കണിയാരം എ.എൽ.പി സ്കൂളിൽ പഠനോത്സവവും ഗോത്രോത്സവവും സമുചിതമായി നടത്തി.മാനന്തവാടി ബിപിസി കെ.കെസുരേഷ് ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ഫാ.സോണി വാഴക്കാട്ട് അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപിക ബീന കെഎം ,പിടിഎ പ്രസിഡന്റ് ആഗസ്തി ടിജെ , ഷൈല കെഎം തുടങ്ങിയവർ സംസാരിച്ചു. അക്ഷരമരം, പരീക്ഷണങ്ങൾ, കേരളപരിചയം, ഗോത്രകലാരൂപങ്ങളുടെ അവതരണം തുടങ്ങിയ കുട്ടികളുടെ വൈവിധ്യമാർന്ന പരിപാടികൾ അരങ്ങേറി.

റാങ്ക് ലിസ്റ്റ് റദ്ദായി
പട്ടികവർഗ വികസന വകുപ്പിൽ ആയ (കാറ്റഗറി നമ്പർ 092/2022) തസ്തികയിലേക്ക് 2022 ജൂലൈ ഏഴിന് പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയുടെ കാലാവധി 2025 ജൂലൈ ഏഴിന് പൂർത്തിയായതിനാൽ 2025 ജൂലൈ 8 പൂർവാഹ്നം മുതൽ റാങ്ക്