മുണ്ടക്കൈ-ചൂരല്‍മല പുനരധിവാസ ടൗണ്‍ഷിപ്പിനായുള്ള അന്തിമ ഗുണഭോക്തൃ പട്ടികയില്‍ 402 ഗുണഭോക്താക്കള്‍. ടൗണ്‍ഷിപ്പിലേക്ക് അര്‍ഹരായവരുടെ രണ്ടാംഘട്ട 2 ബി അന്തിമ ലിസ്റ്റ് പ്രസിദ്ധീകരിച്ചതോടെ 73 ഗുണ ഭോക്താക്കളാണ് ലിസ്റ്റിലുള്‍പ്പെട്ടത്. കരട് 2 ബി പട്ടികയില്‍ ഉള്‍പ്പെട്ട 70 ഗുണഭോക്താക്കളും പട്ടിക സംബന്ധിച്ച ആക്ഷേപങ്ങളുടെയും അപേക്ഷയുടെയും അടിസ്ഥാനത്തില്‍ കണ്ടെത്തിയ മൂന്ന് ഗുണഭോക്താക്കള്‍ ഉള്‍പ്പെടെ ആകെ 73 ഗുണഭോക്താക്കളുമാണ് പട്ടികയിലുള്‍പ്പെട്ടത്.
ടൗണ്‍ഷിപ്പിലേക്കായുള്ള ആദ്യ ഗുണഭോക്തൃ പട്ടികയില്‍ 242 പേരും രണ്ടാംഘട്ട 2 എ പട്ടികയില്‍ 87 പേരും രണ്ടാംഘട്ട 2-ബി ലിസ്റ്റില്‍ 73 പേരും ഉള്‍പ്പെടെ 402 ആളുകളാണ് ഗുണഭോക്തൃ പട്ടികയിലുള്ളത്. പൊതുജനങ്ങള്‍ക്ക് അന്തിമ 2 ബി പട്ടിക കളക്ടറേറ്റ്, മാനന്തവാടി ആര്‍ഡിഒ ഓഫീസ്, വൈത്തിരി താലൂക്ക് ഓഫീസ്, വെള്ളരിമല വില്ലേജ് ഓഫീസ്, മേപ്പാടി ഗ്രാമപഞ്ചായത്ത്, ജില്ലാ ഭരണകൂടത്തിന്റയും തദ്ദേശ സ്വയംഭരണ വകുപ്പിന്റെയും വെബ്‌സൈറ്റുകളിലും പരിശോധിക്കാം. അന്തിമ പട്ടികയില്‍ ആക്ഷേപം, പരാതിയുള്ളവര്‍ക്ക് ദുരന്ത നിവാരണ (എ) വകുപ്പില്‍ നല്‍കാമെന്ന് ജില്ലാ ദുരന്ത നിവാരണ വിഭാഗം ചെയര്‍പേഴ്‌സണ്‍ കൂടിയായ ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീ അറിയിച്ചു.

അമിത ക്ഷീണം, ഓക്കാനം..ഈ സൂചനകള് അവഗണിക്കരുത്; വൃക്കരോഗത്തിന്റെ ലക്ഷണമാകാം
ശരീരത്തിന്റെ പ്രവര്ത്തനങ്ങളെ നിയന്ത്രിക്കുന്ന ഒന്നാണ് വൃക്ക. വൃക്കയുടെ പ്രവര്ത്തനങ്ങള് തകരാറിലായാല് അത് നമ്മുടെ ആരോഗ്യത്തെ തന്നെ ദോഷകരമായി ബാധിക്കും. മൂത്രത്തിന്റെ ഉത്പാദനം, ധാതുക്കളെ സന്തുലിതമാക്കുക, രക്തസമ്മര്ദ്ദം നിലനിര്ത്തുക, ചുവന്ന രക്താണുക്കളെ ഉത്പാദിപ്പിക്കാന് സഹായിക്കുക, അസ്ഥികളെ







