റെയില്‍വേ സ്റ്റേഷനുകളില്‍ എടിഎം കൗണ്ടറുകള്‍ വരുന്നു. വിമാനത്താവളങ്ങളിലും മാളുകളിലും ഉള്ളതുപോലെ തുറന്ന കിയോസ്കുകള്‍ ആയിരിക്കും സ്ഥാപിക്കുക. ഒരുചതുരശ്ര മീറ്ററില്‍ എടിഎം മെഷീനുകള്‍ സ്ഥാപിക്കും. സ്വകാര്യ എടിഎം ദാതാക്കളുമായി ചേര്‍ന്നാണ് നടപ്പാക്കുന്നത്. കാസര്‍ഗോഡ്, കാഞ്ഞങ്ങാട്, നീലേശ്വരം, ചെറുവത്തൂര്‍, പയ്യന്നൂര്‍, കണ്ണൂര്‍, തലശ്ശേരി, മാഹി, വടകര, കൊയിലാണ്ടി, ഫറോക്ക്, കുറ്റിപ്പുറം, ഷൊര്‍ണൂര്‍, ഒറ്റപ്പാലം, നിലമ്പൂര്‍, പാലക്കാട് ടൗണ്‍, പാലക്കാട് ജങ്ഷന് എന്നിവയാണ് എടിഎം വരുന്ന മലബാര്‍ പ്രദേശത്തെ പ്രധാന സ്റ്റേഷനുകള്‍. ഇതിനുപുറമേ മംഗളൂരു ജങ്ഷന്, മംഗളൂരു സെന്‍ട്രല്‍ സ്റ്റേഷനുകളിലും എടിഎം മെഷീനുകള്‍ വരും.
🔥🔥🔥🔥🔥🔥🔥
*തീരദേശ വാർത്തകൾ*
𝓞𝓷𝓵𝓲𝓷𝓮 𝓜𝓮𝓭𝓲𝓪