മേപ്പാടി: ലോക വനിതാ ദിനാചരണത്തിന്റെ ഭാഗമായി ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിലെ സന്നദ്ധ കൂട്ടായ്മയായ ആസ്റ്റർ വളന്റിയേഴ്സും എറ്റേർണ സ്റ്റുഡന്റസ് യൂണിയനും തണൽ ചാരിറ്റി വിങ്ങും സംയുക്തമായി മുണ്ടക്കൈ – ചൂരൽമല ഉരുൾപൊട്ടൽ അപകടത്തിൽ ഡോ.മൂപ്പൻസ് മെഡിക്കൽ കോളേജിൽ ചികിത്സ തേടി അതിജീവിച്ച വനിതകളുടെ സംഗമം എക്സിക്യൂട്ടീവ് ട്രസ്റ്റി യു.ബഷീർ ഉൽഘാടനം നിർവ്വഹിച്ചു. 50 കുടുംബങ്ങളിൽ നിന്നായി 75 ഓളം ആളുകൾ സംഗമത്തിൽ പങ്കാളികളായി.
ചടങ്ങിൽ ഡെപ്യൂട്ടി ജനറൽ മാനേജർമാരായ സൂപ്പി കല്ലങ്കോടൻ , ഡോ.ഷാനവാസ് പള്ളിയാൽ, ആസ്റ്റർ വളന്റിയർ ലീഡ് മുഹമ്മദ് ബഷീർ, സ്റ്റുഡന്റസ് യൂണിയൻ പ്രതിനിധി അമീർ സുഹൈൽ ഇ എന്നിവർ സംസാരിച്ചു. തുടർന്ന് കുട്ടികളുടെയും മുതിർന്നവരുടെയും കലാപരിപാടികളും അവരുടെ ജീവിതാനുഭവങ്ങൾ പങ്കുവെക്കലും നടന്നു. ഒപ്പം ഓരോ കുടുംബത്തിനും അവശ്യ സാധനങ്ങളടങ്ങിയ കിറ്റ് വിതരണവും ഉണ്ടായിരുന്നു.

സായാഹ്ന ഓ പി ആരംഭിച്ചു.
പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് കാപ്പും കുന്ന്കുടുംബാരോഗ്യ കേന്ദ്രത്തിൽ രോഗികൾ കൂടി വരുന്നതിനാൽ സായാഹ്ന ഓ പി ആരംഭിച്ചു പ്രസിഡണ്ട് പിബാലൻ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് ഭരണസമിതി അംഗങ്ങളായ പി എ ജോസ് എം പി നൗഷാദ്