പാസ്പോർട്ടിന് അപേക്ഷിക്കാൻ ജനന സർട്ടിഫിക്കറ്റ് മതി

രാജ്യത്തെ പാസ്‌പോര്‍ട്ട് നിയമത്തിലെ വ്യവസ്ഥകള്‍ ഭേദഗതി ചെയ്ത് കേന്ദ്രസര്‍ക്കാര്‍. പാസ്‌പോര്‍ട്ട് എടുക്കുന്നതിനായി ജനനതീയതി തെളിയിക്കാനുള്ള രേഖയായി ജനനസര്‍ട്ടിഫിക്കറ്റ് മതിയാകും. 2023 ഒക്ടോബര്‍ ഒന്നിനോ അതിന് ശേഷമോ ജനിച്ചവര്‍ക്കാണ് ഈ നിയമം ബാധകം. 2023 ഒക്ടോബര്‍ ഒന്നിന് മുമ്പ് ജനിച്ചവരാണെങ്കില്‍ ജനനസര്‍ട്ടിഫിക്കറ്റ് ഉള്‍പ്പെടെ ഏഴ് രേഖകളില്‍ ഏതെങ്കിലും സമര്‍പ്പിക്കാവുന്നതാണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. 1967-ലെ പാസ്‌പോര്‍ട്ട് നിയമത്തിലെ സെക്ഷന്‍ 24-ലെ വ്യവസ്ഥകളാണ് സര്‍ക്കാര്‍ ഭേദഗതി ചെയ്തത്. ജനന-മരണ രജിസ്ട്രാര്‍, മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ അല്ലെങ്കില്‍ 1969-ലെ ജനന-മരണ രജിസ്‌ട്രേഷന്‍ നിയമപ്രകാരം അധികാരപ്പെടുത്തിയ മറ്റേതെങ്കിലും അതോറിറ്റി നല്‍കുന്ന ജനന സര്‍ട്ടിഫിക്കറ്റുകള്‍ മാത്രമേ 2023 ഒക്ടോബര്‍ ഒന്നിനോ അതിന് ശേഷമോ ജനിച്ചയാളുകള്‍ ജനനത്തീയതി തെളിയിക്കുന്നതിനായി ഹാജരാക്കാവൂ. 2023 ഒക്ടോബര്‍ ഒന്നിന് മുമ്പ് ജനിച്ചവര്‍ക്ക് ജനനത്തീയതിയുടെ തെളിവായി മറ്റ് രേഖകള്‍ സമര്‍പ്പിക്കാവുന്നതാണ്. താഴെ പറയുന്ന രേഖകള്‍ അത്തരക്കാര്‍ക്ക് സമര്‍പ്പിക്കാവുന്നതാണ്.

1) അംഗീകൃത സ്‌കൂളുകളോ, വിദ്യാഭ്യാസ ബോര്‍ഡോ നല്‍കുന്ന ട്രാന്‍സ്ഫര്‍, ലീവിങ് അല്ലെങ്കില്‍ മെട്രിക്കുലേഷന്‍ സര്‍ട്ടിഫിക്കറ്റുകള്‍.

2) അപേക്ഷകന്റെ ജനനത്തീയതി രേഖപ്പെടുത്തി ആദായനികുതി വകുപ്പ് നല്‍കുന്ന അക്കൗണ്ട് നമ്പര്‍ കാര്‍ഡ് (പാന്‍ കാര്‍ഡ്).

3) സര്‍ക്കാര്‍ ജീവനക്കാര്‍ സര്‍വീസ് റെക്കോര്‍ഡിന്റെയോ വിരമിച്ച ഉദ്യോഗസ്ഥര്‍ പെന്‍ഷന്‍ ഓര്‍ഡറിന്റെയോ ബന്ധപ്പെട്ട ഉദ്യോഗസ്ഥന്‍ സാക്ഷ്യപ്പെടുത്തിയ രേഖ.

4) ഡ്രൈവിംഗ് ലൈസന്‍സ്.

5) തിരഞ്ഞെടുപ്പ് ഐഡന്റിറ്റി കാര്‍ഡ്.

6) ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷനുകള്‍ നല്‍കുന്ന പോളിസി ബോണ്ട്.

ജലവിതരണം മുടങ്ങും

നീരിരിട്ടാടി നദിയിലെ ഇൻടേക്ക് കിണർനടക്കുന്നതിനാൽ കണിയാമ്പറ്റ പഞ്ചായത്ത് പരിധിയിൽ ബുധനാഴ്ച നാളെ (ഏപ്രിൽ 22) മുതൽ രണ്ട് ദിവസത്തേക്ക് ജലവിതരണം മുടങ്ങുമെന്ന് വാട്ടർ അതോറിറ്റി അസിസ്റ്റന്റ് എഞ്ചിനീയ‍ർ അറിയിച്ചു. Facebook Twitter WhatsApp

കേന്ദ്രീയ വിദ്യാലയത്തിൽ സീറ്റൊഴിവ്

കൽപ്പറ്റ കേന്ദ്രീയ വിദ്യാലയത്തിൽ പ്ലസ് വൺ സയൻസ് വിഭാഗത്തിൽ ഏതാനും സീറ്റുകളിൽ ഒഴിവുണ്ട്. അപേക്ഷാ ഫോറം https://kalpetta.kvs.ac.in/ എന്ന വെബ്‍സൈറ്റിൽ ലഭിക്കും. ഏപ്രിൽ 21 മുതൽ മേയ് 6 വരെ അപേക്ഷകൾ സ്കൂളിൽ സ്വീകരിക്കുമെന്ന്

സൗജന്യ വയറിങ് പരിശീലനം

മീനങ്ങാടി ഗവ. പോളിടെക്നിക് കോളേജിലെ തുടർ വിദ‍്യാഭ‍്യാസ കേന്ദ്രത്തിൽ പട്ടികവർഗ വിഭാഗത്തിൽപ്പെടുന്നവർക്ക് സൗജന‍്യ ഇലക്ട്രിക്കൽ വയറിങ് ആന്റ് ഹോം അപ്ലയൻസസ് സർവ്വീസിങ്ങ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. 10 മാസമാണ് വയർമാൻ ലൈസൻസിങ് കോഴ്സിന്റെ കാലാവധി.

ഇന്ധനവിലയിലെ കുതിച്ചുചാട്ടം കനത്ത തിരിച്ചടിയാകും; ആഗോള വിമാന ടിക്കറ്റ് നിരക്കുകൾ 10 ശതമാനം വരെ വർധിക്കാൻ സാധ്യത

ഇന്ധനവിലയിലുണ്ടായ കുതിച്ചുചാട്ടവും പശ്ചിമേഷ്യൻ സംഘർഷവും കാരണം ആഗോളതലത്തിൽ വിമാന ടിക്കറ്റ് നിരക്കുകൾ 10 ശതമാനം വരെ വർധിക്കുമെന്ന് റിപ്പോർട്ട്. ദീർഘദൂര യാത്രകളെയാണ് ഈ വിലവർധനവ് ഏറ്റവും കൂടുതൽ ബാധിക്കുക. എന്നാൽ, ഗൾഫ് മേഖലയിലെ വിമാനക്കമ്പനികൾക്ക്

കനത്ത ചൂട്‌;പാലുൽപ്പാദനത്തിൽ നേരിയ കുറവ്”

“തിരുവനന്തപുരം : വേനൽ കടുത്തതോടെ പാലുൽപ്പാദനത്തിൽ നേരിയ കുറവ്‌. കന്നുകാലികളിൽ ക്ഷീരോൽപ്പാദന ക്ഷമത കുറഞ്ഞതാണ് കാരണം. ഏപ്രിൽ പകുതിയായപ്പോൾ മിൽമയ്‌ക്കുമാത്രം ലഭിക്കുന്ന പാൽ മാർച്ചിലെ കണക്കിനെ അപേക്ഷിച്ച്‌ 2.84 ശതമാനം കുറഞ്ഞു. മലബാർ മേഖലയിൽമാത്രം

കെഎസ്ആർടിസി ബസ്സും സ്കൂ‌ട്ടറും കൂട്ടിയിടിച്ച് വയോധികൻ മരിച്ചു.

ബത്തേരി: കോട്ടക്കുന്നിൽ കെഎസ്ആർടിസി ബസ്സും സ്‌കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രികനായ വയോധികൻ മരിച്ചു. അമ്മായിപാലം സ്വദേശി ബിരിയാണി ഹംസയെന്ന ഹംസ (67) ആണ് മരണപ്പെട്ടത്. ഉച്ച യ്ക്ക് പന്ത്രണ്ട് മണിയോടെയായിരുന്നു അപകടം. അപകടത്തിൽ ഗുരു

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.