പന്ത്രണ്ടാം വാർഷികം: വമ്പൻ ഓഫറുമായി ലുലു മാൾ കൊച്ചി; 50% വിലക്കുറവും ബൈ വൺ ഗെറ്റ് വൺ ഫ്രീയും ഉൾപ്പെടെ നിരവധി ആനുകൂല്യങ്ങൾ; ഇന്ന് അവസാന ദിവസം

ഓഫറില്‍ സാധനങ്ങള്‍ കിട്ടിയാല്‍ വാങ്ങാതിരിക്കാനാകില്ലല്ലോ അല്ലേ, എന്നാല്‍ നേരെ വിട്ടോളൂ കൊച്ചി ലുലു മാളിലേക്ക്. മാളിന്റെ 12ആം വാർഷികത്തോട് അനുബന്ധിച്ച്‌ വമ്ബൻ ഓഫറുകളാണ് ലുലു ഗ്രൂപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. ലുലു ഹൈപ്പർമാർക്കറ്റിലും കണക്ടിലുമെല്ലാം ഓഫറുകള്‍ ലഭ്യമാണ്. വിശദമായി നോക്കാം.

12 വർഷം പൂർത്തിയാക്കി കൊച്ചി ലുലു മാൾ: 2013 ലായിരുന്നു കൊച്ചിയില്‍ ലുലു മാള്‍ പ്രവർത്തനം തുടങ്ങിയത്. മൂന്ന് നിലകളിലായി 68,000 ചതുരശ്രമീറ്ററിലാണ് കൊച്ചി ലുലുമാള്‍ വ്യാപിച്ച്‌ കിടക്കുന്നത്. ഇവിടെ 235 ലധികം ഔട്ട്ലെറ്റുകള്‍ പ്രവർത്തിക്കുന്നുണ്ട്. ഫുഡ് കോർട്ടുകള്‍, റെസ്റ്റോറന്റുകള്‍, ഫാമിലി എന്റർടെയിൻമെന്റ് സോണുകള്‍, മള്‍ട്ടിപ്ലക്‌സ്, ഐസ് സ്കേറ്റിംഗ് റിംഗ്, ഗെയിമിംഗ് അരീന, ബ്യൂട്ടി പാർലറുകള്‍, ടോയ് ട്രെയിൻ ജോയ് റൈഡ്, ബൗളിംഗ് ആലി തുടങ്ങിയവയുടെയെല്ലാം ലുലുവില്‍ ഉണ്ട്.100 ലധികം ബ്രാൻ‍ഡുകളാണ് ഇവിടെ പ്രവർത്തിക്കുന്നത്. ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ലുലു ഹൈപ്പർമാർക്കറ്റ് കൂടിയാണ് കൊച്ചിയിലേത്. 3,096 വാഹനങ്ങള്‍ക്കുള്ള പാ‍ർക്കിങ് സൗകര്യവും ഇവിടെ ഉണ്ട്.

എന്തൊക്കെയാണ് ഓഫറുകള്‍? പകുതി വിലയില്‍ സാധനങ്ങള്‍ ,ബൈ വണ്‍ ഗെറ്റ് വണ്‍ ഫ്രീ, അവേർലി ഗിഫ്റ്റ്സ് എന്നിവയെല്ലാം ആനിവേഴ്സറിയുടെ ഭാഗമായി ലുലു പ്രഖ്യാപിച്ചിട്ടുണ്ട്. ലുലു ഹൈപ്പർമാർക്കറ്റിന്റെ വെബ്സൈറ്റിലൂടെ വാങ്ങുന്നവർക്ക് 50 ശതമാനം ഓഫറിലൂടെ സാധനങ്ങള്‍ വാങ്ങാം. ലുലു കണക്ടില്‍ ഗൃഹോപകരണങ്ങള്‍ വിലക്കുറവില്‍ സ്വന്തമാക്കാം. ടിവി, മൊബൈലുകള്‍, ലാപ്ടോപ്പുകള്‍, പ്രിൻ്റർ, വാഷിങ് മെഷീൻ, ഫ്രിഡ്ജ്, സ്റ്റൗ,എസി, കൂളർ, ഫാൻ തുടങ്ങിയവയ്ക്കെല്ലാം ഓഫറുകള്‍ ഉണ്ട്. മാർച്ച്‌ 7 ന് ആരംഭിച്ച ഓഫറുകല്‍ ഇന്ന് (മാർച്ച്‌ 10 ന്) അവസാനിക്കും.

ലുലുവില്‍ ഹോളി തകർക്കാം: ഹോളി ആഘോഷങ്ങള്‍ക്കൊരുങ്ങി കൊച്ചി ലുലു മാള്‍. ഈ മാസം 15 ന് വൈകീട്ട് നാല് മുതലാണ് പരിപാടികള്‍ നടക്കുക. കൊച്ചി ലുലുവിന്റെ ഫേസ്ബുക്ക് പേജില്‍ പങ്കുവെച്ച ക്യുആർ കോഡ് സ്കാൻ ചെയ്ത് പൊതുജനങ്ങള്‍ക്കും പരിപാടിയില്‍ പങ്കെടുക്കാം.റമദാൻ ഓഫറുകളുംലുലുവില്‍ റമദാൻ ഓഫറുകളും നടക്കുന്നുണ്ട്. വിലക്കുറുവില്‍ റമദാൻ കിറ്റുകള്‍ കൂടാതെ റമാദനുമായി ബന്ധപ്പെട്ട പല ഉത്പന്നങ്ങള്‍ക്കും വിലക്കുറുവുണ്ട്. ഗള്‍ഫ് രാജ്യങ്ങളിലും റമദാൻ പ്രമാണിച്ച്‌ വമ്ബൻ ഓഫറാണ് നടക്കുന്നത്. മിക്ക സാധനങ്ങള്‍ക്കും പകുതി വിലയാണ് പ്രഖ്യാപിച്ചത്.

പുതുവര്‍ഷത്തില്‍ കേന്ദ്രത്തിന്റെ ഇരുട്ടടി; വാണിജ്യ പാചക വാതക സിലിണ്ടര്‍ വില കൂട്ടി, വർധിപ്പിച്ചത് 111 രൂപ

ന്യൂഡല്‍ഹി: രാജ്യത്ത് എല്‍പിജി വാണിജ്യ സിലിണ്ടറുകളുടെ വില വര്‍ധിപ്പിച്ചു. 19 കിലോ വാണിജ്യ എല്‍പിജി സിലിണ്ടറുകളുടെ വില 111 രൂപയാണ് വര്‍ധിപ്പിച്ചത്. ഇതോടെ ഡല്‍ഹിയില്‍ വാണിജ്യ സിലിണ്ടറിന് 1,691 രൂപയായി. കൊച്ചിയില്‍ 1,698 രൂപയും

ഫ്രൈഡ് ചിക്കൻ ഓർഡർ ചെയ്തു, 20 മിനിറ്റ് കാത്തിരിക്കാൻ പറഞ്ഞു, 15 മിനിറ്റ് കഴിഞ്ഞപ്പോൾ ക്ഷമകെട്ടു; പുതുവത്സരത്തലേന്ന് ഹോട്ടൽ തകർത്ത് യുവാക്കൾ

ഭക്ഷണം ലഭിക്കാൻ വൈകിയതോടെ തൃക്കരിപ്പൂരിൽ ഹോട്ടൽ യുവാക്കൾ തല്ലിതകർത്തു. പോഗോ ഹോട്ടലിൽ ഇന്നലെ രാത്രിയാണ് ആക്രമണം. ഫ്രൈഡ് ചിക്കൻ ആയിരുന്നു യുവാക്കൾ ആവശ്യപ്പെട്ടത്. എന്നാൽ ഫ്രെഡ് ചിക്കന് കുറച്ചധികം സമയം വേണമെന്ന് ഹോട്ടൽ ജീവക്കാർ

പോറ്റി ആദ്യം എത്തിയത് സോണിയയുടെ ഓഫീസിൽ; മഹാതട്ടിപ്പുകാർ എങ്ങനെ സോണിയയുടെ അടുക്കലെത്തി?: മുഖ്യമന്ത്രി

ശബരിമല സ്വർണക്കൊള്ള അന്വേഷണം അട്ടിമറിക്കാൻ ശ്രമമെന്ന പ്രതിപക്ഷനേതാവിന്റെ ആരോപണത്തിന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. താനോ തന്റെ ഓഫീസോ അന്വേഷണത്തിൽ ഒരു ഇടപെടലും നടത്തുന്നില്ല എന്നും ചില കാര്യങ്ങളിൽ മറുപടിയില്ലാത്ത അവസ്ഥ വരുമ്പോൾ മുഖ്യമന്ത്രിയുടെ

എൻഎസ്‌എസ്‌ സപ്തദിന സഹവാസ ക്യാമ്പുകൾക്ക് സമാപനം

കൽപ്പറ്റ:ഹയർസെക്കൻഡറി നാഷണൽ സർവ്വീസ് സ്കീമിന്റെ ക്യാമ്പുകൾ ജില്ലയിൽ സമാപിച്ചു. ജില്ലയിൽ 59 യൂണിറ്റുകളിലാണ് ക്യാമ്പുകൾ നടന്നത്. യുവത ഗ്രാമതയുടെ സമഗ്രതയ്ക്കായി എന്ന ആശയത്തിൽ ഊന്നിയാണ് ഈ വർഷത്തെ ക്യാമ്പ് നടന്നത്. ഇനിയും ഒഴുകും മാനവ

ജനപ്രതിനിധികൾക്ക് ശ്രേയസിന്റെ സ്നേഹാദരം

മലങ്കര യൂണിറ്റിൽ സംഘടിപ്പിച്ച ക്രിസ്തുമസ് പുതുവത്സര ആഘോഷവും ജനപ്രതിനിധികൾക്കുള്ള സ്വീകരണവും യൂണിറ്റ് ഡയറക്ടർ വന്ദ്യ മോൺസിഞ്ഞോർ ഡോ.ജേക്കബ് ഓലിക്കൽ ഉത്ഘാടനം ചെയ്തു.ശ്രേയസ് എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ.ഡേവിഡ് ആലിങ്കൽ മുഖ്യപ്രഭാഷണം നടത്തി.യൂണിറ്റ് പ്രസിഡന്റ്‌ കെ. എം.പത്രോസ്

ഹ്രസ്വകാല കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം

മീനങ്ങാടി ഐ.എച്ച്.ആര്‍.ഡി കോളേജില്‍ വിവിധ ഹ്രസ്വകാല കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡിഗ്രി യോഗ്യതയുള്ളവര്‍ക്ക് പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് (പി.ജി.ഡി.സി.എ), പ്ലസ് ടു യോഗ്യതയുള്ളവര്‍ക്ക് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് (ഡി.സി.എ),

Latest News

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.