മുട്ടിൽ മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ യൂണിറ്റ് കമ്മിറ്റി രൂപീകരണവും എൻസിസിയിലെ മികച്ച പ്രകടനത്തിന് ദേശീയ അവാർഡ് കരസ്ഥമാക്കിയ ജെസിൽ വി തദ്ദേവുസിനെയും പാർട്ടിയിലേക്ക് പുതിയതായി കടന്നുവന്ന ഷഹീർ മുഹ്‌സിനെയും ആദരിക്കലും സംഘടിപ്പിച്ചു. ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റ് ഷിജു വേണുഗോപാൽ ഉദ്ഘാടനം നിർവഹിച്ചു.മണ്ഡലം കമ്മിറ്റി പ്രസിഡന്റ് വിനായകൻ അധ്യക്ഷനായിരുന്നു.
മണ്ഡലം സെക്രട്ടറി ഇക്ബാൽ,
INTUC യൂത്ത് ജില്ലാ വൈസ് പ്രസിഡന്റ് ശംസുദ്ധീൻ പിപി, യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി ബിൻഷാദ്, യൂത്ത് കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി ലിറാർ,യൂത്ത് കോൺഗ്രസ് മണ്ഡലം സെക്രട്ടറി ആഷിഖ് എന്നിവർ സംസാരിച്ചു. യൂണിറ്റ് ഭാരവാഹികളായി പ്രസിഡന്റ് റൗഫ് കല്ലുങ്ങൽ, ജനറൽ സെക്രട്ടറി ജിയാസ് പൂപ്പറ്റ, ട്രഷറായി ഷഹീർ മുഹ്‌സിനെയും തിരഞ്ഞെടുത്തു.

എത്രനാൾ ജീവിച്ചിരുക്കുമെന്ന് അറിയണോ? ഒരു തുള്ളി രക്തമോ ഉമിനീരോ മതി
ഒരു വ്യക്തി ആരോഗ്യകരമായി വയസാവുന്നതിന് അത്യാവശ്യമായ മാനസിക, ശാരീരിക പ്രവർത്തനങ്ങളുടെ അളവ് മനസിലാക്കാൻ കഴിയുന്ന ഒരു പുതിയ രീതി കണ്ടെത്തിയിരിക്കുകയാണ് ഗവേഷകർ. ഡിഎൻഎ മീഥൈലേഷൻ എന്ന പ്രക്രിയയിലൂടെ ഒരാൾ മരിക്കാനുള്ള സാധ്യതയും എങ്ങനെയാണ് പ്രായമമാകുന്നതെന്നുവരെയും