മുണ്ടക്കൈ-ചൂരല്മല പ്രകൃതി ദുരന്തത്തില് പുന്നപ്പുഴയില് അടിഞ്ഞ ദുരന്താവശിഷ്ടങ്ങള് നീക്കം ചെയ്യാന് 195.55 കോടിയുടെ പ്രവൃത്തികള്ക്ക് അനുമതി. അവശിഷ്ടങ്ങള് നീക്കം ചെയ്യുന്നതിലൂടെ നദിയുടെ ഒഴുക്ക് ശരിയായ രീതിയിലാക്കുക, നദീ തീരത്തേക്കുള്ള ഒഴുക്ക് നിയന്ത്രിക്കല്, നദിയുടെ പുനരുജ്ജീവനം, തീരത്തെ മണ്ണൊലിപ്പില് നിന്നും സംരക്ഷിക്കല്, നദീ തീരം സംരക്ഷണം എന്നിവയാണ് ലക്ഷ്യമാക്കുന്നത്. ദുരന്തത്തില് 5.7 ദശലക്ഷം ക്യുബിക് മീറ്റര് അവശിഷ്ടങ്ങളാണ് പുന്നപ്പുഴയാറില് അടിഞ്ഞത്. ഇതാണ് പുഴ ഗതി മാറി 8 കിലോമീറ്ററോളം ഒഴുകാനിടയാക്കിയത്. മണ്ണൊലിപ്പ് മൂലമുണ്ടാക്കുന്ന നാശനഷ്ടങ്ങള് ഒഴിവാക്കല്, വാസസ്ഥലങ്ങള്, കാര്ഷിക വിളകള്, കെട്ടിടങ്ങള് എന്നിവയുടെ സുരക്ഷ ഉറപ്പാക്കല്, നദിയുടെ ഗതി മാറ്റം തടയാന് സാങ്കേതിക പരിശോധനകള്, വെള്ളത്തിന്റെ സഞ്ചാരം ഒരേ ദിശയിലേക്ക് പരിമിതപ്പെടുത്തല്, നദീതടത്തില് നിന്നും ഭൂമി വീണ്ടെടുക്കല് എന്നിവ പദ്ധതി ലക്ഷ്യമാക്കുന്നുണ്ട്. ജലസേചന വകുപ്പാണ് പദ്ധതി നിര്വഹിക്കുക. അതി തീവ്ര ദുരന്തങ്ങള് നേരിടുന്ന സംസ്ഥാനങ്ങള്ക്ക് കേന്ദ്ര സര്ക്കാര് അനുവദിക്കുന്ന സാസ്കി ഫണ്ടില് നിന്നും 65 കോടി രൂപയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി, ദുരന്ത നിവാരണ വിഭാഗത്തില് നിന്നായി ബാക്കി തുക ദുരന്താവശിഷ്ടങ്ങള് നീക്കം ചെയ്യാന് വിനിയോഗിക്കും.

പുതുവര്ഷത്തില് കേന്ദ്രത്തിന്റെ ഇരുട്ടടി; വാണിജ്യ പാചക വാതക സിലിണ്ടര് വില കൂട്ടി, വർധിപ്പിച്ചത് 111 രൂപ
ന്യൂഡല്ഹി: രാജ്യത്ത് എല്പിജി വാണിജ്യ സിലിണ്ടറുകളുടെ വില വര്ധിപ്പിച്ചു. 19 കിലോ വാണിജ്യ എല്പിജി സിലിണ്ടറുകളുടെ വില 111 രൂപയാണ് വര്ധിപ്പിച്ചത്. ഇതോടെ ഡല്ഹിയില് വാണിജ്യ സിലിണ്ടറിന് 1,691 രൂപയായി. കൊച്ചിയില് 1,698 രൂപയും







