ശ്രേയസ് ബത്തേരി മേഖലയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച അന്താരാഷ്ട്ര വനിതാ ദിനാചരണം നെൻമേനി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു അനന്തൻ ഉദ്ഘാടനം ചെയ്തു. മേഖല ഡയറക്ടർ ഫാ. ബെന്നി പനച്ചി പറമ്പിൽ അധ്യക്ഷത വഹിച്ചു.നെൻമേനി ഗ്രാമപഞ്ചായത്ത് മെമ്പർ ദീപ ബാബു മുഖ്യ സന്ദേശം നൽകി. ബത്തേരി മേഖല പ്രോഗ്രാം ഓഫീസർ പോൾ പി.എഫ്. സ്വാഗതം ആശംസിച്ചു .ചടങ്ങിൽ യൂണിറ്റ് നേതൃനിരയിലെ വനിത സാരഥികളെ മെമെന്റോ നൽകി ആദരിച്ചു. ബത്തേരി അസംപ്ഷൻ ഹോസ്പിറ്റലിലെ ഡോക്ടർ സിസ്റ്റർ ലിസ് മാത്യു ക്ലാസ് നയിച്ചു ശ്രേയസ് സെൻട്രൽ പ്രോഗ്രാം മാനേജർ
കെ.വി. ഷാജി, ലില്ലി വർഗീസ്, വത്സ ജോസ്, അൽഫോൻസ ജോസ്,
മെർലിൻ മാത്യു, വിനി ബാലൻ എന്നിവർ സംസാരിച്ചു.

സായാഹ്ന ഓ പി ആരംഭിച്ചു.
പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് കാപ്പും കുന്ന്കുടുംബാരോഗ്യ കേന്ദ്രത്തിൽ രോഗികൾ കൂടി വരുന്നതിനാൽ സായാഹ്ന ഓ പി ആരംഭിച്ചു പ്രസിഡണ്ട് പിബാലൻ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് ഭരണസമിതി അംഗങ്ങളായ പി എ ജോസ് എം പി നൗഷാദ്