ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ നാളെ വയനാട്ടിൽ

കൽപ്പറ്റ: കേരള ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍ നാളെ 12 മണിക്ക് ചുണ്ടേല്‍ ആനപ്പാറ വട്ടക്കുണ്ട് കാട്ടുനായ്ക്ക ഉന്നതി സന്ദര്‍ശിക്കും. ഉന്നതിയിലെത്തുന്ന ഗവര്‍ണറെ മൂപ്പനും വൈത്തിരി പഞ്ചായത്ത് പ്രതിനിധികളും ചേര്‍ന്ന് സ്വീകരിക്കും. കോളനിയിലുള്ളവര്‍ തന്നെ നിര്‍മ്മിച്ച പാരമ്പര്യ വാദ്യോപകരണങ്ങള്‍ നല്‍കിയാണ് ഗവര്‍ണറെ സ്വീകരിക്കുക. കോളനിയിലെ പുരുഷന്‍മാര്‍ അവതരിപ്പിക്കുന്ന വട്ടക്കളിയും മറ്റ് ഗോത്രകലാരൂപങ്ങളും ഇവിടെ അരങ്ങേറും. ഗവര്‍ണറുടെ പ്രത്യേക താല്‍പര്യ പ്രകാരം രാജ്ഭവന്‍ മുന്‍കൈയ്യെടുത്താണ് വട്ടക്കുണ്ട് കോളനി സന്ദര്‍ശിക്കുന്നത്. ജില്ലയിലെ പ്രധാനപ്പെട്ട കാട്ടുനായ്ക്ക കോളനികളില്‍ ഒന്നാണ് വട്ടക്കുണ്ട്. 55 കുടുംബങ്ങളിലായി നൂറ്റിപ്പത്തിനടുത്ത് ആള്‍ക്കാരാണ് ഇവിടെ താമസിക്കുന്നത്. വായുമാര്‍ഗ്ഗം രാവിലെ 10 മണിക്ക് കല്‍പ്പറ്റ എസ്‌കെഎംജെ സ്‌കൂള്‍ ഗ്രൗണ്ടില്‍ എത്തുന്ന ഗവര്‍ണ്ണറുടെ ആദ്യത്തെ പരിപാടി പൂക്കോട് വെറ്ററിനറി സര്‍വ്വകലാശാലയിലാണ്. രാവിലെ 11 മണിക്ക് സര്‍വ്വകലാശാലയിലെ കബനി ഓഡിറ്റോറിയത്തില്‍ ഗവര്‍ണര്‍ വിദ്യാര്‍ത്ഥികളും അധ്യാപകരുമായി സംവദിക്കും. വട്ടക്കുണ്ട് കോളനി സന്ദര്‍ശനത്തിന് ശേഷം ഉച്ചക്ക് 1 മണിക്ക് കല്‍പ്പറ്റ ഗസ്റ്റ്ഹൗസില്‍ എത്തുന്ന ഗവര്‍ണര്‍ ഉച്ചഭക്ഷണത്തിന് ശേഷം ഗോത്രവിഭാഗത്തിലെ പ്രതിനിധികളുമായി ചര്‍ച്ച നടത്തും. തുടര്‍ന്ന് വൈകുന്നേരം നാല് മണിക്ക് കല്‍പ്പറ്റ ചന്ദ്രഗിരി ഓഡിറ്റോറിയത്തില്‍ വിവിധ ഗോത്ര സംഘടനകളുടെ സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ഗോത്രപര്‍വ്വം പരിപാടി അദ്ദേഹം ഉദ്ഘാടനം ചെയ്യും. അടിസ്ഥാന ജനവിഭാഗമായ ഗോത്ര ജനത അനുഭവിക്കുന്ന പിന്നാക്കാവസ്ഥ തുടച്ചുനീക്കുന്നതിന് സ്ഥായിയായ പരിശ്രമത്തിന് തുടക്കം കുറിച്ചാണ് ഗോത്രപര്‍വ്വം സംഘടിപ്പിക്കുന്നത്. ഗോത്ര ജനതയുടെ ഉന്നമനത്തിനു വേണ്ടി സാമൂഹ്യ ഇടപെടലുകളിലൂടെയുള്ള പുതിയ ആശയങ്ങള്‍ക്കും പദ്ധതികള്‍ക്കും ഇതോടെ തുടക്കമാകും. പരിപാടിക്ക് ശേഷം വൈകുന്നേരം 6 മണിയോടെ ഗവര്‍ണര്‍ റോഡ് മാര്‍ഗം കണ്ണൂരിലേക്ക് മടങ്ങും.

കനത്ത ചൂട്‌;പാലുൽപ്പാദനത്തിൽ നേരിയ കുറവ്”

“തിരുവനന്തപുരം : വേനൽ കടുത്തതോടെ പാലുൽപ്പാദനത്തിൽ നേരിയ കുറവ്‌. കന്നുകാലികളിൽ ക്ഷീരോൽപ്പാദന ക്ഷമത കുറഞ്ഞതാണ് കാരണം. ഏപ്രിൽ പകുതിയായപ്പോൾ മിൽമയ്‌ക്കുമാത്രം ലഭിക്കുന്ന പാൽ മാർച്ചിലെ കണക്കിനെ അപേക്ഷിച്ച്‌ 2.84 ശതമാനം കുറഞ്ഞു. മലബാർ മേഖലയിൽമാത്രം

കെഎസ്ആർടിസി ബസ്സും സ്കൂ‌ട്ടറും കൂട്ടിയിടിച്ച് വയോധികൻ മരിച്ചു.

ബത്തേരി: കോട്ടക്കുന്നിൽ കെഎസ്ആർടിസി ബസ്സും സ്‌കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രികനായ വയോധികൻ മരിച്ചു. അമ്മായിപാലം സ്വദേശി ബിരിയാണി ഹംസയെന്ന ഹംസ (67) ആണ് മരണപ്പെട്ടത്. ഉച്ച യ്ക്ക് പന്ത്രണ്ട് മണിയോടെയായിരുന്നു അപകടം. അപകടത്തിൽ ഗുരു

എം.ഡി.എം.എ യുമായി കോഴിക്കോട് സ്വദേശി പിടിയിൽ

താമരശ്ശേരി പൂനൂർ വേണാടിയിൽ വീട്ടിൽ വി.റാസിക്ക് (38)ആണ് പിടിയിലായത്. കൽപ്പറ്റ പഴയ ബസ് സ്റ്റാൻഡിൽ വച്ച് ഇന്ന് ഉച്ചയോടെ ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും കൽപ്പറ്റ പോലീസും ചേർന്നാണ് ഇയാളെ പിടികൂ ടിയത്. ഇയാളിൽ നിന്നും

കെഎസ്ആര്‍ടിസിയുടെ ‘വന്ദേഭാരത്’ വരുന്നു; അടുത്തയാഴ്ച മുതല്‍ ഓടിത്തുടങ്ങും

കെഎസ്ആര്‍ടിസിയുടെ ബിസിനസ് ക്ലാസ് ബസ് അടുത്തയാഴ്ച മുതല്‍ ഓടിത്തുടങ്ങും. വന്ദേഭാരത് ട്രെയിനിന് സമാനമായി ശുചിമുറിയും ഭക്ഷണവും കഫെറ്റീരിയയും പാന്‍ട്രിയും ഒക്കെയുള്ള ആഡംബര ബസാണ് നിരത്തിലിറങ്ങുന്നത്. രണ്ട് കോടി രൂപ വിലയുള്ള രണ്ട് ബസുകളാണ് സര്‍വീസ്

വൈദ്യുതി മുടങ്ങും

വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷനു കീഴിലുള്ള വാളേരി, പാറക്കടവ്, കുനിക്കരച്ചാൽ ട്രാൻസ്ഫോർമർ പരിധികളിൽ നാളെ (തിങ്കളാഴ്ച) രാവിലെ 8.30 മുതൽ വൈകുന്നേരം 5.30 വരെ വൈദ്യുതി വിതരണം ഭാഗികമായി തടസപ്പെടും Facebook Twitter WhatsApp

ആപ്പിളിന്റെയും സാംസങ്ങിന്റെയും എതിർ‌പ്പ്: ഫോണുകളിൽ ആധാർ ആപ്പ് നിർബന്ധമാക്കാനുള്ള പദ്ധതിയിൽ നിന്ന് കേന്ദ്രം പിന്മാറി

സ്മാർട്ട് ഫോണുകളിൽ ആധാർ ആപ്പ് നിർബന്ധമാക്കാനുള്ള പദ്ധതിയിൽ നിന്ന് കേന്ദ്ര സർക്കാർ പിന്മാറി. ആപ്പിളിന്റെ സാംസങ്ങിന്റെയും ശക്തമായ എതിർ‌പ്പിനെ തുടർന്നാണ് പദ്ധതിയിൽ നിന്ന് കേന്ദ്രം പിന്മാറിയത്. ഈ വർഷം ആദ്യമാണ് ഇന്ത്യയിൽ വിൽക്കുന്ന എല്ലാ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.