വയനാട് ഗവ മെഡിക്കല്‍ കോളേജില്‍ ട്യൂട്ടര്‍, ഡെമോണ്‍സ്ട്രേറ്റര്‍, ജൂനിയര്‍ റസിഡന്റ് തസ്തികകളിലേക്ക് കരാര്‍ നിയമനം നടത്തുന്നു. എം.ബി.ബി.എസ് ബിരുദം, റ്റി.സി.എം.സി/ സംസ്ഥാന മെഡിക്കല്‍ കൗണ്‍സില്‍ രജിസ്ട്രേഷനുള്ള ഡോക്ടര്‍മാര്‍ക്ക് അപേക്ഷിക്കാം. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത സര്‍ട്ടിഫിക്കറ്റിന്റെ അസല്‍, പ്രവര്‍ത്തിപരിചയം സര്‍ട്ടിഫിക്കറ്റ്, ആധാര്‍, പാന്‍, വയസ് തെളിയിക്കുന്ന അസല്‍ രേഖകളുമായി മാര്‍ച്ച് 10 രാവിലെ 11 ന് വയനാട് ഗവ മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാളിന്റെ ഓഫീസില്‍ നടത്തുന്ന അഭിമുഖത്തില്‍ പങ്കെടുക്കണം. ഫോണ്‍ 04935 299424.

വാഹനാപകടത്തിൽ വിദ്യാർത്ഥി മരിച്ചു.
കോഴിക്കോട് കുറ്റിക്കാട്ടൂരിന് സമീപംആറാം മൈലിൽ ബസ് സ്കൂട്ടറിൽ ഇടിച്ച് വിദ്യാർത്ഥി മരിച്ചു.വൈത്തിരി പൊഴുതന സ്വദേശി ഫർഹാൻ (18 )ആണ് മരിച്ചത്.രാത്രി ഒമ്പതരയോടെയാണ് അപകടം ഉണ്ടായത്. പെരുമണ്ണയിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസ് ഇതുവഴി വന്ന കാറിനെ