കേളകം:
പുൽപ്പള്ളി കുന്നത്ത് കവലയിൽ പിരിയംമാക്കിൽ ടോമി,ഭാര്യ ലിസി എന്നിവർക്കാണ് പരിക്കേറ്റത്.ഇവർ സഞ്ചരിച്ച കാർ കേളകത്ത് വെച്ച് നിയന്ത്രണം വിട്ടു മറിയുകയായിരുന്നു. ഇരുവരെയും ചുങ്കക്കുന്ന് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.പരിക്ക് ഗുരുതരമല്ലെന്ന് വിവരം. ഇന്ന് ഉച്ചകഴിഞ്ഞായിരുന്നു അപകടം.

കേരളത്തിലെ എല്ലാ ജില്ലകളിലും മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത; തൃശ്ശൂരിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
തിരുവനന്തപുരം: കേരളത്തില്‍ അടുത്ത മണിക്കൂറുകളില്‍ കാറ്റിനും മഴയ്ക്കും സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടത്തരം മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുള്ളതായി കാലാവസ്ഥ