Advertisement

വാട്‌സ് ആപ്പ് കോളില്‍ ചേരാന്‍ ഇനി അക്കൗണ്ട് ആവശ്യമില്ല; ഗസ്റ്റ് കോളിംഗ് ഫീച്ചര്‍ എത്തിയിട്ടുണ്ട്

വീഡിയോ കോള്‍ ചെയ്യാന്‍ ശ്രമിക്കുമ്പോള്‍ മറുവശത്തുള്ളയാള്‍ക്ക് വാട്സ്ആപ്പ് അക്കൗണ്ട് ഇല്ലാത്തതുകൊണ്ട് ബുദ്ധിമുട്ട് നേരിട്ടിട്ടുണ്ടോ?. ഓണ്‍ലൈന്‍ മീറ്റിങ്ങുകള്‍, പഠനവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍, സുഹൃത്തുക്കളുമായുള്ള സംഭാഷണങ്ങള്‍ എന്നിവയ്ക്കിടെ ഇത്തരം സാഹചര്യം ഉണ്ടാകാറുണ്ട്. എന്നാല്‍ ഇനി ഈ പ്രശ്നത്തിന് ഒരു പരിഹാരമുണ്ട്. വാട്സ്ആപ്പ് അവതരിപ്പിച്ചിരിക്കുന്ന പുതിയ ഗസ്റ്റ് കോളിങ് ഫീച്ചര്‍ ഉപയോഗിച്ച് അക്കൗണ്ട് ഇല്ലാത്തവരെയും വോയ്സ്, വീഡിയോ കോളുകളിലേക്ക് ക്ഷണിക്കാം.കോളില്‍ ചേരാന്‍ ക്ഷണിക്കപ്പെടുന്നയാള്‍ക്ക് വാട്സ്ആപ്പ് അക്കൗണ്ട് ഉണ്ടാകണമെന്നില്ല. ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യാതെ തന്നെ കമ്പ്യൂട്ടറിലെ വെബ് ബ്രൗസറിലൂടെ കോളില്‍ പ്രവേശിക്കാനാകും. ഇതോടെ വിവിധ ആവശ്യങ്ങള്‍ക്കായി ഓണ്‍ലൈന്‍ കോളുകള്‍ സംഘടിപ്പിക്കുന്നത് കൂടുതല്‍ എളുപ്പമാകും. Guest calling feature to join WhatsApp എന്താണ് ഗസ്റ്റ് കോളിങ് ഫീച്ചര്‍?വാട്സ്ആപ്പ് അക്കൗണ്ടുള്ള ഒരാള്‍ക്ക് ഒരു കോള്‍ ലിങ്ക് തയ്യാറാക്കി മറ്റുള്ളവരുമായി പങ്കുവയ്ക്കാം. ഈ ലിങ്ക് ലഭിക്കുന്നവര്‍ക്ക് വാട്സ്ആപ്പ് അക്കൗണ്ട് ഇല്ലെങ്കിലും കോളില്‍ ചേരാന്‍ അപേക്ഷിക്കാം. എന്നാല്‍ കോളിന്റെ നിയന്ത്രണം ലിങ്ക് തയ്യാറാക്കിയ വ്യക്തിക്കായിരിക്കും.ഗസ്റ്റ് ആയി എത്തുന്നവര്‍ക്ക് കോളില്‍ പ്രവേശിക്കുന്നതിന് മുമ്പ് അവരുടെ പേര് നല്‍കേണ്ടിവരും. തുടര്‍ന്ന് ഹോസ്റ്റിന്റെ അനുമതിക്കായി കാത്തിരിക്കണം. ഹോസ്റ്റ് അനുമതി നല്‍കിയാല്‍ മാത്രമേ കോളില്‍ പ്രവേശിക്കാനാകൂ. ആവശ്യമായ സാഹചര്യങ്ങളില്‍ ഗസ്റ്റിനെ കോളില്‍നിന്ന് പുറത്താക്കാനും ഹോസ്റ്റിന് സാധിക്കും.

GENERAL
News Image

പെട്രോൾ, ഡീസൽ കമ്പനികൾക്ക് 'ചെക്ക്' വച്ച് കേന്ദ്രം! വിൻഡ്‌ഫോൾ നികുതി പുതുക്കി, സാധാരണക്കാരെ ബാധിക്കുമോ?

ഇന്ധന കയറ്റുമതിക്കുള്ള വിൻഡ്‌ഫോൾ നികുതി നിരക്കുകൾ പുതുക്കി നിശ്ചയിച്ച് കേന്ദ്ര സർക്കാർ. പെട്രോൾ കയറ്റുമതിക്കുള്ള നികുതി അഞ്ചിരട്ടി വർദ്ധിപ്പിച്ച് ലിറ്ററിന് 50 പൈസയിൽ നിന്ന് 2.50 രൂപയാക്കിയിരിക്കുകയാണ്. അതേ സമയം, ഡീസലിന്റെ കയറ്റുമതി ഡ്യൂട്ടിയിൽ ലിറ്ററിന് 7.50 രൂപയുടെ കാര്യമായ കുറവ് വരുത്തി 16 രൂപയിൽ നിന്ന് 8.50 രൂപയായി കുറച്ചിട്ടുണ്ട്. ധനമന്ത്രാലയം പുറത്തിറക്കിയ ഉത്തരവ് പ്രകാരം പുതുക്കിയ നിരക്കുകൾ ഒക്ടോബർ 16 മുതൽ പ്രാബല്യത്തിൽ വന്നു. അതേ സമയം, രാജ്യത്തിനുള്ളിലെ സാധാരണക്കാർക്ക് വിൽക്കുന്ന പെട്രോൾ, ഡീസൽ ചില്ലറ വിൽപ്പന നിരക്കുകളിൽ യാതൊരു മാറ്റവും ഉണ്ടാകില്ല.അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ, പെട്രോളിയം ഉൽപ്പന്നങ്ങൾ എന്നിവയുടെ വിലയിലുണ്ടാകുന്ന വ്യതിയാനങ്ങൾക്കനുസരിച്ചാണ് വിൻഡ്‌ഫോൾ നികുതി നിരക്കുകൾ സാധാരണയായി ക്രമീകരിക്കുന്നത്. രാജ്യാന്തര തലത്തിൽ ഊർജ്ജ വില ഉയർന്നു നിൽക്കുമ്പോൾ ആഭ്യന്തര ശുദ്ധീകരണ കമ്പനികൾ വിദേശത്തേക്ക് ഇന്ധനം കയറ്റി അയച്ച് കൂടുതൽ ലാഭമുണ്ടാക്കുന്നത് തടയാനാണ് 2022 ജൂലൈയിൽ ഇന്ത്യ ആദ്യമായി വിൻഡ്‌ഫോൾ നികുതി ഏർപ്പെടുത്തിയത്.പിന്നീട് ഇത് പിൻവലിച്ചെങ്കിലും, യുഎസ്- ഇസ്രായേൽ- ഇറാൻ സംഘർഷങ്ങളെത്തുടർന്ന് ആഗോളതലത്തിൽ ക്രൂഡ് ഓയിൽ വില കുതിച്ചുയർന്ന സാഹചര്യത്തിൽ 2026 മാർച്ചിൽ സർക്കാർ നികുതി പുനഃസ്ഥാപിക്കുകയായിരുന്നു. ഓരോ രണ്ടാഴ്ച കൂടുമ്പോഴുമാണ് ഇന്ധന കയറ്റുമതി തീരുവകൾ പുനഃപരിശോധിച്ച് നിശ്ചയിക്കുന്നത്. പെട്രോളിന് നികുതി വർദ്ധിപ്പിക്കുകയും ഡീസലിന് നികുതി കുറയ്ക്കുകയും ചെയ്തതിന്റെ കൃത്യമായ കാരണം കേന്ദ്രം വ്യക്തമാക്കിയിട്ടില്ല.

GENERAL
News Image

സർക്കാരിന്‍റേത് ചരിത്രപരമായ മണ്ടത്തരമെന്ന് പിണറായി വിജയൻ, 50 വർഷം കൊണ്ട് നടക്കേണ്ട വികസനം കിഫ്ബി വഴി സാധ്യമാക്കിയെന്ന് പ്രതിപക്ഷ നേതാവ്

കേരളത്തിന്‍റെ വികസന സ്വപ്നങ്ങൾക്ക് ചിറകുനൽകിയ കിഫ്ബിയെ തകർക്കാനുള്ള കേന്ദ്ര അജണ്ടയ്ക്ക് കുടപിടിക്കുകയാണ് യുഡിഎഫ് സർക്കാരെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. കിഫ്ബിക്കെതിരെ നിയോഗിച്ച സുധാ പിള്ള കമ്മിറ്റി റിപ്പോർട്ടും അതിനെ മഹത്വവൽക്കരിക്കുന്ന മുഖ്യമന്ത്രിയുടെ നിലപാടും കേരളത്തോടുള്ള യുദ്ധപ്രഖ്യാപനമാണ്. മുഖ്യമന്ത്രി പറഞ്ഞുകൊണ്ടിരുന്ന അടിസ്ഥാനരഹിതമായ ആരോപണങ്ങൾ അതേപടി പകർത്തിയെഴുതിയ വെറുമൊരു രാഷ്ട്രീയരേഖ മാത്രമാണ് നിയമസഭയുടെ മേശപ്പുറത്തുവെച്ച ഈ റിപ്പോർട്ട്.ഇരുപത്തഞ്ചോ അമ്പതോ വർഷം കൊണ്ടുമാത്രം നടക്കാനിടയുള്ള അടിസ്ഥാന സൗകര്യവികസനങ്ങൾ ഇപ്പോൾത്തന്നെ യാഥാർഥ്യമാക്കുക എന്ന ലക്ഷ്യമാണ് എൽഡിഎഫ് സർക്കാർ കിഫ്ബി വഴി സാധ്യമാക്കിയത്. കിഫ്ബിയെ പുനരുജ്ജീവിപ്പിച്ച ഘട്ടത്തിൽ അതിനെ ഏറ്റവും രൂക്ഷമായി പരിഹസിച്ചവരാണിപ്പോൾ അതിന്‍റെ അവിശ്വസനീയമായ വിജയം കണ്ട് കണ്ണുമഞ്ഞളിച്ച് അതിനെ ഞെക്കിക്കൊല്ലാൻ ശ്രമിക്കുന്നത്. കിഫ്ബിയെ തകർക്കുക എന്നത് കേവലമൊരു ചരിത്രപരമായ മണ്ടത്തരം മാത്രമല്ല, ഇന്നത്തെയും നാളത്തെയും തലമുറകളോട് ചെയ്യുന്ന കൊടും ക്രൂരത കൂടിയാണ്.

KERALA
News Image
Advertisement

സുപ്രധാന അറിയിപ്പുമായി എയർ ഇന്ത്യ; സൗദിയിലേക്കുള്ള എല്ലാ സർവീസുകളും താത്കാലികമായി നിർത്തി; ഹൂതി ആക്രമണം കാരണം

ഹൂതി വിമതരുടെ അതിരൂക്ഷ ആക്രമണം നേരിടുന്ന സാഹചര്യത്തിൽ സൗദി അറേബ്യയിലേക്കുള്ള എല്ലാ വിമാനസർവീസുകളും ഒക്ടോബർ 20 വരെ നിർത്തിവച്ചതായി എയർ ഇന്ത്യ അറിയിച്ചു. റിയാദ്, ദമ്മാം, ജിദ്ദ എന്നിവിടങ്ങളിലേക്കും തിരിച്ചുമുള്ള വിമാന സർവീസുകളാണ് നിർത്തിവെച്ചിരിക്കുന്നത്. സൗദി അറേബ്യയിലെ വിമാനത്താവളങ്ങൾക്ക് നേരെ നടന്ന ആക്രമണങ്ങളെ അന്താരാഷ്ട്ര സിവിൽ ഏവിയേഷൻ ഓർഗനൈസേഷൻ കൗൺസിൽ അപലപിച്ചിരുന്നു. സുരക്ഷാ മുൻകരുതലെന്നോണമാണ് സർവീസുകൾ നിർത്തിവച്ചത്.രാജ്യത്തെ നിലവിലെ സാഹചര്യങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും, സർവീസുകൾ സുരക്ഷിതമായി പുനരാരംഭിക്കാൻ കഴിയുന്ന സാഹചര്യം വിലയിരുത്തി വരികയാണെന്നും എയർ ഇന്ത്യ എക്സിൽ പങ്കുവെച്ച പ്രസ്താവനയിൽ വ്യക്തമാക്കി. സർവീസുകൾ റദ്ദാക്കിയത് മൂലം ബുദ്ധിമുട്ടിലായ യാത്രക്കാർക്ക് ടിക്കറ്റ് തുക മുഴുവനായും റീഫണ്ട് നൽകും. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്കാണ് പ്രഥമ പരിഗണനയെന്നും എയർ ഇന്ത്യ വ്യക്തമാക്കി.

GENERAL
News Image

'പ്രിയദർശിനി നഷ്ടമുണ്ടാക്കി, മിനിമം ചാർജ് 20 രൂപയാക്കണം'; സംസ്ഥാന വ്യാപകമായി സ്വകാര്യ ബസുകൾ പണിമുടക്കിലേക്ക്

കൊച്ചി:സംസ്ഥാനത്ത് സ്വകാര്യ ബസുകൾ പണിമുടക്കിലേക്ക്. സമര പ്രഖ്യാപനം ഉടൻ കൊച്ചിയിൽ ഉണ്ടാകുമെന്ന് ഉടമകളുടെ സംഘടനകൾ അറിയിച്ചു. പ്രിയദർശിനി പദ്ധതിയിലൂടെയുള്ള സാമ്പത്തിക നഷ്ടം പരിഹരിക്കുക, ബസ് ചാർജ് വർധിപ്പിക്കുക, വിദ്യാർത്ഥികളുടെ കൺസേഷൻ നിരക്ക് വർധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. ആറ് സംഘടനകൾ അടങ്ങുന്ന സംയുക്ത സംഘടനകളുടെ നേതൃത്വത്തിലാണ് പണിമുടക്ക്. അതേസമയം, കേരള ബസ് ട്രാൻസ്പോർട്ട് ഫെഡറേഷൻ ഈ പണിമുടക്ക് സമരത്തിൽ പങ്കാളികളാകില്ല. പ്രിയദർശിനി നഷ്ടം മറികടക്കാൻ ബസ് ഉടമകൾക്ക് ആനുകൂല്യം പ്രഖ്യാപിക്കണമെന്നും ബസ് ചാർജ് മിനിമം 20 രൂപയാക്കണമെന്നും വിദ്യാർത്ഥി കൺസഷൻ 10 രൂപയാക്കണമെന്നുമാണ് പ്രധാന ആവശ്യംനേരത്തെ, നവംബര്‍ മുതല്‍ സര്‍വീസുകള്‍ പൂര്‍ണമായി നിര്‍ത്തുമെന്ന് സ്വകാര്യ ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷന്‍ അറിയിച്ചിരുന്നു. പ്രിയദര്‍ശിനി സൗജന്യ യാത്ര പദ്ധതി നടപ്പിലാക്കിയ റൂട്ടുകളില്‍ ഡീസല്‍ അടിക്കാനോ തൊഴിലാളികള്‍ക്ക് മാന്യമായ വേതനം നല്‍കാനോ പോലും വരുമാനം ലഭിക്കാതെ സര്‍വീസ് നടത്തുന്ന സ്വകാര്യ ബസുകളെ സംരക്ഷിക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷന്‍ പ്രക്ഷോഭ സമരങ്ങള്‍ക്ക് രൂപം നല്‍കി. ഇതിന്റെ ഭാഗമായി ഈ മാസം 14ന് ഫെഡറേഷന്റെ നേതൃത്വത്തില്‍ സെക്രട്ടറിയേറ്റ് മാര്‍ച്ച് നടത്തി.പ്രിയദര്‍ശിനി പദ്ധതി കാരണം ദുരിതമനുഭവിക്കുന്ന ബസുടമകളെയും ജീവനക്കാരെയും സംരക്ഷിക്കുക, ദൈനംദിന ചിലവ് വര്‍ദ്ധിക്കുന്നതിനസരിച്ച് വരുമാനം വര്‍ധിക്കുന്നതിന് വിദ്യാര്‍ഥികളുടെ ടിക്കറ്റ് നിരക്ക് ഉള്‍പ്പെടെ ബസ് ചാര്‍ജ് വര്‍ദ്ധിപ്പിക്കുക, ടൈമിങ്ങ് കോണ്‍ഫറന്‍സുകള്‍ ഓണ്‍ലൈന്‍ വഴി മാത്രം നടത്തണം എന്ന ട്രാന്‍സ്പോര്‍ട്ട് കമ്മീഷണറുടെ ഉത്തരവ് പിന്‍വലിക്കുക തുടങ്ങിയ പ്രധാനപ്പെട്ട ആവശ്യങ്ങള്‍ നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ടാണ് ബസ് ഉടമകളും കുടുംബാംഗങ്ങളും 14 ന് തിരുവനന്തപുരം സെക്രട്ടറിയേറ്റിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തുന്നത്.

KERALA
News Image

ഡിജിറ്റൽ സ്‌ക്വയർ പദ്ധതി ഉദ്ഘാടനം ചെയ്തു.

വൈത്തിരി: എച്ച്.ഐ.എം .യു.പി സ്‌കൂളിൽ സംസ്ഥാന സർക്കാറിൻ്റെ നൂറുദിന കർമ്മ പദ്ധതിയിൽ ഉൾപ്പെടുത്തി നടത്തുന്ന "ഡിജിറ്റൽ സ്ക്വയർ " പദ്ധതി പി.ടി.എ പ്രസിഡണ്ട് പി.ഇ.ഷംസുദ്ദീൻ്റെ അധ്യക്ഷതയിൽ വാർഡ് മെംബർ രഞ്ജിത. ആർ ഉദ്ഘാടനം ചെയ്തു.പ്രധാനാധ്യാപിക സിസ്റ്റർ ജിജി സെബാസ്റ്റ്യൻ, അബ്‌ദുൾ സലാം മാഷ്, സന്തോഷ് കുമാർ, ഷീജ.വി.എൻ, ജമാൽ, അഭിലാഷ്, വിജേഷ്, സുബിന ,അലിഫ്ന,സജ്ന, ഷാഹിദ ടീച്ചർ, ധന്യ ജോണി, ജസ്ന, ഷഹാന എന്നിവർ സംസാരിച്ചു.

KALPETTA
News Image

ലോക ഭക്ഷ്യദിനം ആചരിച്ചു.

സുൽത്താൻ ബത്തേരി: അസംപ്ഷൻ എ.യു.പി. സ്കൂളിൽ ലോക ഭക്ഷ്യ ദിനം വിവിധ പരിപാടികളോടെ ആചരിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ സജിൻ ജോസ് പരിപാടികളുടെ ഉദ്ഘാടനം നിർവഹിച്ചു.‘ഭക്ഷ്യസുരക്ഷയും പോഷകാഹാരവും’ എന്ന വിഷയത്തിൽ ഡയറ്റിഷ്യൻ അയന സോണി ബോധവൽക്കരണ ക്ലാസ് നയിച്ചു. ആരോഗ്യകരമായ ഭക്ഷണശീലങ്ങളുടെയും പോഷകസമൃദ്ധമായ ആഹാരത്തിന്റെയും പ്രാധാന്യം ക്ലാസിലൂടെ വിദ്യാർത്ഥികൾക്ക് മനസ്സിലാക്കാൻ സാധിച്ചു.ദിനാചരണത്തിന്റെ ഭാഗമായി ഭക്ഷ്യപ്രദർശനം, പ്രസംഗമത്സരം, ഉപന്യാസരചന തുടങ്ങിയ വിവിധ പരിപാടികളും മത്സരങ്ങളും സംഘടിപ്പിച്ചു. ഭക്ഷണത്തിന്റെ പ്രാധാന്യം തിരിച്ചറിയുന്നതിനും ഭക്ഷ്യസുരക്ഷയെക്കുറിച്ച് അവബോധം വളർത്തുന്നതിനും പരിപാടികൾ സഹായകമായി.അധ്യാപകരായ ഷെറിൻ തോമസ്, ചരിസ്മ തോമസ്, സോണിയ പി. ദേവസ്യ, ജിന്റു ജെയിംസ് എന്നിവർ വിവിധ പരിപാടികൾക്ക് നേതൃത്വം നൽകി.

SULTAN BATHERY
News Image

കോളേരി ജി.എച്ച്.എസ്.എസിൽ ലഹരിവിരുദ്ധ ബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചു

ലോക ഭക്ഷ്യദിനത്തോടനുബന്ധിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് കരിയർ ഗൈഡൻസ് ആൻഡ് അഡോളസന്റ് കൗൺസിലിംഗ് സെല്ലിന്റെ 'പവർ ബ്രിഗേഡ്' പദ്ധതിയുടെ ഭാഗമായി കോളേരി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ ലഹരിവിരുദ്ധ ബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചു. "വിശപ്പടയാളങ്ങൾ:- വിശപ്പ് സ്വപ്നങ്ങളോടാവട്ടെ, ലഹരിയോടല്ല" എന്ന സന്ദേശത്തിൽ സംഘടിപ്പിച്ച സെമിനാർ എക്സൈസ് വിമുക്തി മിഷൻ വയനാട് ജില്ലാ കോർഡിനേറ്റർ എൻ.സി. സജിത്ത്കുമാർ അച്ചൂരാനം ഉദ്ഘാടനം ചെയ്യുകയും മുഖ്യവിഷയാവതരണം നടത്തുകയും ചെയ്തു.വയറിന്റെ വിശപ്പടക്കാൻ ആഹാരം അനിവാര്യമായിരിക്കുന്നതുപോലെ,മനസ്സിന്റേയും ഭാവിയുടേയും വിശപ്പ് ലക്ഷ്യങ്ങളോടും സ്വപ്നങ്ങളോടും ആകണമെന്നും, ഒരിക്കലും ലഹരിയോടാകരുതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. കൗമാരപ്രായക്കാരിൽ വർധിച്ചുവരുന്ന ലഹരി ഉപയോഗ പ്രവണതകൾക്കെതിരെ ശക്തമായ പ്രതിരോധം തീർക്കുക, വിദ്യാർത്ഥികളിൽ ആരോഗ്യകരമായ ജീവിതശൈലിയും ലക്ഷ്യബോധവും വളർത്തിയെടുക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് പരിപാടി സംഘടിപ്പിച്ചത്. ലഹരിവസ്തുക്കൾ വ്യക്തിജീവിതത്തിലും കുടുംബത്തിലും സമൂഹത്തിലും ഉണ്ടാക്കുന്ന ഗുരുതര വിപത്തുകളെക്കുറിച്ചും, തെറ്റായ വഴികളിൽ നിന്ന് സ്വപ്നങ്ങളുടെ ഉയരങ്ങളിലേക്ക് ചിറകടിച്ചുയരേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും അദ്ദേഹം ക്ലാസ്സിൽ വിശദീകരിച്ചു.സ്കൂൾ പ്രിൻസിപ്പൾ ബി. ബിനേഷ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ പവർ ബ്രിഗേഡ് കോർഡിനേറ്റർ സുധ കെ.രാജൻ, പവർ ബ്രിഗേഡ് ജോയിന്റ് കോർഡിനേറ്റർ സി.കെ. നിത്യ,എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർ വി.എസ്.അമൃത,മനോജ് ജോൺ എന്നിവർ ആശംസകൾ നേർന്നു. വിദ്യാലയത്തിലെ പവർ ബ്രിഗേഡ് അംഗങ്ങളും അധ്യാപകരും വിദ്യാർത്ഥികളും പരിപാടിയിൽ സജീവമായി പങ്കെടുത്തു. ലഹരിക്കെതിരെ നിരന്തരം ജാഗ്രത പുലർത്തുമെന്നും കൂട്ടുകാരിലേക്ക് ലഹരിവിരുദ്ധ സന്ദേശം പകർന്നുനൽകുമെന്നും വിദ്യാർത്ഥികൾ പ്രതിജ്ഞയെടുത്തു.പവർ ബ്രിഗേഡ് ലീഡർ പാർവ്വതി സുനിൽ സ്വാഗതവും എൻ.എസ്.എസ് വൊണ്ടിയർ ലീഡർ തപൻ ദീപ് നന്ദിയും രേഖപ്പെടുത്തി.

KALPETTA
News Image

നവരാത്രിക്ക് ഇത്തവണ അവധി അഞ്ച് ദിവസം, തിങ്കളാഴ്ചയും പൊതു അവധി പ്രഖ്യാപിച്ചു, എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ബാധകം

ഈ വർഷത്തെ നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി പൂജാവെപ്പ് ദിനമായ 2026 ഒക്ടോബർ 19 തിങ്കളാഴ്ച സംസ്ഥാനത്ത് പൊതു അവധി പ്രഖ്യാപിച്ച് സർക്കാർ ഉത്തരവിറങ്ങി. സംസ്ഥാനത്തെ എല്ലാ സർക്കാർ, അർദ്ധസർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങൾക്കും നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ് ആക്ട് പ്രകാരം പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കും പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഈ പൊതുഅവധി ബാധകമായിരിക്കും.ഈ വർഷം ഒക്ടോബർ 18-ന് വൈകിട്ടാണ് പൂജവെപ്പ് ചടങ്ങുകൾ ആരംഭിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഒക്ടോബർ 19-ന് കൂടി അവധി അനുവദിക്കണമെന്ന ആവശ്യം സംഘടന മുന്നോട്ടുവെച്ചത്. ഒക്ടോബർ 19 തിങ്കളാഴ്ച അഷ്ടമിയും, ഒക്ടോബർ 20 ചൊവ്വാഴ്ച നവമിയും, ഒക്ടോബർ 21 ബുധനാഴ്ച വിജയദശമിയുമാണ്. കേരള സർക്കാരിന്റെ ഔദ്യോഗിക കലണ്ടറിലും ഒക്ടോബർ 18-ന് പൂജവെപ്പ്, 19-ന് ദുർഗ്ഗാഷ്ടമി, 20-ന് മഹാനവമി ആയുധപൂജ, 21-ന് വിജയദശമി പൂജയെടുപ്പ് എന്ന ക്രമത്തിലാണ് രേഖപ്പെടുത്തിയിട്ടുള്ളത്.പുതിയ ഉത്തരവ് പ്രകാരം ഒക്ടോബർ 18, 19, 20, 21 തിയതികളിൽ തുടർച്ചയായ അവധിയായിരിക്കും ലഭിക്കുക. ശനിയാഴ്ചത്തെ നേരത്തെയുള്ള അവധി കൂടി കണക്കിലെടുക്കുമ്പോൾ ഇത്തവണ നവരാത്രിയോടനുബന്ധിച്ച് ആകെ അഞ്ച് ദിവസത്തെ തുടർച്ചയായ അവധിയാണ് ലഭിക്കുന്നത്.

KERALA
News Image

സി-ഡിറ്റിൽ മാധ്യമ കോഴ്സുകളില്‍‍ ഒഴിവ്

സി-ഡിറ്റ് തിരുവനന്തപുരത്ത് ആരംഭിക്കുന്ന ഡിപ്ലോമ ഇൻ ഡിജിറ്റൽ മീഡിയ പ്രൊഡക്ഷൻ, ഡിപ്ലോമ ഇൻ ഡിജിറ്റൽ വീഡിയോഗ്രാഫി, സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ വീഡിയോഗ്രാഫി, ഡിജിറ്റൽ സ്റ്റിൽ ഫോട്ടോഗ്രാഫി കോഴ്സുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. താത്പര്യമുള്ളവർ ഒക്ടോബർ 25 നകം സി-ഡിറ്റ് കമ്മ്യൂണിക്കേഷൻ കോഴ്‌സസ് ഡിവിഷനുമായി ബന്ധപ്പെടണം. ഫോൺ: 9961491540, 854772016, വെബ്‌സൈറ്റ്: https://mediastudies.cdit.org/

ARIYIPPU
News Image

ലോക കൈ കഴുകൽ ദിനം ആചരിച്ചു

കൽപ്പറ്റ:കൽപ്പറ്റ എസ് കെ എം ജെ ഹയർ സെക്കൻഡറി സ്കൂളിലെ പവർബ്രിഗേഡ് അംഗങ്ങൾ ലോക കൈകഴുകൽ ദിനം ആചരിച്ചു. സേഫ്റ്റി ബ്രിഗേഡ് അംഗങ്ങൾ കൈ കഴുകലിന്റെ പ്രാധാന്യത്തെക്കുറിച്ച് വിദ്യാർത്ഥികൾക്ക് ബോധവൽക്കരണം നടത്തി. വിദ്യാർത്ഥികൾക്ക് കൈകഴുകാൻ ആവശ്യമായ സോപ്പ് ലായനി വിതരണം ചെയ്തു. പവർ ബ്രിഗേഡ് സ്കൂൾ കോ ഓർഡിനേറ്റർ ഷാജി.കെ,ജോയിൻറ് കോ ഓർഡിനേറ്റർ ആതിര.വി , അധ്യാപകനായ ഫെബിൻ സനിൽ എന്നിവർ നേതൃത്വം നൽകി.

KALPETTA
News Image

ലഹരിക്കെതിരെ ജാഗ്രതയുണർത്തി കുടുംബശ്രീ; കൽപ്പറ്റയിൽ ഏകദിന പരിശീലനം സംഘടിപ്പിച്ചു

​കൽപ്പറ്റ: സമൂഹത്തിൽ വർദ്ധിച്ചുവരുന്ന ലഹരി വിപത്തിനെതിരെ ശക്തമായ പ്രതിരോധം തീർക്കാൻ കുടുംബശ്രീ പ്രവർത്തകർ മുന്നിട്ടിറങ്ങണമെന്ന് ആഹ്വാനം.കുടുംബശ്രീ വയനാട് ജില്ലാ മിഷൻ ജെൻഡർ വികസന വിഭാഗവും കൽപ്പറ്റ നഗരസഭാ സി.ഡി.എസും സംയുക്തമായി ജി.പി.പി മാർക്കായി സംഘടിപ്പിച്ച ഏകദിന പരിശീലന പരിപാടിയിലാണ് ലഹരി വിരുദ്ധ സന്ദേശം മുഖ്യവിഷയമായത്.​പരിപാടിയിൽ എക്സൈസ് വിമുക്തി മിഷൻ വയനാട് ജില്ലാ കോഡിനേറ്റർ എൻ.സി.സജിത്ത്കുമാർ അച്ചൂരാനം ലഹരി വിരുദ്ധ സെമിനാർ ​"*മാതൃസ്പർശം; ലഹരിക്കെതിരെ സ്നേഹത്തിന്റെ പ്രതിരോധം"*അവതരിപ്പിച്ച്അമ്മമാർക്കായി ലഹരി വിരുദ്ധ സന്ദേശം നൽകി. ലഹരിയുടെ കാണാപ്പുറങ്ങളെക്കുറിച്ചും പുതുതലമുറയെ ഇതിൽനിന്ന് സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും, കുടുംബശ്രീ പ്രവർത്തകർക്ക് ഓരോ വീടുകളിലും സമൂഹത്തിലും ലഹരിക്കെതിരെ എങ്ങനെ ശക്തമായ കാവലാളാകാമെന്നും അദ്ദേഹം വിശദീകരിച്ചു.​പരിശീലന പരിപാടി കൽപ്പറ്റ നഗരസഭാ ചെയർമാൻ പി. വിശ്വനാഥൻ ഉദ്ഘാടനം ചെയ്തു.സി.ഡി.എസ്. ചെയർപേഴ്സൺ സഫിയ അസീസ് ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു.​ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശശിധരൻ മാസ്റ്റർ, പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ടി.വി. വർഗ്ഗീസ്,ജെൻഡർ പ്രോഗ്രാം മാനേജർ ആശ പോൾ,നാടൻപാട്ട് കലാകാരൻ പി.ടി. മാത്യൂസ് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.നഗരസഭ മെമ്പർ സെക്രട്ടറി സി.എസ്.ബിജു സ്വാഗതവും സി.ഡി.എസ്. വൈസ് ചെയർപേഴ്സൺ ബീന രതീഷ് നന്ദിയും രേഖപ്പെടുത്തി.

KALPETTA
News Image

കൽപ്പറ്റ എൻ.എസ്.എസ്.ഹയർ സെക്കൻഡറി സ്കൂളിൽ 'പ്രഭ' ലഹരിവിരുദ്ധ സെമിനാർ സംഘടിപ്പിച്ചു

കൽപ്പറ്റ:കൽപ്പറ്റ എൻ.എസ്.എസ്.ഹയർ സെക്കൻഡറി സ്കൂളിലെ ഒന്നാം വർഷ എൻ.എസ്.എസ്. വൊളണ്ടിയർമാർക്കായി എക്സൈസ് വിമുക്തി മിഷന്റെ നേതൃത്വത്തിൽ ലഹരിവിരുദ്ധ ബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചു. "പ്രഭ – ഇരുളിൽ നിന്ന് വെളിച്ചത്തിലേക്ക്" എന്ന പേരിൽ സംഘടിപ്പിച്ച സെമിനാർ എക്സൈസ് വിമുക്തി മിഷൻ വയനാട് ജില്ലാ കോർഡിനേറ്റർ എൻ.സി.സജിത്ത്കുമാർ അച്ചൂരാനം ഉദ്ഘാടനം ചെയ്യുകയും ക്ലാസ് നയിക്കുകയും ചെയ്തു. യുവതലമുറ ലഹരിയുടെ കാണാപ്പുറങ്ങളിലേക്ക് വഴിതെറ്റിപ്പോകാതിരിക്കാൻ നിരന്തര ജാഗ്രതയും സാമൂഹിക പ്രതിബദ്ധതയും അനിവാര്യമാണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.ചടങ്ങിൽ എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർ അനിജ കെ.പോൾ അധ്യക്ഷത വഹിച്ചു. എൻ.എസ്.എസ്. വൊളണ്ടിയർ ലീഡർ വി.അനുനന്ദ സ്വാഗതം ആശംസിച്ചു. അധ്യാപകരായ പി.വി.സിന്ദു,സി.എൽ.ഷർമിള,എ.വി.സന്ദീപ് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.വിദ്യാർത്ഥി പ്രതിനിധിയും വളണ്ടിയറുമായ ഹംന ഫാത്തിമ ചടങ്ങിന് നന്ദി രേഖപ്പെടുത്തി. ക്യാമ്പസുകളിലും പൊതുസമൂഹത്തിലും ലഹരിക്കെതിരെയുള്ള പോരാട്ടം ശക്തമാക്കുമെന്ന പ്രതിജ്ഞയോടെയാണ് സെമിനാർ സമാപിച്ചത്.

KALPETTA
News Image

തൊഴിൽ അധിഷ്ഠിത പരിശീലന പരിപാടി

അസാപ് കേരളയുടെ നേതൃത്വത്തിൽ കൊച്ചിൻ ഷിപ്പ്‌യാർഡിൽ ആറുമാസത്തെ തൊഴിൽ അധിഷ്ഠിത പരിശീലന പരിപാടിയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഐ.ടി.ഐ. ഷീറ്റ് മെറ്റൽ, വെൽഡർ, ഫിറ്റർ ട്രേഡുകളിൽ വിജയിച്ചവർക്ക് അപേക്ഷിക്കാം. https://form.svhrt.com/6ac88879788fe1a7329986ad ല്‍ രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍- 9495999682

ARIYIPPU
News Image

പത്മശ്രീ ചെറുവയൽ രാമേട്ടന്റെ നിര്യാണത്തിൽ മടക്കിമല മെഡിക്കൽ കോളേജ് ആക്ഷൻ കൗൺസിൽ അനുശോചനം രേഖപ്പെടുത്തി.

 വയറുവേദനയെ തുടർന്ന് മാനന്തവാടി വയനാട് മെഡിക്കൽ കോളേജിൽ ചികിത്സ തേടിയ രാമേട്ടനെ മാനന്തവാടി സർക്കാർ മെഡിക്കൽ കോളേജിലെ ചികിത്സയുടെ ലഭ്യത കുറവ് കാരണം  കൽപ്പറ്റയിലെ സ്വകാര്യ ഹോസ്പിറ്റലിലേക്ക് പ്രവേശിപ്പിക്കേണ്ടി വരികയും തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ഹോസ്പിറ്റലിലേക്ക് പ്രവേശിപ്പിച്ച നടപടിയിൽ മടക്കമല മെഡിക്കൽ കോളേജ് ആക്ഷൻ കമ്മിറ്റി പ്രതിഷേധം രേഖപ്പെടുത്തി. ദാനമായി ലഭിച്ച മടക്കിമല ഭൂമിയിൽസർക്കാർ മെഡിക്കൽ കോളേജ് നിർമ്മാണം ആരംഭിക്കണമെന്ന് ആക്ഷൻ കൗൺസിൽ ആവശ്യപ്പെട്ടു... അനുശോചന യോഗത്തിൽ മടക്കിമല മെഡിക്കൽ കോളേജ് ആക്ഷൻ കമ്മറ്റി ചെയർമാൻ ഇ.പി ഫിലിപ്പ് കുട്ടി,കൺവീനർ മൊയ്തു കാവുങ്ങൽ, വൈസ് ചെയർമാൻ ലത്തീഫ് പഞ്ചാര, ശാന്തി ചേനംമ്പാടി, വർക്കിംഗ് കൺവീനർ ഇക്ബാൽ മുട്ടിൽ,രാമചന്ദ്രൻ തെക്കേപ്പറ്റ,ഖാലിദ് പി ,റഫീഖ് കുമ്മാളി , ഹംസക്കുട്ടി അമ്പലപുറം, മൊയ്തീൻ കുട്ടി കണ്ണൻ തൊടി , അലവിക്കുട്ടി പി എം കൽപ്പറ്റ, ശശീന്ദ്രൻ പി.കെ, ഷാജി പോൾ കൽപ്പറ്റ തുടങ്ങിയവർ പങ്കെടുത്തു

KALPETTA
News Image

നെടുമ്പാശേരി വാഹനാപകടം: ദേവികയുടെ വീട്ടില്‍ കൃഷിമന്ത്രി ടി സിദ്ദിഖ് സന്ദര്‍ശനം നടത്തി

പ്രതികളെ സഹായിക്കുന്ന ആരെയും സംരക്ഷിക്കില്ലെന്ന് കൃഷിമന്ത്രികല്‍പ്പറ്റ: നെടുമ്പാശേരി വിമാനത്താവള റോഡില്‍ ഉണ്ടായ വാഹനാപകടത്തില്‍ മരിച്ച മടക്കിമല സ്വദേശിനി ദേവികയുടെ വീട്ടില്‍ കൃഷിമന്ത്രി ടി സിദ്ദിഖ് സന്ദര്‍ശനം നടത്തി. അപകടത്തില്‍ മരിച്ച കര്‍ണാടക സ്വദേശിയായ യുവാവിന്റെ പിതാവും ബന്ധുക്കളും മന്ത്രിയെ കാണാന്‍ ദേവികയുടെ വീട്ടിലെത്തിയിരുന്നു. എല്ലാവരുമായി ആശയവിനിമയം നടത്തിയ മന്ത്രി സര്‍ക്കാര്‍ കുടുംബങ്ങളോടൊപ്പം ഉണ്ടാകുമെന്ന് അവര്‍ക്ക് ഉറപ്പുനല്‍കി. നീതിപൂര്‍വകമായ അന്വേഷണം ഉള്‍പ്പെടെ നിരവധി ആവശ്യങ്ങള്‍ അടങ്ങിയ നിവേദനം കുടുംബാംഗങ്ങള്‍ മന്ത്രിക്ക് സമര്‍പ്പിച്ചു. വിഷയങ്ങള്‍ ഗൗരവമായി മുഖ്യമന്ത്രിയുടെയും മറ്റ് വകുപ്പ് മന്ത്രിമാരുടെയും ശ്രദ്ധയില്‍പ്പെടുത്തുമെന്ന് മന്ത്രി സിദ്ദീഖ് പറഞ്ഞു. പ്രതികളെ സഹായിക്കുന്ന ആരെയും സംരക്ഷിക്കില്ലെന്ന് സന്ദര്‍ശനത്തിന് ശേഷം മന്ത്രി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. കുടുംബത്തിന് സഹായം ഉള്‍പ്പെടെ നല്‍കുന്ന കാര്യം പരിഗണനയിലാണെന്നും അദ്ദേഹം പറഞ്ഞു. വാഹനാപകടത്തില്‍ മരിച്ച മൂന്ന് പേരുടേയും കുടുംബത്തിന് സര്‍ക്കാര്‍ നീതി ലഭ്യമാക്കും. സ്പെഷല്‍ പ്രോസിക്യൂട്ടറെ നിയമിക്കുമെന്നും എല്ലാവിധ നിയമസഹായങ്ങളും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. കുടുംബത്തിന്റെ ആധിയും പ്രയാസങ്ങളും പരാതികളും കേള്‍ക്കുന്നതിനും പരിഹാരം കാണുന്നതിനുമായി ഉദ്യോഗസ്ഥയായ നിശാന്തിനി ഐ പി എസിനെ ചുമതലപ്പെടുത്തി കഴിഞ്ഞു. പ്രതിയെ സഹായിക്കുന്ന ആരെങ്കിലുമുണ്ടെങ്കില്‍ അവര്‍ ഈ സിസ്റ്റത്തില്‍ തന്നെയുണ്ടാവില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ഏറെനേരം കുടുംബാംഗങ്ങളോടും ബന്ധുക്കളോടൊപ്പം ഒപ്പം ചിലവഴിച്ചശേഷം രാത്രിയോ ഏഴുമണിയോടെയാണ് മന്ത്രി ദേവികയുടെ മടക്കിമലയിലെ വീട്ടില്‍ നിന്ന് മടങ്ങിയത്.ക്യാപ്ഷന്‍നെടുമ്പാശേരി വാഹനാപകടത്തില്‍ മരിച്ച ദേവികയുടെ വീട്ടിലെത്തിയ കൃഷിമന്ത്രി ടി സിദ്ദിഖ് കുടുംബാംഗങ്ങളുമായി സംസാരിക്കുന്നു

KALPETTA
News Image

ബസും ലോറിയും കൂട്ടിയിടിച്ചു

കർണാടക ഹുൻസൂരിൽ ബസും ലോറിയും കൂട്ടിയിടിച്ചു.അപകടത്തിൽ നാല് പേർ മരിച്ചു.നിരവധി പേർക്ക് പരിക്ക്. ഇന്ന് പുലർച്ചെയാണ് കോഴിക്കോട് നിന്നും ബാംഗ്ലൂരിലേക്ക് പോവുകയായിരുന്ന ബസും ലോറിയും തമ്മിൽ കൂട്ടിയിടിച്ചത്.

KALPETTA
News Image

പന്തിപ്പൊയിലിൽ വൻ മയക്കുമരുന്ന് വേട്ട; പ്രതിക്കായി തിരച്ചിൽ

പടിഞ്ഞാറത്തറ: പന്തിപ്പൊയിൽ നരിപ്പാറയിൽ എക്സൈസ് നടത്തിയ പരിശോധനയിൽ ഏകദേശം 30 ലക്ഷം രൂപ വിപണിവില കണക്കാക്കുന്ന മയക്കു മരുന്നുകൾ പിടികൂടി. ഐക്കാരൻ വീട്ടിൽ സുബൈർ എ.കെ. (36) എന്നയാ ളുടെ വീട്ടിൽ നിന്നാണ് 323 ഗ്രാം ഹാഷിഷ് ഓയിലും 1.362 ഗ്രാം മെത്താം ഫെറ്റാമിനുമാണ് പിടിച്ചെടുത്തത്.കൽപ്പറ്റ എക്സൈസ് സർക്കിൾ ഇൻസ്പെ ക്ടർ ഷറഫുദ്ദീൻ ടി.യുടെ നേതൃത്വത്തിൽ രഹസ്യവിവരത്തിൻ്റെ അടിസ്ഥാന ത്തിൽ പുലർച്ചെ നടത്തിയ പരിശോധനയിലാണ് മയക്കുമരുന്നുകൾ കണ്ടെ ത്തിയത്. വീട്ടിലെ അലമാരയിൽ 190 പ്ലാസ്റ്റിക് കുപ്പികളിലായി സൂക്ഷിച്ച നിലയിലായിരുന്നു ഹാഷിഷ് ഓയിൽ കണ്ടെത്തിയത്. വയനാട്ടിലും മറ്റ് പ്രദേ ശങ്ങളിലും ഹാഷിഷ് ഓയിലിൻ്റെ മൊത്തവിതരണം നടത്തുന്നയാളാണ് സുബൈർ എ.കെ. എന്നാണ് എക്സൈസ് നൽകുന്ന വിവരം. ഇയാളെ കണ്ട ത്തുന്നതിനായി അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. പിടിച്ചെടുത്ത മയക്കു മരുന്നുകളുടെ ഉറവിടം കണ്ടെത്തുന്നതിനും വിതരണ ശൃംഖലയെക്കുറിച്ച് കൂടുതൽ അന്വേഷണം നടത്തുമെന്നും എക്സൈസ് അറിയിച്ചു.പരിശോ ധനയിൽ എക്സൈസ് ഇൻസ്പെക്ടർ സെൻഫീർ മുഹമ്മദ്, സിവിൽ എക് സൈസ് ഓഫീസർമാരായ ശശികുമാർ പി.എൻ,അരുൺ പി.ഡി, റഷീദ്.കെ, മുനീറ എന്നിവർ പങ്കെടുത്തു.

KALPETTA
News Image

നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടി

ഓപ്പറേഷൻ തണ്ടറിന്റെ ഭാഗമായി വയനാട് എക്സൈസ് സ്പെഷ്യൽ സ്ക്വാഡും, വയനാട് എക്സൈസ് ഇന്റലിജൻസും, സുൽത്താൻബത്തേരി നഗരസഭ ആരോഗ്യ വിഭാഗവും സുൽത്താൻബത്തേരി ടൗണിൽ നടത്തിയ പരിശോധനയിൽ സുൽത്താൻ ബത്തേരി ഗാന്ധി ജംഗ്ഷനിൽ മൈത്രി ബിൽഡിങ്ങിൽ കട നടത്തിവരുന്ന ബത്തേരി മുള്ളൻകുന്ന് സ്വദേശി പാലക്കൽ വീട്ടിൽ വിനോദ് കുമാർ (44)എന്നയാളുടെ കടയിൽ നിന്നും 186 പാക്കറ്റ് നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി. വയനാട് എൻഫോഴ്സ്മെന്റ് & ആന്റി നാർക്കോട്ടിക് സ്പെഷ്യൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടർ സുനിൽ. എം. കെ യുടെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ വയനാട് എക്സൈസ് ഇന്റലിജൻസ് ഇൻസ്പെക്ടർ രാജേഷ്. എൻ, സുൽത്താൻബത്തേരി നഗരസഭ സീനിയർ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ മനോജ് കുമാർ.ടി , പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ അക്ഷര ജ്യോതി അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് ഹരിദാസ്. സി. വി എക്സൈസ് പ്രിവന്റീവ് ഓഫീസർമാരായ കൃഷ്ണൻകുട്ടി പി, അനീഷ് എ. എസ്, വിനോദ് പി ആർ, ചാൾസ് കുട്ടി. ടി. ഇ, സിവിൽ എക്സൈസ് ഓഫീസർമാരായ മിഥുൻ. കെ, സുരേഷ്. എം, വനിതാ സിവിൽ എക്സൈസ് ഓഫീസർ അശ്വതി.വി.കെ സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ പ്രസാദ്.കെ എന്നിവരും ഉണ്ടായിരുന്നു. വരും ദിവസങ്ങളിൽ എക്സൈസിന്റെയും മുൻസിപ്പാലിറ്റി ആരോഗ്യ വിഭാഗത്തിന്റെയും പരിശോധനകൾ തുടരുമെന്ന് അധികൃതർ അറിയിച്ചു.

SULTAN BATHERY
News Image

പറമ്പിൽ കഞ്ചാവ് ചെടി വളർത്തിയാൾ പിടിയിൽ

അമ്പലവയൽ: വീട്ടുപറമ്പിൽ കഞ്ചാവ് ചെടി നട്ടു വളർത്തിയ കേസിൽ മദ്ധ്യ വയസ്കൻ പിടിയിൽ. അമ്പലവയൽ പുതുക്കാട് പാറനാൽ വീട്ടിൽ പി.വി. വർഗീസി(56)നെയാണ് ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും അമ്പലവയൽ പോലീസും ചേർന്ന് പിടികൂടിയത്. ജില്ലാ പോലീസ് മേധാവി എസ്. ദേവമനോഹർ ഐ.പി.എസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നർകോട്ടിക് സെൽ ഡി.വൈ.എസ്.പി ടി.മനോഹരന്റെ നിർദ്ദേശപ്രകാരം നടത്തിയ പരിശോധനയിലാണ് ഇയാളുടെ പറമ്പിൽ ചാക്കിൽ നട്ടു വളർത്തിയ നിലയിൽ കഞ്ചാവ് ചെടി കണ്ടെടുത്തത്. കൂടാതെ ഇയാളിൽ നിന്നും 8.35 ഗ്രാം ഉണങ്ങിയ കഞ്ചാവും 6 ഗ്രാം കഞ്ചാവിന്റെ കുരുവും പിടിച്ചെടുത്തു. അമ്പലവയൽ സ്റ്റേഷൻ സബ് ഇൻസ്പെക്ടർ ജെസ്വിൻ ജോയിയുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.

KALPETTA
News Image