77 ലഹരിക്കേസുകൾ; മദ്യപിച്ച്‌ വാഹനം ഓടിച്ചതിന് 193നും, പൊതുസ്ഥലത്ത് മദ്യപിച്ചതിന് 27 കേസുകളും; മയക്കുമരുന്ന് ഉപയോഗിച്ചവരും കയ്യിൽ വെച്ചവരും അടക്കം 300 പേർ പിടിയിൽ: ഒറ്റരാത്രിയിൽ കൊച്ചിയിൽ നിന്നും മാത്രം പിടിയിലായവരുടെ കണക്കുകൾ

ശനിയാഴ്ച രാത്രി 10 മുതല്‍ ഞായർ പുലർച്ചെ മൂന്ന് വരെ കൊച്ചി നഗരത്തില്‍ ഓപ്പറേഷൻ മിഡ്‌നൈറ്റ് എന്നപേരില്‍ പൊലീസ് നടത്തിയ മിന്നല്‍ പരിശോധനയില്‍ മയക്കുമരുന്ന് കൈവശം വച്ചവരും ഉപയോഗിച്ചവരുമടക്കം 300 പേർ പിടിയിലായി.എം.ഡി.എം.എയും കഞ്ചാവും പിടിച്ചെടുത്തു.38 ഇടങ്ങളില്‍ നിലയുറപ്പിച്ച പൊലീസ് അതുവഴിപോയ വാഹനങ്ങളടക്കം തുറന്നു പരിശോധിച്ചു.സംശയം തോന്നിയവരെ ദേഹപരിശോധന നടത്തി.

77 ലഹരിക്കേസുകളും മദ്യപിച്ച്‌ വാഹനം ഓടിച്ചതിന് 193 കേസുകളും പൊതുസ്ഥലത്ത് മദ്യപിച്ചതിന് 27 കേസുകളും രജിസ്റ്റർ ചെയ്തു.സിറ്റി പൊലീസ് കമ്മിഷണർ പുട്ട വിമലാദിത്യയുടെ നിർദ്ദേശപ്രകാരം ഡി.സി.പിമാരായ അശ്വതി ജിജി, ജുവനപ്പുടി മഹേഷ് എന്നിവരുടെ നേതൃത്വത്തില്‍ 550 ഓളം പൊലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് കമ്മിഷണർ അറിയിച്ചു.

ഇതിനി‌ടെ പാലപ്രശ്ശേരി തേറാട്ടിക്കുന്നില്‍ അന്യസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന വാടക വീട്ടില്‍ നിന്ന് 1.280 കിലോ കഞ്ചാവ് പൊലീസ് പിടികൂടി. ഞായർ രാത്രി 7.40ഓടെയാണ് സംഭവം. പൊലീസ് പ്രതികളുടെ പേരും വിലാസവും പുറത്തുവിട്ടിട്ടില്ല. തൊഴിലാളികള്‍ തമ്മിലുണ്ടായ അഭിപ്രായ ഭിന്നതയാണ് കഞ്ചാവ് പിടികൂടാൻ ഇടയാക്കിയത്.

കെട്ടിട നിർമ്മാണം, മരംവെട്ട് തുടങ്ങിയ തൊഴിലുകളില്‍ ഏർപ്പെടുന്ന തൊഴിലാളികളാണ് ഇവിടെ താമസിക്കുന്നത്. സംഘാംഗങ്ങള്‍ തമ്മില്‍ വഴക്കുണ്ടായതിനെത്തുടർന്ന് ഒരാള്‍ ഹിന്ദി അറിയാവുന്ന നാട്ടുകാരായ യുവാക്കളെ കണ്ട്‌ കഞ്ചാവ് വില്‍പ്പന സംബന്ധിച്ച വിവരം അറിയിക്കുകയായിരുന്നു. യുവാക്കള്‍ സ്ഥലത്തെത്തിയപ്പോഴേക്കും ആരോപണ വിധേയനായ തൊഴിലാളി കഞ്ചാവ് പൊതി വലിച്ചെറിഞ്ഞു. തുടർന്ന് നാട്ടുകാർ അറിയിച്ച പ്രകാരം ചെങ്ങമനാട് പൊലീസ് സ്ഥലത്തെത്തി കഞ്ചാവും അളക്കാനുള്ള ത്രാസും കസ്റ്റഡിയിലെടുത്തു.

വനത്തിലാണ്…വനവാസത്തിന് അല്ല’; വൈറലായി വി ഡി സതീശന്റെ അവധിക്കാല വീഡിയോ

കൊച്ചി: പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ അവധിക്കാല വീഡിയോ വൈറല്‍. കുടുംബത്തിനൊപ്പം ഉല്ലാസയാത്രയ്ക്ക് പോയ വീഡിയോ ആണ് വൈറലായത്. ഒരു ഗസ്റ്റ് ഹൗസില്‍ കുടുംബത്തോടൊപ്പം സമയം ചെലവഴിക്കുന്നതും ട്രക്കിങ് നടത്തുന്നതുമായ വീഡിയോയാണ് വൈറലാകുന്നത്.

സംസ്ഥാനത്ത് സ്വർണ വിലയിൽ നേരിയ വർധനവ്

സംസ്ഥാനത്ത് സ്വർണ വിലയിൽ നേരിയ വർധനവ്. 22 കാരറ്റ് 1 ഗ്രാം സ്വർണത്തിന് 14,260 രൂപയായി. ഗ്രാമിന് ഇന്നലത്തെ വിലയിൽ നിന്ന് 20 രൂപയാണ് വർധിച്ചിരിക്കുന്നത്. പവന് 160 രൂപയാണ് വർധിച്ചിരിക്കുന്നത്. ഇതോടെ 1

2 ജില്ലകൾ ഒഴികെ യെല്ലോ അലർട്ട്; കനത്ത ചൂടിൽ വെന്തുരുകി കേരളം, പാലക്കാട് 40 ഡി​ഗ്രി മറികടക്കാൻ സാധ്യത

കനത്ത ചൂടിൽ വെന്തുരുകി കേരളം. ഇന്ന് മുതൽ മൂന്ന് ദിവസം 12 ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ് തുടരും. ഇടുക്കി, വയനാട് ജില്ലകൾ ഒഴികെയുള്ള ജില്ലകളിൽ യെല്ലോ അലർട്ട് തുടരുകയാണ്. ഏറ്റവും ചൂടുള്ള പാലക്കാട്‌

മൈസൂരു വിമാനത്താവള റൺവേ വികസനം: അന്തിമ അനുമതിക്കായി ഡിപിആർ കൈമാറി

മൈസൂരു വിമാനത്താവള റൺവേ വികസനത്തിനുള്ള സ്‌ഥലമേറ്റെടുപ്പു നടപടികൾ ഊർജിതമാക്കി വിമാനത്താവള അതോറിറ്റി. റൺവേ വികസനത്തിനുള്ള വിശദ പദ്ധതി റിപ്പോർട്ട് (ഡിപിആർ) അന്തിമ അനുമതിക്കു നൽകിയതായി വിമാനത്താവള ഡയറക്ടർ ഉഷാകുമാരി പറഞ്ഞു. മന്ദാകാലിയിലെ വിമാനത്താവളത്തിൻ്റെ സമീപപ്രദേശങ്ങളിൽ

അതീവ ജാഗ്രതയോടെ വോട്ടെണ്ണലിലേക്ക് നീങ്ങാൻ UDF: ഏജന്റുമാർക്ക് കർശന നിർദ്ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് വോട്ടെണ്ണൽ നടപടികൾ ആരംഭിക്കാനിരിക്കെ, അത്യന്തം ജാഗ്രത പാലിക്കാൻ പ്രവർത്തകർക്കും ഏജന്റുമാർക്കും യുഡിഎഫ് നേതൃത്വം കർശന നിർദ്ദേശം നൽകി. ബൂത്തുകളിൽ രേഖപ്പെടുത്തിയ വോട്ടുകളുടെ കണക്കും വോട്ടിംഗ് യന്ത്രത്തിലെ വോട്ടുകളും കൃത്യമാണെന്ന് ഉറപ്പുവരുത്തണമെന്ന് ആവശ്യപ്പെട്ടു.

യുവാവിനെ നടുറോഡിലിട്ട് മർദ്ദിച്ചു കൊലപ്പെടുത്തി; സഹോദരങ്ങൾ അറസ്റ്റിൽ

വിഴിഞ്ഞത്ത് യുവാവിനെ നടുറോഡിലിട്ട് മർദ്ദിച്ചു കൊലപ്പെടുത്തി. മരിച്ചത് 38 വയസുകാരൻ സുമനാണ്. സുമനെ കൊലപ്പെടുത്തിയത് സഹോദരങ്ങളാണ്. അച്ചു , അനന്തു എന്നിവർ ചേർന്നാണ് യുവാവിനെ മർദ്ദിച്ചത്. ബാറിനുള്ളിലെ തർക്കമാണ് നടുറോഡിലെ മർദ്ദനത്തിൽ എത്തിച്ചത്. വിഴിഞ്ഞം

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.