ആരാധകനായി ഞാന്‍ കൂടെയുണ്ടാകും! അര്‍ജന്റീനയ്ക്കായി കളിക്കാന്‍ സാധിക്കാത്തതിലെ നിരാശ വ്യക്തമാക്കി മെസി

ബ്യൂണസ് അയേഴ്സ്: ഉറുഗ്വെ, ബ്രസീല്‍ എന്നിവര്‍ക്കെതിരായ ലോകകപ്പ് യോഗ്യതാ മത്സരങ്ങള്‍ക്കുള്ള അര്‍ജന്റീന ടീമിനെ പ്രഖ്യാപിച്ചപ്പൊള്‍ ലിയോണല്‍ മെസിയുടെ പേര് ഉണ്ടായിരുന്നില്ല. പരിക്കിനെ തുടര്‍ന്നാണ് അദ്ദേഹത്തിന് വിട്ടുനില്‍ക്കേണ്ടി വന്നത്. മേജര്‍ ലീഗ് സോക്കറില്‍ ഇന്റര്‍ മയാമിക്ക് വേണ്ടി കളിക്കുമ്പോഴാണ് മെസിക്ക് പരിക്കേല്‍ക്കുന്നത്. ആദ്യം പ്രഖ്യാപിച്ച ടീമില്‍ മെസി ഉണ്ടായിരുന്നു. എന്നാല്‍ അന്തിമ ടീമിനെ സ്‌കലോണി പ്രഖ്യാപിച്ചപ്പോള്‍ മെസിക്ക് സ്ഥാനം നഷ്ടമായി. ഈ മാസം 22നാണ് എവേ ഗ്രൗണ്ടില്‍ ഉറുഗ്വെയ്ക്കെതിരായ മത്സരം. പിന്നീട് 26ന് സ്വന്തം ഗ്രൗണ്ടില്‍ ബ്രസീലിനേയും അര്‍ജന്റീന നേരിടും.

കളിക്കാന്‍ കഴിയാത്തതിലെ നിരാശ മെസി പങ്കുവെക്കുകയും ചെയ്തു. തന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലാണ് മെസി തന്റെ നിരാശ കുറിച്ചിട്ടത്. മെസിയുടെ വാക്കുകള്‍… ‘അര്‍ജന്റീനയ്‌ക്കൊപ്പം കളിക്കാനുള്ള ആഗ്രഹമുണ്ടായിുന്നു. എന്നാല്‍ ഈ ചെറിയ പരിക്ക് കാരണം എനിക്ക് കുറച്ച് ദിവസത്തേക്ക് വിശ്രമമെടുക്കേണ്ട സാഹചര്യമാണ്. അതുകൊണ്ട് എനിക്ക് കളിക്കാന്‍ കഴിയില്ല. ഏതൊരു ആരാധകനെയും പോലെ ഞാന്‍ അര്‍ജന്റീന ടീമിന് പൂര്‍ണ പിന്തുണ നല്‍കും. അര്‍ജന്റീനയ്‌ക്കൊപ്പം ഒരുമിച്ച് മുന്നേറാം.” മെസി കുറിച്ചിട്ടു. ദക്ഷിണ അമേരിക്കന്‍ ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ 12 മത്സരങ്ങള്‍ കളിച്ച അര്‍ജന്റീന എട്ട് വിജയവും ഒരു സമനിലയും മൂന്ന് തോല്‍വിയും ഉള്‍പ്പെടെ 25 പോയിന്റുമായി പോയിന്റ് ടേബിളില്‍ ഒന്നാമതാണ്.

വൈദ്യുതി മുടങ്ങും

വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ കരിങ്ങാരി പ്രദേശത്ത് നാളെ (നവംബർ 19) രാവിലെ 8.30 മുതൽ വൈകുന്നേരം അഞ്ച് വരെ വൈദ്യുതി വിതരണം മുടങ്ങും. കാട്ടിക്കുളം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ അറ്റകുറ്റ പ്രവർത്തികൾ നടക്കുന്നതിനാൽ

സിപ്‌ലൈന്‍ അപകടമെന്ന രീതിയിലുള്ള വ്യാജ വീഡിയോ നിര്‍മിച്ച് പ്രചരിപ്പിച്ചയാളെ ആലപ്പുഴയില്‍ നിന്ന് പിടികൂടി

കല്‍പ്പറ്റ: വയനാട്ടില്‍ സിപ്‌ലൈന്‍ അപകടമെന്ന രീതിയില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്റ്‌സ് കൃത്രിമ വീഡിയോ നിര്‍മിച്ച് പ്രചരിപ്പിച്ചയാളെ ആലപ്പുഴയില്‍ നിന്ന് പിടികൂടി വയനാട് സൈബര്‍ പോലീസ്. ആലപ്പുഴ, തിരുവമ്പാടി, തൈവേലിക്കകം വീട്ടില്‍, കെ. അഷ്‌കര്‍(29)നെയാണ് ഇൻസ്‌പെക്ടർ എസ്

ഐഡിയൽ ലൈവ് എക്സ്പോ നവംബർ 27 മുതൽ: ലോഗോ പ്രകാശനം ചെയ്തു.

സുൽത്താൻബത്തേരി: ഐഡിയൽ ഇംഗ്ലീഷ് സ്കൂളിൽ നടക്കുന്ന വാർഷിക എക്സിബിഷൻ, ഐഡിയൽ ലൈവ് എക്സ്പോ 2025 ഈ മാസം 27ന് ആരംഭിക്കുമെന്ന് സംഘാടകർ അറിയിച്ചു. എക്സ്പോയുടെ ഔദ്യോഗിക ലോഗോ സ്കൂളിൽ നടന്ന പ്രൗഢമായ ചടങ്ങിൽ ഓയിസ്ക

എംഡിഎംഎ യുമായി പിടിയിൽ

അമ്പലവയൽ : ബത്തേരി കൈപ്പഞ്ചേരി ചെമ്പകശ്ശേരി വീട്ടിൽ ജിഷ്ണു ശശികുമാർ(30)നെയാണ് ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും അമ്പലവയൽ പോലീസും ചേർന്ന് പിടികൂടിയത്. രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഗോവിന്ദ മൂലയിൽ വച്ച് ഇയാൾ

എസ്.ഐ.ആർ; അസ്വഭാവിക തിടുക്കം നിഗൂഢതവർദ്ധിപ്പിക്കുന്നു. എൻ.ജി.ഒ അസോസിയേഷൻ

കൽപ്പറ്റ: ആവശ്യമായ സമയം അനുവദിക്കാതെ ത്രീവ്ട്ടർ പട്ടിക പുതുക്കുന്നതിൽ നീഗൂഢതയെന്ന് എൻ.ജി.ഒ അസോസിയേഷൻ ആരോപിച്ചു. അമിത സമ്മർദ്ദം മൂലം ബി.എൽ.ഒ. അനീഷ് ജോർജ്ജ് പയ്യന്നൂരിൽ ആത്മഹത്യ ചെയ്തുമായി ബന്ധപ്പെട്ട് വയനാട് കളക്ട്രറ്റിന് മുന്നിൽ സംഘടിപ്പിച്ച

ജില്ലയിൽ 23 പേർ നാമനിർദേശ പത്രിക നൽകി

ജില്ലയിൽ തദ്ദേശ തെരഞ്ഞെടുപ്പിനായി സ്ഥാനാർത്ഥികൾ നാമ നിർദേശ പത്രികാ സമർപ്പണം ആരംഭിച്ചു. നവംബര്‍ 14 ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ വിജ്ഞാപനം പുറത്തിറങ്ങിയെങ്കിലും ജില്ലയിൽ നവംബർ 18 നാണ് പത്രിക സമർപ്പിച്ചു തുടങ്ങിയത്. ജില്ലാ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.