തദ്ദേശസ്വയംഭരണ വകുപ്പിന് കീഴിലെ പൊതുമേഖലാ സ്ഥാപനമായ ക്ലീന്‍ കേരള കമ്പനി ലിമിറ്റഡ് മലപ്പുറം, വയനാട് ജില്ലകളില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ അക്കൗണ്ട്സ് അസിസ്റ്റന്റ് തസ്തികയില്‍ നിയമനം നടത്തുന്നു. ബി.കോം ബിരുദവും ടാലിയുമാണ് യോഗ്യത. 35 വയസില്‍ താഴെ പ്രായമുള്ള രണ്ട് വര്‍ഷത്തെ പ്രവ്ൃത്തി പരിചയമുള്ളവര്‍ക്ക് അഭിമുഖത്തില്‍ പങ്കെടുക്കാം. ഉദ്യോഗാര്‍ത്ഥികള്‍ പ്രായം, പ്രാവർത്തിപരിചയം, തിരിച്ചറിയല്‍ രേഖ, വിദ്യാഭ്യാസ യോഗ്യത എന്നിവയുടെ അസല്‍ സര്‍ട്ടിഫിക്കറ്റും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുമായി മാര്‍ച്ച് 15 രാവിലെ 11 ന് കേരള കമ്പനി ലിമിറ്റഡ്, രണ്ടാം നില, സ്റ്റേറ്റ് മുനിസിപ്പല്‍ ഹൗസ്, വഴുതക്കാട്, തിരുവനന്തപുരം – 10 വിലാസത്തില്‍ അഭിമുഖത്തിന് എത്തണം.അതത് ജില്ലയിലുള്ളവര്‍ക്ക് മുന്‍ഗണന.

വ്യാജ ട്രേഡിങ്: ലാഭം നൽകാമെന്ന് വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയ കേസിൽ നിയമ വിദ്യാർത്ഥി പിടിയിൽ
കൽപ്പറ്റ: ട്രേഡിങ് നടത്തി ലാഭം നൽകാമെന്ന് വിശ്വസിപ്പിച്ച് 33 ലക്ഷം തട്ടിയെടുത്ത കേസിൽ ഒരാൾ കൂടി പിടിയിൽ. ബാംഗ്ലൂരിലെ സ്വകാര്യ ലോ കോളേജിൽ നിയമ വിദ്യാർത്ഥിയായ മലപ്പുറം, താനൂർ സ്വദേശിയായ താഹിർ(32 )നെയാണ് വയനാട്







