പ്ലാസ്റ്റിക് സ്റ്റൂളുകളില്‍ കാണുന്ന ഈ ദ്വാരം അലങ്കാരത്തിനല്ല; എന്തിനാണെന്ന് അറിയാമോ?

എല്ലാവരുടെയും വീട്ടില്‍ കാണുന്ന ഒന്നാണ് പ്ലാസ്റ്റിക് സ്റ്റൂളുകള്‍. വ്യത്യസ്ത നിറത്തിലും വിവിധ ആകൃതിയിലും ഇവ ലഭ്യമാണ്.പ്ലാസ്റ്റിക് സ്റ്റൂളുകള്‍ അത്ര വേഗം കേടാവില്ലെന്നതാണ് ഇതിന്റെ മറ്റൊരു പ്രത്യേകത. എല്ലാ പ്ലാസ്റ്റിക് സ്റ്റൂളുകള്‍ക്കും നടുവില്‍ എന്തിനാണ് ദ്വാരം എന്ന് നിങ്ങള്‍ ആലോചിച്ചിട്ടുണ്ടോ? അലങ്കാരത്തിനൊന്നും വേണ്ടിയല്ല. മറിച്ച്‌ അത് മറ്റൊരു കാര്യത്തിനാണ്.

ആരെങ്കിലും അതില്‍ ഇരിക്കുമ്ബോള്‍ പൊട്ടുന്നത് തടയാനാണ് ഈ ദ്വാരം ഇട്ടിരിക്കുന്നത്. ദ്വാരങ്ങള്‍ ചതുരാക്യതിയിലോ ഒന്നിലധികം കോണുകളിലോ ആണെങ്കില്‍ പ്രയോഗിക്കുന്ന ബലം ആ കോണുകളില്‍ കേന്ദ്രീകരിക്കും. ഇത് വിള്ളലുകളുടെ സാദ്ധ്യത വർദ്ധിപ്പിക്കുന്നു. എന്നാല്‍ വൃത്താകൃതിയിലുള്ള ദ്വാരങ്ങള്‍ ബലം തുല്യമായി വിതരണം ചെയ്യുന്നു. അങ്ങനെ സ്റ്റൂളിന് ശക്തി നിലനിർത്തുന്നു.

സ്റ്റൂളുകള്‍ പലപ്പോഴും ഒന്നിന് മുകളില്‍ ഒന്നായി അടുക്കി വയ്ക്കുന്നു. ഇത്തരത്തില്‍ ദ്വാരങ്ങള്‍ ഇല്ലെങ്കില്‍ ഇങ്ങനെ അടുക്കിവച്ച സ്റ്റൂളുകള്‍ വേർപ്പെടുത്തുക പ്രയാസമായിരിക്കും. ഈ ദ്വാരങ്ങള്‍ സ്റ്റൂളുകള്‍ക്കിടയില്‍ ഒരു വാക്വം ഉണ്ടാകുന്നത് തടയുന്നു. അതിനാല്‍ വേഗത്തില്‍ അടുക്കിവച്ച സ്റ്റൂളൂകള്‍ വേർപ്പെടുത്താം.

സ്റ്റൂളുകളെ ഒരു സ്ഥലത്ത് നിന്ന് മറ്റൊരു സ്ഥലത്തേക്ക് എടുത്തുകൊണ്ടുപോകാനും ദ്വാരങ്ങള്‍ ആവശ്യമാണ്. ദ്വാരങ്ങളില്‍ പിടിച്ച്‌ വളരെ എളുപ്പത്തില്‍ ഇതിനെ നീക്കാൻ കഴിയും. ദ്വാരങ്ങളുടെ വലിപ്പം ശ്രദ്ധിച്ചില്ലെങ്കില്‍ ഇവ ഉപയോഗശൂന്യമാകും. വലിയ ദ്വാരങ്ങളോ തീരെ ചെറിയ ദ്വാരങ്ങളോ സ്റ്റൂളിന്റെ ഘടനയെയും ഉപയോഗത്തെയും ബാധിക്കുന്നു.

രോമാഞ്ചത്തിന് പിന്നിലെ രഹസ്യം എന്താണെന്നറിയണോ?

നല്ല തണുപ്പുണ്ടാകുമ്പോള്‍, സന്തോഷം തോന്നുമ്പോള്‍, ഭയം തോന്നുമ്പോള്‍ ചിലപ്പോള്‍ ഇഷ്ടമുളള ഒരു പാട്ട് കേള്‍ക്കുമ്പോഴൊക്കെ രോമാഞ്ചമുണ്ടാകുന്നത് സാധാരണമാണ്. നമ്മുടെയൊക്കെ ശരീരത്തില്‍ സംഭവിക്കുന്ന സൂക്ഷ്മവും സാധാരണവുമായ രോമാഞ്ചമെന്ന പ്രതിഭാസം എങ്ങനെയാണ് സംഭവിക്കുന്നതെന്ന് അറിയാം. goosebumps skin

ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍ കോഴ്‌സുകള്‍

ബിസില്‍ ട്രെയിനിംഗ് ഡിവിഷന്‍ പി.ജി. ഡിപ്ലോമ ഇന്‍ ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍, പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍, ഡിപ്ലോമ ഇന്‍ ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍ എന്നീ കോഴ്‌സുകളില്‍ അപേക്ഷ ക്ഷണിച്ചു. ഓണ്‍ലൈന്‍, റെഗുലര്‍, പാര്‍ട്ട് ടൈം

അവധിക്കാല കോഴ്സുകള്‍

മാനന്തവാടി അസാപ് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ അവധിക്കാല കോഴ്സുകളിലേക്ക് പ്രവേശനം ആരംഭിച്ചു. ഐ.ടി, ഫിനാന്‍സ്, ബിസിനസ്, ഡിജിറ്റല്‍ സ്‌കില്‍സ് തുടങ്ങിയ മേഖലകളില്‍ പരിശീലനവും അസാപ്പ് ഐ ലൈക് കോഴ്‌സുകളും ലഭ്യമാണ്. ഓപ്പണ്‍ സെസമി ബിഗിന്നേഴ്‌സ്

ഹയർ സെക്കൻഡറി പരീക്ഷാ ഫല പ്രഖ്യാപന തീയതി മാറ്റി

തിരുവനന്തപുരം: ഹയർ സെക്കൻഡറി പരീക്ഷാ ഫല പ്രഖ്യാപന തീയതിയിൽ മാറ്റം. മേയ് 25നാണ് ഫലം പ്രഖ്യാപിക്കുക. മേയ് 22ന് പ്രഖ്യാപിക്കുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. ഹയർ സെക്കൻഡറി മൂല്യനിർണയം ഇന്ന് മുതൽ ആരംഭിക്കുമെന്നും വിദ്യാഭ്യാസ മന്ത്രി

ഗതാഗത നിരോധനം

ചൂരല്‍മല -അട്ടമല റോഡില്‍ ടാറിങ് പ്രവൃത്തി നടക്കുന്നതിനാല്‍ നാളെ (ഏപ്രില്‍ 17) മുതല്‍ 25 വരെ ഇതുവഴിയുള്ള വാഹന ഗതാഗതം പൂര്‍ണമായി നിരോധിച്ചതായി അസിസ്റ്റന്റ് എന്‍ജിനീയര്‍ അറിയിച്ചു. Facebook Twitter WhatsApp

ഹ്രസ്വകാല തൊഴിലധിഷ്ഠിത കോഴ്സുകള്‍

മീനങ്ങാടി ഗവ. പോളിടെക്‌നിക് കോളേജിലെ തുടര്‍ വിദ്യാഭ്യാസ കേന്ദ്രത്തില്‍ ഹ്രസ്വകാല തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. റഫ്രിജറേഷന്‍ ആന്‍ഡ് എയര്‍ കണ്ടീഷനിങ്, ഇലക്ട്രിക്കല്‍ വയറിങ് ആന്‍ഡ് സര്‍വ്വീസിങ്, ഡ്രൈവിങ് ലൈസന്‍സ് കോഴ്സുകളിലേക്കാണ് പ്രവേശനം. പത്താം

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.