വനിതാ ദിനത്തിൽ ആശാവർക്കർമാർക്ക് ആശ്വാസമായി കെസിവൈഎം മാനന്തവാടി രൂപത

ദ്വാരക: വനിതാ ദിനത്തോടനുബന്ധിച്ച് കെ സി വൈ എം മാനന്തവാടി രൂപത സംഘടിപ്പിച്ച വനിതാദിനാചരണത്തിൽ എടവക പഞ്ചായത്തിലെ ആശാവർക്കർമാർക്ക് രണ്ട് ദിവസത്തെ വേതനം നൽകി ആദരിച്ചു.
ആശാവർക്കർമാരുടെ ശമ്പള വർധന ഉൾപ്പെടെയുള്ള അവകാശങ്ങൾക്കായി നടക്കുന്ന സമരത്തിന് പരിഹാരം കാണണമെന്നും, വനിതാദിനം വെറും ആഘോഷമാക്കി മാത്രം മാറ്റാതെ, പ്രവർത്തനപരമായ പിന്തുണ നൽകണമെന്നും കെസിവൈഎം മാനന്തവാടി രൂപത പ്രസിഡൻറ് ബിബിൻ പിലാപ്പിള്ളി ആവശ്യപ്പെട്ടു.
ശമ്പള വർധനയുമായി ബന്ധപ്പെട്ട് നടക്കുന്ന സമര പശ്ചാത്തലത്തിൽ ആശാവർക്കർമാരുടെ ആശങ്ക അകറ്റുന്ന പ്രവർത്തനങ്ങൾക്കാണ് കെ സി വൈ എം മാനന്തവാടി രൂപത നേതൃത്വം നൽകിയത്.

ദ്വാരക ഗുരുകുലം കോളേജിൽ വച്ച് നടന്ന പരിപാടിയിൽ, കെസിവൈഎം മാനന്തവാടി രൂപതാ പ്രസിഡൻറ് ബിബിൻ പിലാപ്പള്ളി അധ്യക്ഷത വഹിച്ചു. ദ്വാരക ഗുരുകുലം കോളേജ് പ്രധാന അധ്യാപകനും വയനാട് ജില്ല ലൈബ്രറി കൗൺസിൽ അംഗവുമായ ഷാജൻ ജോസ് പരിപാടികൾ ഉദ്ഘാടനം നിർവഹിച്ച അദേഹം സ്ത്രീകളുടെ ഉന്നമനത്തിന് വേണ്ടിയുള്ള വിവിധ പ്രവർത്തനങ്ങളെപ്പറ്റി സംസാരിക്കുകയും ചെയ്തു.

കെ സി വൈ എം മാനന്തവാടി രൂപത ഡയറക്ടർ ഫാ. സാൻ്റോ അമ്പലത്തറ, എടവക പി എച്ച് എസ് സി ഡോക്ടർ ഉഷ പി എസ്, രൂപത ആനിമേറ്റർ സി. ബെൻസി, രൂപത ട്രഷറർ നവീൻ ജോസ് പുലകുടിയിൽ, മാനന്തവാടി മേഖല അംഗങ്ങളയായ അമ്പിളി സണ്ണി, പോൾ മണിയത്, കാരയ്ക്കാമല യൂണിറ്റ് പ്രസിഡൻ്റ് അലൻ കപ്യാരുമലയിൽ എന്നിവർ ആശംസകൾ അറിയിച്ച് സംസാരിച്ചു.

കനത്ത ചൂട്‌;പാലുൽപ്പാദനത്തിൽ നേരിയ കുറവ്”

“തിരുവനന്തപുരം : വേനൽ കടുത്തതോടെ പാലുൽപ്പാദനത്തിൽ നേരിയ കുറവ്‌. കന്നുകാലികളിൽ ക്ഷീരോൽപ്പാദന ക്ഷമത കുറഞ്ഞതാണ് കാരണം. ഏപ്രിൽ പകുതിയായപ്പോൾ മിൽമയ്‌ക്കുമാത്രം ലഭിക്കുന്ന പാൽ മാർച്ചിലെ കണക്കിനെ അപേക്ഷിച്ച്‌ 2.84 ശതമാനം കുറഞ്ഞു. മലബാർ മേഖലയിൽമാത്രം

കെഎസ്ആർടിസി ബസ്സും സ്കൂ‌ട്ടറും കൂട്ടിയിടിച്ച് വയോധികൻ മരിച്ചു.

ബത്തേരി: കോട്ടക്കുന്നിൽ കെഎസ്ആർടിസി ബസ്സും സ്‌കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രികനായ വയോധികൻ മരിച്ചു. അമ്മായിപാലം സ്വദേശി ബിരിയാണി ഹംസയെന്ന ഹംസ (67) ആണ് മരണപ്പെട്ടത്. ഉച്ച യ്ക്ക് പന്ത്രണ്ട് മണിയോടെയായിരുന്നു അപകടം. അപകടത്തിൽ ഗുരു

എം.ഡി.എം.എ യുമായി കോഴിക്കോട് സ്വദേശി പിടിയിൽ

താമരശ്ശേരി പൂനൂർ വേണാടിയിൽ വീട്ടിൽ വി.റാസിക്ക് (38)ആണ് പിടിയിലായത്. കൽപ്പറ്റ പഴയ ബസ് സ്റ്റാൻഡിൽ വച്ച് ഇന്ന് ഉച്ചയോടെ ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും കൽപ്പറ്റ പോലീസും ചേർന്നാണ് ഇയാളെ പിടികൂ ടിയത്. ഇയാളിൽ നിന്നും

കെഎസ്ആര്‍ടിസിയുടെ ‘വന്ദേഭാരത്’ വരുന്നു; അടുത്തയാഴ്ച മുതല്‍ ഓടിത്തുടങ്ങും

കെഎസ്ആര്‍ടിസിയുടെ ബിസിനസ് ക്ലാസ് ബസ് അടുത്തയാഴ്ച മുതല്‍ ഓടിത്തുടങ്ങും. വന്ദേഭാരത് ട്രെയിനിന് സമാനമായി ശുചിമുറിയും ഭക്ഷണവും കഫെറ്റീരിയയും പാന്‍ട്രിയും ഒക്കെയുള്ള ആഡംബര ബസാണ് നിരത്തിലിറങ്ങുന്നത്. രണ്ട് കോടി രൂപ വിലയുള്ള രണ്ട് ബസുകളാണ് സര്‍വീസ്

വൈദ്യുതി മുടങ്ങും

വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷനു കീഴിലുള്ള വാളേരി, പാറക്കടവ്, കുനിക്കരച്ചാൽ ട്രാൻസ്ഫോർമർ പരിധികളിൽ നാളെ (തിങ്കളാഴ്ച) രാവിലെ 8.30 മുതൽ വൈകുന്നേരം 5.30 വരെ വൈദ്യുതി വിതരണം ഭാഗികമായി തടസപ്പെടും Facebook Twitter WhatsApp

ആപ്പിളിന്റെയും സാംസങ്ങിന്റെയും എതിർ‌പ്പ്: ഫോണുകളിൽ ആധാർ ആപ്പ് നിർബന്ധമാക്കാനുള്ള പദ്ധതിയിൽ നിന്ന് കേന്ദ്രം പിന്മാറി

സ്മാർട്ട് ഫോണുകളിൽ ആധാർ ആപ്പ് നിർബന്ധമാക്കാനുള്ള പദ്ധതിയിൽ നിന്ന് കേന്ദ്ര സർക്കാർ പിന്മാറി. ആപ്പിളിന്റെ സാംസങ്ങിന്റെയും ശക്തമായ എതിർ‌പ്പിനെ തുടർന്നാണ് പദ്ധതിയിൽ നിന്ന് കേന്ദ്രം പിന്മാറിയത്. ഈ വർഷം ആദ്യമാണ് ഇന്ത്യയിൽ വിൽക്കുന്ന എല്ലാ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.