സമീപഭാവിയിൽ തന്നെ ഈ ജോലി ചെയ്യാൻ കേരളത്തിൽ ആളെ കിട്ടാതാവും; വരാനിരിക്കുന്നത് വലിയ വെല്ലുവിളി: ദുരന്തനിവാരണ വിദഗ്ധൻ മുരളി തുമ്മാരുകുടി നൽകുന്ന മുന്നറിയിപ്പ്

കേരളത്തിലെ യുവാക്കളില്‍ ഭൂരിഭാഗവും വിദേശത്ത് പഠനവും അവിടെ തന്നെ ജോലിയും പൗരത്വവും നേടി സെറ്റിലാകണമെന്ന് ആഗ്രഹിക്കുന്നവരാണ്. അടുത്തകാലത്തായി കേരളത്തില്‍ നിന്ന് വിദേശ രാജ്യങ്ങളിലേക്ക് പോകുന്ന യുവാക്കളുടെ എണ്ണം മാത്രം പരിശോധിച്ചാല്‍ മതിയാകും. വിവിധ ജോലികള്‍ക്കായി വിദേശത്ത് പോകുന്നവരുണ്ടെങ്കിലും അക്കൂട്ടത്തില്‍ മുന്നിലുള്ളത് ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരാണ്. ചുരുക്കി പറഞ്ഞാല്‍ കേരളത്തില്‍ നിന്നുള്ള നഴ്‌സുമാര്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും വിദേശത്ത് വലിയ ഡിമാന്‍ഡ് ആണ്.

ആരോഗ്യ രംഗത്ത് കേരളം സമീപഭാവിയില്‍ അഭിമുഖീകരിക്കാന്‍ പോകുന്ന ഏറ്റവും വലിയ വെല്ലുവിളി എന്താണെന്ന് പറയുകയാണ് യുണൈറ്റഡ് നേഷന്‍സ് (യുഎന്‍) ഉദ്യോഗസ്ഥനായ മുരളി തുമ്മാരുകുടി. ഓപ്പറേഷന്‍ തീയറ്ററിലും പ്രധാന മേഖലകളിലും ആവശ്യത്തിന് പരിചയസമ്ബത്തുള്ള നേഴ്സുമാരുടെ ലഭ്യതക്കുറവായിരിക്കും ഈ പ്രശ്‌നമെന്ന് അദ്ദേഹം പറഞ്ഞു. കൊച്ചിയില്‍ നടന്ന ഒരു സ്വകാര്യ ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മെഡിക്കല്‍ ടൂറിസത്തില്‍ ഇന്ത്യയ്ക്കും കേരളത്തിനും വലിയ സാദ്ധ്യതകളാണുള്ളതെന്ന് മുരളി തുമ്മാരുകുടി പറഞ്ഞു. പൊതുഗതാഗതം, വിദ്യാഭ്യാസം, ഹെല്‍ത്ത് കെയര്‍ എന്നീ മേഖലകളില്‍ വലിയ അവസരങ്ങളാണ് വരുന്നത്. ഇന്ത്യയ്ക്ക് ഹെല്‍ത്ത് കെയര്‍ രംഗത്ത് വലിയ മുന്നേറ്റം കാഴ്ചവയ്ക്കാന്‍ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ന് ലോകത്തിന്റെ ക്രമം നിര്‍മിത ബുദ്ധി (എഐ)യില്‍ ഊന്നിയാണ് മുന്നോറുന്നതെന്നും ആരോഗ്യ രംഗത്തും ഈ മാറ്റം വൈകാതെ പ്രകടമാകുമെന്നും തുമ്മാരുകുടി പറയുന്നു.

വൈദ്യുതി മുടങ്ങും

വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷനു കീഴിലുള്ള വാളേരി, പാറക്കടവ്, കുനിക്കരച്ചാൽ ട്രാൻസ്ഫോർമർ പരിധികളിൽ നാളെ (തിങ്കളാഴ്ച) രാവിലെ 8.30 മുതൽ വൈകുന്നേരം 5.30 വരെ വൈദ്യുതി വിതരണം ഭാഗികമായി തടസപ്പെടും Facebook Twitter WhatsApp

ആപ്പിളിന്റെയും സാംസങ്ങിന്റെയും എതിർ‌പ്പ്: ഫോണുകളിൽ ആധാർ ആപ്പ് നിർബന്ധമാക്കാനുള്ള പദ്ധതിയിൽ നിന്ന് കേന്ദ്രം പിന്മാറി

സ്മാർട്ട് ഫോണുകളിൽ ആധാർ ആപ്പ് നിർബന്ധമാക്കാനുള്ള പദ്ധതിയിൽ നിന്ന് കേന്ദ്ര സർക്കാർ പിന്മാറി. ആപ്പിളിന്റെ സാംസങ്ങിന്റെയും ശക്തമായ എതിർ‌പ്പിനെ തുടർന്നാണ് പദ്ധതിയിൽ നിന്ന് കേന്ദ്രം പിന്മാറിയത്. ഈ വർഷം ആദ്യമാണ് ഇന്ത്യയിൽ വിൽക്കുന്ന എല്ലാ

ഒന്നരക്കോടിയുടെ എംഡിഎംഎയുമായി കരിപ്പൂരില്‍ യാത്രക്കാരന്‍ ഡിആര്‍ഐയുടെ പിടിയില്‍

കരിപ്പൂര്‍: രണ്ട് കിലോ എംഡിഎംഎയുമായി വിദേശത്തുനിന്ന് കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയ യാത്രക്കാരന്‍ പിടിയിലായി. മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശി ഹാരിസ് (40)ആണ് ഡിആര്‍ഐ പിടിയിലായത്. ബാഗേജിനകത്ത് ചോക്ലേറ്റില്‍ ഒളിപ്പിച്ചനിലയിലായിരുന്നു എംഡിഎംഎ കണ്ടെത്തിയത്. ഒമാന്‍ എയറിന്റെ മസ്‌കത്ത് കരിപ്പൂര്‍

വയനാട് ടൗൺഷിപ്പിലെ വീടുകളെക്കുറിച്ച് പ്രചരിക്കുന്ന വാർത്ത അടിസ്ഥാനരഹിതമെന്ന് വി ശിവൻകുട്ടി

വയനാട് ടൗൺഷിപ്പിൽ ദുരന്തബാധിതർക്കായി നിർമ്മിക്കുന്ന വീടുകളെക്കുറിച്ച് പ്രചരിക്കുന്ന വാർത്തകൾ തീർത്തും അടിസ്ഥാനരഹിതമാണെന്ന് മന്ത്രി വി ശിവൻകുട്ടി. വീടിനുള്ളിൽ കണ്ടെത്തിയ പെൻസിൽ വരയെ വിള്ളലാക്കി ചിത്രീകരിച്ച കോൺ​ഗ്രസ് നീക്കത്തിനെതിരെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. വിള്ളൽ കണ്ടെത്തിയെന്ന ആരോപണത്തെ

‘ചോ​ര്‍​ച്ച പ​രി​ശോ​ധി​ക്കേ​ണ്ട​ത് മ​ന്ത്രി​യ​ല്ല എ​ൻ​ജി​നീ​യ​ർ​മാ​രാ​ണ്’:​ കെ. രാജനെ പരിഹസിച്ച് വി. ഡി സതീശൻ

ഉ​രു​ൾ​പൊ​ട്ട​ൽ ദു​രി​ത​ബാ​ധി​ത​ർ​ക്കാ​യി വ​യ​നാ​ട് ടൗ​ൺ​ഷി​പ്പി​ൽ നി​ർ​മി​ച്ച വീ​ട്ടി​ൽ വി​ള്ള​ൽ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ൽ മ​ന്ത്രി കെ.​രാ​ജ​നെ പ​രി​ഹ​സി​ച്ച് വി. ​ഡി.​സ​തീ​ശ​ൻ. വി​ള്ള​ൽ പ​രി​ശോ​ധി​ക്കാ​ൻ മ​ന്ത്രി വ​ന്ന​ത് നാ​ട​ക​മാ​ണ്. ചോ​ര്‍​ച്ച പ​രി​ശോ​ധി​ക്കേ​ണ്ട​ത് മ​ന്ത്രി​യ​ല്ല. എ​ൻ​ജി​നീ​യ​ർ​മാ​രാ​ണെ​ന്നും പ്ര​തി​പ​ക്ഷ നേ​താ​വ്

സോപ്പ്, ചീപ്പ്…കണ്ണാടി മുതല്‍ വിമാനടിക്കറ്റ് വരെ….സകലതിനും വില കൂടുന്നു; കുടുംബ ബജറ്റ് താറുമാറാക്കി പശ്ചിമേഷ്യൻ യുദ്ധം

പശ്ചിമേഷ്യയില്‍ തുടരുന്ന യുദ്ധം ഇന്ത്യന്‍ കമ്പനികളുടെ കണക്കുകൂട്ടലുകള്‍ തെറ്റിക്കുന്നു. അസംസ്‌കൃത വസ്തുക്കളുടെ വില കുത്തനെ ഉയര്‍ന്നതോടെ ഉല്‍പ്പന്നങ്ങളുടെ വില വര്‍ധിപ്പിക്കാനും പുതിയ നിക്ഷേപങ്ങള്‍ മാറ്റിവെക്കാനും കമ്പനികള്‍ നിര്‍ബന്ധിതരാകുകയാണ്. സോപ്പ്, എണ്ണ തുടങ്ങിയ നിത്യോപയോഗ സാധനങ്ങള്‍

Latest News

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.