കുടുംബശ്രീ ജില്ലാ മിഷന്‍ കേരള നോളജ് ഇക്കോണമി മിഷന്‍, ഡി.ഡി.യു.ജി.കെ.വൈയുടെ സംയുക്താഭിമുഖ്യത്തില്‍ മുട്ടില്‍ ഡബ്ല്യൂ.എം.ഒ ആട്സ് കോളെജില്‍ മാര്‍ച്ച് 22 ന് തൊഴില്‍ മേള സംഘടിപ്പിക്കുന്നു. തൊഴില്‍ മേളയില്‍ മുപ്പതോളം സ്ഥാപനങ്ങള്‍ ഉദ്യോഗാര്‍ത്ഥികളുമായി അഭിമുഖം നടത്തും. അഭ്യസ്തവിദ്യരായ തൊഴില്‍ അന്വേഷകര്‍ക്ക് സ്വകാര്യ മേഖലയില്‍ കണ്ടെത്താന്‍ തൊഴില്‍ മേള അവസരമൊരുക്കും.

നിരോധിച്ച നോട്ടുകൾ ഗുരുവായൂരപ്പന്! ഗുരുവായൂർ ക്ഷേത്രത്തിലെ ഭണ്ഡാരത്തിൽ നിന്ന് 48 നിരോധിച്ച കറൻസികൾ കണ്ടെത്തി
തൃശ്ശൂർ: ഗുരുവായൂർ ക്ഷേത്രത്തിലെ ഭണ്ഡാരത്തിൽ നിന്ന് 48 നിരോധിച്ച കറൻസികൾ കണ്ടെത്തി. ഒക്ടോബർ മാസത്തിലെ ഭണ്ഡാര വരവ് കണക്കെടുത്തപ്പോഴാണിത്. ആയിരത്തിന്റെ നിരോധിച്ച എട്ട് നോട്ടുകളും അഞ്ഞൂറിന്റെ നിരോധിച്ച 40 നോട്ടുകളുമാണ് കണ്ടെത്തിയത്. ആകെ 28000






