മണാലിയിൽ നിന്ന് കേരളത്തിൽ വില്പനയ്ക്ക് എത്തിച്ച ഹാഷിഷുമായി മലയാളി യുവാവ് പിടിയിൽ; പിടിയിലായത് മണാലിയിലെ റിസോർട്ട് ഉടമ കൂടിയായ ഷാറൂഖ് (27)

മണാലിയില്‍ റിസോര്‍ട്ട് നടത്തുന്ന യുവാവ് മണാലിയില്‍ നിന്നും മലപ്പുറത്ത് വില്‍പ്പനക്കായി കൊണ്ടുവന്ന ഹാഷിഷുമായി പിടിയില്‍.200 ഗ്രാം ഡ്രൈ ഹാഷിഷും, 20 ഗ്രാം കഞ്ചാവുമായി കരുളായി മില്ലുംപടി സ്വദേശി തൊണ്ടിപുറവന്‍ ഷാറൂഖി (27) നെയാണ് പൂക്കോട്ടുംപാടം പോലീസും ഡാന്‍സാഫും ചേര്‍ന്ന് പിടികൂടിയത്.

ജില്ലാ പോലീസ് മേധാവി ആര്‍.വിശ്വനാഥിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് ഇന്ന് രാവിലെ ഷാറൂഖിന്റെ വീട്ടില്‍ നടത്തിയ പരിശോധനയിലാണ് ഹാഷിഷ് കണ്ടെടുത്ത്.

മലാന ക്രീം എന്നറിയപ്പെടുന്ന ഹാഷിഷ് 500 രൂപയുടെ ചെറിയ പാക്കറ്റുകളാക്കിയാണ് പ്രതി വില്‍പ്പന നടത്തിയിരുന്നത്. സുഹൃത്തുക്കളുമൊത്ത് മണാലിയില്‍ റിസോര്‍ട്ട് നടത്തുന്ന പ്രതി അവിടെ നിന്നും കുറഞ്ഞ വിലക്ക് ഹാഷിഷ് ശേഖരിച്ച്‌ നാട്ടില്‍ വില്‍പ്പന നടത്തി ആഢംഭര ജീവിതം നടത്തി വരികയായിരുന്നു. കഞ്ചാവ് ഉപയോഗിച്ചതിന് ഷാറൂഖിനെതിരെ പൂക്കോട്ടുംപാടം, എടക്കര, നടക്കാവ് തുടങ്ങിയ സ്റ്റേഷനുകളില്‍ കേസുണ്ട്. പ്രതിയെ നിലമ്ബൂര്‍ കോടതിയില്‍ ഹാജരാക്കും.

എസ്.ഐ പി.വി അനുശ്രീ, എ.എസ്.ഐ എ ജാഫര്‍, സിപിഒ ഉമ്മര്‍ ഫാറൂഖ്, ഡാന്‍സാഫ് അംഗങ്ങളായ സുനില്‍ മമ്ബാട്, അഭിലാഷ് കൈപ്പിനി, കെ.ടി.ആശിഫ് അലി, ടി.നിബിന്‍ദാസ്, ജിയോ ജേക്കബ് എന്നിവരും ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.

വോട്ട് ദിനത്തിൽ :കുടുംബശ്രീ ഫുഡ് കോർട്ട് വിജയകരം

നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് വയനാട് ജില്ലയിൽ കുടുംബശ്രീ യൂണിറ്റുകൾ സജീവമായി രംഗത്തെത്തി. കൽപ്പറ്റ, സുൽത്താൻ ബത്തേരി, മാനന്തവാടി എന്നീ പോളിംഗ് ബൂത്തുകളിലാണ് കുടുംബശ്രീ യൂണിറ്റുകളുടെ നേതൃത്വത്തിൽ ഫുഡ് കോർട്ടുകൾ ആരംഭിച്ചത്.തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്ക് സുലഭമായും ശുചിത്വമുള്ളതുമായ ഭക്ഷണം

മലബാർ ഗ്രാൻഡ് ഫെസ്റ്റ് മെയ് 5 വരെ നീട്ടി. : ഏഴാം ക്ലാസ്സ് വരെ വിദ്യാർത്ഥികൾക്ക് സൗജന്യ പ്രവേശനം

ബൈപ്പാസ് റോഡിൽ ഫ്ളവർ ഷോ ഗ്രൗണ്ടിൽ നടക്കുന്ന മലബാർ ഗ്രാൻഡ് ഫെസ്റ്റിൽ ഏഴാം ക്ലാസ്സ് വരെയുള്ള വിദ്യാർത്ഥികൾക്ക് പ്രവേശനം സൗജന്യമാക്കി.മലബാർ ഗ്രാൻഡ് ഫെസ്റ്റ് മെയ് 5 വരെ ദീർഘിപ്പിച്ചതായി സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

വാഹനങ്ങളുടെ മോഡിഫിക്കേഷനിൽ വിഡി സതീശന് മറുപടിയുമായി ഗണേഷ്‍കുമാര്‍; ‘സതീശനല്ല, രാഹുൽ ഗാന്ധി വന്നാലും കേന്ദ്ര നിയമത്തെ മറികടക്കാനാകില്ല.

തിരുവനന്തപുരം : നല്ല ഭൂരിപക്ഷത്തിൽ പത്താനാപുരത്ത് വിജയിക്കുമെന്നും തനിക്കാണ് വോട്ട് ചെയ്തതെന്ന് വോട്ടര്‍മാര്‍ ഇറങ്ങി വന്നു പറഞ്ഞുവെന്നും കെബി ഗണേഷ്‍കുമാര്‍. കടുത്ത മത്സരം ഉണ്ടായതായി കാണുന്നില്ലെന്നും കേരളത്തിൽ തുടര്‍ഭരണം ഉറപ്പാണെന്നും ഗണേഷ്‍കുമാര്‍ പറഞ്ഞു. പ്രതിപക്ഷ

കന്നിവോട്ടർക്ക് ഹൽവ കിട്ടിയില്ല; തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി യുവാവ്

ഹൽവ കിട്ടിയില്ലെന്ന പരാതിയുമായി തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു കന്നി വോട്ടർ. വയനാട് കാവുംമന്ദം 142-ാം ബൂത്തിൽ വോട്ട് ചെയ്‌ത കന്നി വോട്ടറാണ് ഹൽവ ലഭിക്കാത്തതിൽ പരാതിയുമായി തെരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചത്. വോട്ട് ചെയ്‌തു കഴിഞ്ഞ

കുടുംബശ്രീ വിഷു ചന്തകള്‍ ആരംഭിച്ചു.

വിഷുക്കണിയും വിഷു സദ്യയുമൊരുക്കാന്‍ ഗുണമേന്മയുള്ള കാര്‍ഷികോത്പന്നങ്ങളുമായി കുടുംബശ്രീയുടെ വിഷു ചന്തകള്‍ ഒരുങ്ങി. വിഷരഹിത പച്ചക്കറികളും മറ്റ് ഭക്ഷ്യോത്പന്നങ്ങളും മിതമായ വിലയില്‍ ലഭ്യമാക്കുകയാണ് ലക്ഷ്യം. ജില്ലാതലത്തില്‍ അഞ്ച് ദിവസവും സി.ഡി.എസ് തലത്തില്‍ മൂന്നു ദിവസവും ചന്തകള്‍

സാക്ഷരതാ മിഷന്‍ അതോറിറ്റിയില്‍ ഇന്റേണ്‍ഷിപ്പിന് അവസരം

സംസ്ഥാന സാക്ഷരതാ മിഷന്‍ അതോറിറ്റിയുടെ 2026-27 വര്‍ഷത്തേക്കുള്ള ഇന്റേണ്‍ഷിപ്പ് പദ്ധതിയിലേക്ക് അപേക്ഷിക്കാം. സാക്ഷരത, തുടര്‍വിദ്യാഭ്യാസം, സാമൂഹിക ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ എന്നിവയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പ്രായോഗിക പരിചയം നല്‍കുകയാണ് ഇന്റേണ്‍ഷിപ്പിന്റെ ലക്ഷ്യം. അംഗീകൃത സ്ഥാപനങ്ങളില്‍ പഠിക്കുന്ന ബിരുദ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.