യൂട്യൂബ് നോക്കി ഡയറ്റിംഗ്; കണ്ണൂരിൽ ബിരുദ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

യൂട്യൂബ് നോക്കി ഭക്ഷണക്രമീകരണം നടത്തിയതിന് പിന്നാലെയുണ്ടായ ആരോഗ്യപ്രശ്‌നങ്ങളെത്തുടര്‍ന്ന് ചികിത്സ തേടിയ വിദ്യാര്‍ത്ഥിനി മരിച്ചു. മെരുവമ്ബായി ഹെല്‍ത്ത് സെന്ററിന് സമീപം കൈതേരികണ്ടി വീട്ടില്‍എം ശ്രീനന്ദ (18) ആണ് മരിച്ചത്. തലശ്ശേരി സഹകരണ ആശുപത്രിയില്‍ അത്യാഹിത വിഭാഗത്തില്‍ ചികിത്സയിലായിരുന്നു.

കോഴിക്കോട് മെഡിക്കല്‍ കോളേജിലും ചികിത്സ തേടിയിരുന്നു. വണ്ണം കൂടുതലാണെന്ന ധാരണയില്‍ കുറച്ചുനാളായി ഭക്ഷണത്തിന്റെ അളവ് കുറച്ചതാണ് പ്രശ്‌നമായതെന്നാണ് വിവരം. മട്ടന്നൂര്‍ പഴശ്ശിരാജാ എന്‍എസ്സ്‌എസ്സ് കോളജ് ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനിയായിരുന്നു.

കർഷകവിരുദ്ധ നടപടികൾ അവസാനിപ്പിക്കണം: പി.സി. തോമസ്

കൽപ്പറ്റ: വയനാട്ടിലെ കർഷകരോട് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ പുലർത്തുന്ന നിഷേധമനോഭാവവും അവഗണനയും കാർഷികദ്രോഹ നടപടികളും അവസാനിപ്പിക്കണമെന്ന് കേരള കോൺഗ്രസ് വർക്കിംഗ് ചെയർമാനും മുൻ എം.പിയുമായ അഡ്വ. പി.സി. തോമസ് ആവശ്യപ്പെട്ടു. കേരള കോൺഗ്രസ് കൽപ്പറ്റ നിയോജകമണ്ഡലം

അസാപ് കേരളയിലേക്ക് അപേക്ഷ ക്ഷണിച്ചു

അസാപ് കേരളയില്‍ കില-അസിസ്റ്റന്റ് എന്‍ിനീയറിങ് കണ്‍സള്‍ട്ടന്റ്, കെ.എല്‍.ഡി.സി ഗ്രാജുവേറ്റ് ഇന്റേണ്‍ തസ്തികകളിലേക്ക് യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. താത്പര്യമുള്ളവര്‍ അസാപ് കേരളയുടെ ഔദ്യോഗിക വെബ്‌സൈറ്റ് മുഖേന ക്യൂ.ആര്‍ കോഡ് സ്‌കാന്‍ ചെയ്ത് അപേക്ഷ

വാമൊഴി ചരിത്രം ഇനി മെമ്മറിപീഡിയയിൽ

തൃശൂർ: മലയാളത്തിൽ ആദ്യമായി ഓറൽ ഹിസ്റ്ററി ആർക്കൈവ് കേരളത്തിലെ സാമൂഹിക മുന്നേറ്റങ്ങളെ രേഖപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള ‘ഓറൽ ഹിസ്റ്ററി’ (വാമൊഴി ചരിത്രം) ആർക്കൈവ് ആയ ‘മെമ്മറിപീഡിയ’ പ്രവർത്തനം ആരംഭിച്ചു. മെമ്മറിപീഡിയയുടെ ഔദ്യോഗിക ലോഞ്ചും ആദ്യഘട്ട അഭിമുഖങ്ങളുടെ

ടെന്‍ഡര്‍ ക്ഷണിച്ചു

എന്‍ ഊര് ഗോത്രപൈതൃക ഗ്രാമത്തിലെ ബയോമെട്രിക്/ ഐടി അറ്റന്റന്‍സ് റെക്കോര്‍ഡിങ് സിസ്റ്റം സ്ഥാപിക്കുന്നതിന് സ്ഥപനങ്ങള്‍/ വിതരണക്കാരില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍ ഫെബ്രുവരി 13 ന് വൈകിട്ട് അഞ്ചിനകം സബ് കളക്ടര്‍ ആന്‍ഡ് പ്രസിഡന്റ,

പെരുവക ശ്രീ മുത്തപ്പൻ മഠപ്പുര ക്ഷേത്രം തിരുവപ്പന മഹോത്സവത്തിന് തുടക്കം

മാനന്തവാടി പെരുവക ശ്രീ മുത്തപ്പൻ മഠപ്പുര ക്ഷേത്രം തിരുവപ്പന മഹോത്സവത്തോടനുബന്ധിച്ച് ഗണപതി ഹോമവും കൊടിയേറ്റവും ബ്രഹ്മശ്രീ പെരുകമന ശ്രീ ശങ്കർ പ്രസാദ് നമ്പൂതിരിയുടെ മുഖ്യകാർമ്മികത്വത്തിൽ നടന്നു.ചടങ്ങുകൾക്ക് ക്ഷേത്രം മഠയനച്ചൻ ശ്രീ ശങ്കരൻ ക്ഷേത്രം പ്രസിഡണ്ട്

ശ്രേയസ് മലങ്കര യൂണിറ്റ് തൃപ്പാദം സന്ദർശിച്ചു

ശ്രേയസ് മലങ്കര യൂണിറ്റ് അംഗങ്ങൾ പാലിയേറ്റീവ് ദിനാചരണത്തിന്റെ ഭാഗമായി മാനസിക വെല്ലുവിളികൾ നേരിടുന്ന സ്ത്രീകളുടെ അഭയ കേന്ദ്രമായ ബഥനി സിസ്റ്റേഴ്സിന്റെ മേൽനോട്ടത്തിലുള്ള കുപ്പാടി തൃപ്പാദം സന്ദർശിക്കുകയും സ്നേഹവിരുന്ന് നൽകുകയും ചെയ്തു.ബത്തേരി മേഖല ഡയറക്ടർ ഫാ.ബെന്നി

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.