയിച്ചു. പിന്നീട് ഞങ്ങൾ ഒരുമിച്ചു അവനെ ഞങളുടെ ജീവിതത്തിൽ നിന്നും ഒഴിവാക്കി. ഇവിടെ തുടങ്ങുന്നു ഞങളുടെ അതിജീവന കഥ. നമസ്കാരം, ഞാൻ അഞ്ചു എസ് കുമാർ. ഇവിടെ കുറച്ചു പേർക്ക് എന്നെ അറിയും എന്ന് വിശ്വസിക്കുന്നു. ഇന്ന് ഞങ്ങളുടെ രണ്ടാമത് വിവാഹ വാർഷികം ആണ്. എനിക്ക് ഒരു അതിജീവനത്തിന്റെ കഥ നിങ്ങളോട് പറയാനുണ്ട്.
പ്രണയം തോന്നാത്തവരായി ആരുമില്ല. എനിക്കും ഒരാളോട് പ്രണയം തോന്നി. എപ്പോഴും ചിരിച്ച മുഖവും എപ്പോഴും പോസിറ്റീവ് മറുപടി തരുന്ന ഒരാളാണ്. അങ്ങനെ ഞാൻ അത് തുറന്നു പറഞ്ഞു. അത് പറഞ്ഞപ്പോൾ കിട്ടിയ മറുപടി ഒരിക്കലും ഞാൻ പ്രതീക്ഷിച്ചിരുന്നത് അല്ല. എനിക്ക് ബ്ലഡ്‌ കാൻസർ ആണ്, കീമോ തെറാപ്പി ട്രീറ്റ്മെന്റ് നടക്കുവാണ്. ഇനി എന്നോട് ഇഷ്ട്ടം തോന്നുന്നുണ്ടോ എന്ന ചോദ്യം കുടി ഇങ്ങോട്ട്. ഇതു കേട്ട നിമിഷം എനിക്ക് ഒന്നും പറയാൻ സാധിച്ചില്ല. എപ്പോഴും ചിരിച്ച മുഖത്തിനുള്ളിൽ ഇങ്ങനെ ഒരു വിഷമം ഉണ്ട് എന്ന് ഞാൻ ഒരിക്കലും വിചാരിച്ചില്ല. അതറിഞ്ഞ നിമിഷം അടുത്തത് എന്ത് എന്ന ഒരു ചോദ്യം ഞാൻ എന്നോട് തന്നെ ചോദിച്ചു. അതിനു ഉത്തരവും ഞാൻ തന്നെ കണ്ടെത്തി. ഞങ്ങൾ ഒന്നിക്കണം എന്നുള്ളത് ഈശ്വര നിശ്ചയം ആണ്. ഒരു ഡോക്ടർ ആയ ഞാൻ ഇത് ഒരു കാരണമാക്കി ഉള്ളിലുള്ള ഇഷ്ടം മായ്ച്ചു കളഞ്ഞാൽ ഞാനെന്റെ മനസ്സാക്ഷിയോട് തന്നെ ചെയ്യുന്ന ഏറ്റവും വലിയ തെറ്റാണ് എന്ന് മനസ്സിലാക്കി. അപ്പോൾ ഞാൻ തിരിച്ചു അങ്ങോട്ട് ചോദിച്ചു ക്യാൻസർ വന്നവർ ആരും കല്യാണം കഴിക്കില്ലേ. അതിനു മറുപടി ഇതായിരുന്നു, ഇപ്പോൾ അങ്ങനെയൊക്കെ തോന്നും പിന്നീട് ഇതൊരു തെറ്റായ തീരുമാനമായിരുന്നു എന്ന് തോന്നും. എനിക്ക് നിന്നെ ഇഷ്ടമാണ് പക്ഷേ ഞാൻ അത് എന്റെ മനസ്സിൽ ഒതുക്കി കൊള്ളാം. നീ പറഞ്ഞ കാര്യം ഞാൻ ഇപ്പോൾ തന്നെ മറന്നേക്കാം.

ഞാൻ പറഞ്ഞു ക്യാൻസർ ആരുടെയും സ്വന്തമല്ല. അത് എനിക്കും വന്നേക്കാം. ചിലപ്പോൾ നാളെ ഞാൻ കല്യാണം കഴിക്കുന്ന ആൾക്ക് വന്നേക്കാം. പിന്നീട് അങ്ങോട്ടുമിങ്ങോട്ടും തർക്കിച്ച് ഞാനെന്റെ തീരുമാനത്തിൽ തന്നെ ഉറച്ചു നിന്നു. പിന്നെ ഒന്നും നോക്കിയില്ല രണ്ടുവർഷത്തെ ട്രീറ്റ്മെന്റ്. അക്യു ലിബോബ്‌ളാസ്റ്റിക്ക ലുബിന ലുക്കോമിയ ഞാൻ തന്നെ ആർസിസിയിൽ കൂടെ പോയി കംപ്ലീറ്റ് ചെയ്തു.

അതിനുശേഷം 2018 ഏപ്രിൽ എട്ടിന് ഞങ്ങൾ എല്ലാവരുടെയും അനുഗ്രഹത്തോടെ വിവാഹം കഴിച്ചു ജീവിക്കാൻ തുടങ്ങി. പിന്നെ ഇതിനെല്ലാമുപരി ഞങ്ങൾ ഒന്നിക്കാൻ കാരണക്കാരനായ ഒരു ആളുണ്ട്. ഞങ്ങളുടെ രണ്ടുപേരുടെയും പ്രിയസുഹൃത്ത് ജോമോൻ. അവനിലൂടെ ആയിരുന്നു രണ്ട് പാതയിൽ പോയിരുന്നു ഞങ്ങൾ ഒരു പാതയിൽ യാത്ര തുടരാൻ കാരണമായത്. ഇപ്പോൾ ദൈവത്തിന്റെ അനുഗ്രഹവും എല്ലാവരുടെയും പ്രാർത്ഥനയും അനുഗ്രഹവും കൊണ്ട് സന്തോഷമായി ജീവിക്കുന്നു. കഴിഞ്ഞ ദിവസം ഞാങ്ങളുടെ രണ്ടാമത് വിവാഹ വാർഷികം ആണ്. ഇപ്പോൾ ഞങ്ങൾക്ക് ആറുമാസം പ്രായമായ ഒരു പൊന്നുമോൾ ഉണ്ട്. ഇപ്പോൾ ആറുമാസം കൂടുമ്പോൾ ആർസിസിയിൽ ചെക്ക് അപ്പ്‌ ഉണ്ട്. ഇനി അടുത്ത ചെക്കപ്പ് ജൂണിലാണ്. ഇതുവരെയും ഞങ്ങൾ രണ്ടുപേരും കൂടിയാണ് പോയത്.

ഇനി ഞങ്ങൾ മൂന്നു പേരും കൂടി പോകും. ഇതുവരെയും ഞങ്ങൾ ഒരു കുഴപ്പവുമില്ലാതെ സന്തോഷമായി ജീവിക്കുന്നു. നാളത്തെ കാര്യം നമ്മൾ ആരും തീരുമാനിക്കുന്നത് അല്ല. നമുക്ക് ഒരിക്കലും പ്രവചിക്കാൻ സാധിക്കില്ല അത് ദൈവത്തിന്റെ കയ്യിലാണ്. ഇപ്പോൾ ഞാൻ ഇത് ഇവിടെ പറയാൻ ഉണ്ടായ കാരണമെന്തെന്നാൽ, ഞങ്ങളെ അറിയാവുന്ന കുറച്ചു പേരുടെ സംശയം തീർക്കാൻ ആണ്. കാൻസർ വന്നവർ എല്ലാവരും മരിക്കണം എന്നില്ല. കാൻസർ എന്ന രോഗം ഒരിക്കലും പകരുന്നത് അല്ല. അതുപോലെതന്നെ ക്യാൻസർ രോഗത്തിന് ചികിത്സ തേടുന്ന ആളെ വിവാഹം കഴിച്ചാൽ ഒരിക്കലും നമുക്ക് ക്യാൻസർ പകരില്ല. ഉണ്ടാവുന്ന കുഞ്ഞിനും ഈ രോഗം പകരണം എന്നില്ല. ഈ പറയുന്നവർ ആരും എനിക്ക് ഇനിയും നല്ലൊരു ജീവിതം കിട്ടാത്തതിൽ വിഷമിക്കേണ്ട. ഇത് എന്റെ അഹങ്കാരം കൊണ്ട് പറയുകയല്ല. ഇതുപോലെയുള്ള അവരുടെ സംസാരം കേൾക്കുമ്പോൾ വലിയ വിഷമമാണ് ഉണ്ടാകുന്നത്. ദയവുചെയ്ത് അറിഞ്ഞുകൊണ്ട് ആരെയും വേദനിപ്പിക്കാതെ ഇരിക്കുക. എഴുതാൻ ആണെങ്കിൽ ഒരുപാടുണ്ട് അതുകൊണ്ടുതന്നെ വലിച്ചു നീട്ടാതെ ഞാൻ ഇവിടെ നിർത്തുന്നു. ഒരിക്കലും സോഷ്യൽ മീഡിയയിൽ പറയണം എന്ന് വിചാരിച്ചതല്ല. സാഹചര്യം മാത്രമാണ് എന്നെക്കൊണ്ട് ഇത് പറയിച്ചത്.

ഞാൻ ആരുടെയും മുൻപിൽ ഒന്നും മറച്ചു വെക്കുന്നില്ല. മാത്രമല്ല ഇവിടെ ട്രീറ്റ്മെന്റ് തുടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ഒരു ആത്മവിശ്വാസം നൽകാൻ കൂടിയാണ്. കാൻസർ എന്നത് ഒന്നിനേയും അവസാനമല്ല. പുതിയൊരു ജീവിതത്തിന്റെ തുടക്കമാണ് എന്ന് എല്ലാവരും മനസ്സിലാക്കണം. യുവതിയുടെ കുറിപ്പാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഒരു 100 വർഷം സന്തോഷത്തോടെ ഭർത്താവും കുഞ്ഞുങ്ങളുമായി ജീവിക്കട്ടെ. യഥാർത്ഥ സ്നേഹത്തിന് ഒരു ക്യാൻസർരോഗം ഒന്നും ഒരു കാരണമാകുന്നില്ല. ജീവിതത്തിലുണ്ടാകുന്ന പ്രതിസന്ധികളിൽ തളർന്നു പോകാതെ മുന്നോട്ടു ജീവിക്കുന്നവരാണ് യഥാർത്ഥ മനുഷ്യർ. സ്വന്തം ഭർത്താവിനെയും കുഞ്ഞുങ്ങളെയും ഉപേക്ഷിച്ച് മറ്റൊരാളുടെ കൂടെ പോവുകയും കുഞ്ഞുങ്ങളെ ഉപേക്ഷിക്കുകയും ചെയ്യുന്ന ഒരുപാട് പേരുടെ നാടാണിത്. ജീവിതത്തിൽ ഇനിയും സന്തോഷം മാത്രം ഉണ്ടാവട്ടെ.

ഫീലിംഗ് ട്രാപ്പ്ഡ്! വിദേശത്ത് വെച്ച് നിങ്ങളുടെ പാസ്പോർട്ട് നഷ്ടമായാൽ എന്ത് ചെയ്യും?

വിദേശ യാത്ര എന്നത് പലരുടെയും സ്വപ്നമാണ്. പുതിയ സംസ്കാരങ്ങൾ, വ്യത്യസ്തമായ രുചികൾ, കാണാ കാഴ്ചകൾ, സാഹസികതകൾ എന്നിവയാൽ നിറഞ്ഞ ആവേശകരമായ അനുഭവമാണ് ഓരോ വിദേശ യാത്രകളും സമ്മാനിക്കുക. എന്നാൽ, തീർത്തും അപരിചിതമായ ഒരു സ്ഥലത്ത്

അപകടാവസ്ഥയിലായ ആശുപത്രി കെട്ടിടങ്ങളുടെ വിവരം ശേഖരിക്കാന്‍ ആരോഗ്യ വകുപ്പ്.

തിരുവനന്തപുരം: അപകടാവസ്ഥയിലായ ആശുപത്രി കെട്ടിടങ്ങളുടെ വിവരം ശേഖരിക്കാന്‍ ആരോഗ്യ വകുപ്പ്. ആശുപത്രി കെട്ടിടങ്ങളുടെ സ്ഥിതിവിവരം ശേഖരിക്കാനാണ് നിര്‍ദ്ദേശം. കോട്ടയം മെഡിക്കല്‍ കോളേജ് കെട്ടിടം തകര്‍ന്ന സാഹചര്യത്തിലാണ് നടപടി. അടിയന്തരമായി വിവരങ്ങള്‍ കൈമാറാന്‍ ആരോഗ്യ ഡയറക്ടറാണ്

ചൊവ്വാഴ്ച സ്വകാര്യ ബസ് സമരം, ബുധനാഴ്ച ദേശീയപണിമുടക്ക്; ജനങ്ങളെ എങ്ങനെ ബാധിക്കും?

ജുലൈ എട്ടിന് സ്വകാര്യ ബസ് പണിമുടക്ക്, ഒൻപതാം തീയതി ദേശീയ പണിമുടക്ക് എന്നിങ്ങനെ രണ്ട് പണിമുടക്കുകളാണ് ഈയാഴ്ച്ച പ്രഖ്യാപിച്ചിരിക്കുന്നത്.അതിനാല്‍, രണ്ട് പണിമുടക്കുകളും ജനജീവിതം താറുമാറാക്കുമോ എന്ന ആശങ്ക ശക്തമാണ്. കേന്ദ്ര സർക്കാരിൻ്റെ തൊഴിലാളിവിരുദ്ധ നടപടികള്‍ക്കെതിരെയാണ്

നിപ ബാധിച്ച പാലക്കാട് സ്വദേശിനിയുടെ ബന്ധുവായ ഒരു കുട്ടിക്ക് കൂടി പനി; കേന്ദ്ര സംഘം കേരളത്തിലേക്ക്

പാലക്കാട്: പാലക്കാട് നിപ ബാധിച്ച പാലക്കാട് തച്ചനാട്ടുകര സ്വദേശിയായ 38 കാരിയുടെ സമ്പർക്ക പട്ടികയിൽ ഉണ്ടായിരുന്ന ഒരു കുട്ടിക്ക് കൂടി പനി ബാധിച്ചു. കുട്ടിയെ പാലക്കാട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. കുട്ടിയുടെ അമ്മയും സഹോദരനും

എ‍ഡ്ജ്ബാസ്റ്റണിൽ ചരിത്രം പിറന്നു; ഇംഗ്ലണ്ടിനെതിരെ വമ്പൻ ജയവുമായി ഗില്ലും സംഘവും

രണ്ടാം ടെസ്റ്റിൽ ഇംഗ്ലണ്ടിനെതിരെ തകർപ്പൻ വിജയവുമായി ഇന്ത്യ. 336 റൺസിന്റെ കൂറ്റൻ ജയമാണ് ഇന്ത്യ നേടിയത്. 607 റൺസ് വിജലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ട് 262 റൺസിന് പുറത്തായി. ആറ് വിക്കറ്റ് നേടിയ ആകാശ് ദീപാണ്

കഞ്ചാവുമായി യുവാവ് പിടിയിൽ

ബാവലി: ജില്ലാ പോലീസ് മേധാവിയുടെ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ തിരുനെല്ലി സർക്കിൾ ഇൻസ്പെക്ടർ വിനോദ് കുമാറും സംഘവും ബാവലി യിൽ നടത്തിയ വാഹന പരിശോധനക്കിടെ കഞ്ചാവുമായി യുവാവിനെ പിടികൂടി. പടിഞ്ഞാറത്തറ പേരാൽ ചക്കരക്കണ്ടി വീട്ടിൽ മുസ്‌തഫ

Latest News

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.