മാനന്തവാടി: അമ്മയ്ക്കു ബലിതർപ്പണം നടത്തി മടങ്ങുന്നതിനിടേ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട മകൻ മരിച്ചു. തലപ്പുഴ പണിച്ചിപ്പാലം കുന്നംമ്പള്ളി പറമ്പത്ത് ബിനു രാമകൃഷ്ണൻ (46) ആണ് മരിച്ചത്. ബിനുവിന്റെ അമ്മ ശാന്ത മാർച്ച് ഒന്നിനാണ് മരിച്ചത്. ഇവർക്ക് ബലിതർപ്പണം നടത്താൻ ബന്ധുക്കളോടൊപ്പം തിരുനെല്ലി മഹാവിഷ്‌ണു ക്ഷേത്രത്തിൽ പോയി മടങ്ങുന്നനിടേയാണ് കാട്ടിക്കുളത്തുവെച്ച് ബിനുവിനു ദേഹാസ്വാസ്ഥ്യമുണ്ടായത്.
വാഹനത്തിൽ കുഴഞ്ഞുവീണ ബിനുവിനെ ഉടൻ വിൻസെൻ്റ്ഗിരി ആശുപത്രിയി ലും തുടർന്ന് വയനാട് ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിച്ചെ ങ്കിലും രക്ഷിക്കാനായില്ല. രാമകൃഷ്‌ണനാണ് ബിനുവിൻ്റെ പിതാവ്. ഭാര്യ: പുഷ്‌പ.
മക്കൾ: ബിപിൻ, ബിബിത. സഹോദരങ്ങൾ: സനൽകുമാർ(മണി), ഷാജു.

സായാഹ്ന ഓ പി ആരംഭിച്ചു.
പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് കാപ്പും കുന്ന്കുടുംബാരോഗ്യ കേന്ദ്രത്തിൽ രോഗികൾ കൂടി വരുന്നതിനാൽ സായാഹ്ന ഓ പി ആരംഭിച്ചു പ്രസിഡണ്ട് പിബാലൻ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് ഭരണസമിതി അംഗങ്ങളായ പി എ ജോസ് എം പി നൗഷാദ്