ഇന്ധനവില വെട്ടിക്കുറക്കുക, മോട്ടോർ വാഹന നിയമ ഭേദഗതി (2019) പിൻവലിക്കുക, മോട്ടോർ തൊഴിലാളികൾക്ക് ക്ഷേമപദ്ധതി പ്രഖ്യാപിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉയർത്തി 24ന് നടക്കുന്ന പാർലമെന്റ് മാർച്ചിന്റെ ഭാഗമായി കോൺഫെഡറേഷൻ ഓഫ് ട്രാൻസ്പോർട്ട് വർക്കേഴ്സ് ജില്ല കൺവൻഷൻ നടത്തി.
പാർലമെന്റ് മാർച്ചിന്റെ ഭാഗമായി 17, 18 തീയതികളിൽ ജില്ലാ വാഹന ജാഥയും 24ന് പോസ്റ്റ് ഓഫീസ് പിക്കറ്റിങും നടത്താൻ കൺവെൻഷൻ തീരുമാനിച്ചു. സംസ്ഥാന സെക്രട്ടറി കെ മമ്മു ഉദ്ഘാടനം ചെയ്തു. എം.എസ് സുരേഷ് ബാബു അധ്യക്ഷനായി. കെ സുഗതൻ, പി എ അസീസ്, റോയ്, അനീഷ് ബി നായർ, വിനോദ് എന്നിവർ സംസാരിച്ചു. സി പി മുഹമ്മദലി സ്വാഗതവും സുനിൽകുമാർ നന്ദിയും പറഞ്ഞു.

കനത്ത ചൂട്;പാലുൽപ്പാദനത്തിൽ നേരിയ കുറവ്”
“തിരുവനന്തപുരം : വേനൽ കടുത്തതോടെ പാലുൽപ്പാദനത്തിൽ നേരിയ കുറവ്. കന്നുകാലികളിൽ ക്ഷീരോൽപ്പാദന ക്ഷമത കുറഞ്ഞതാണ് കാരണം. ഏപ്രിൽ പകുതിയായപ്പോൾ മിൽമയ്‌ക്കുമാത്രം ലഭിക്കുന്ന പാൽ മാർച്ചിലെ കണക്കിനെ അപേക്ഷിച്ച് 2.84 ശതമാനം കുറഞ്ഞു. മലബാർ മേഖലയിൽമാത്രം







