നാഷണല്‍ ആയുഷ് മിഷന്‍ ആയുര്‍വേദ ഫാര്‍മസിസ്റ്റ്, ലാബ് ടെക്‌നീഷ്യന്‍, ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് തസ്തികകളിലേക്ക് താത്കാലിക നിയമനം നടത്തുന്നു. ഡിപ്ലോമ/ ഗവ അംഗീകൃത സര്‍വകലാശാലകളില്‍ നിന്നും ആയുര്‍വേദ ഫാര്‍മസിസ്റ്റ് കോഴ്‌സ് പൂര്‍ത്തിയാക്കിയവര്‍ക്ക് ആയുര്‍വേദ ഫാര്‍മസിസ്റ്റ് തസ്തികയിലേക്ക് അപേക്ഷിക്കാം. ഗവ അംഗീകൃത സര്‍വകലാശാലകളില്‍ നിന്നും ബി.എസ്.സി എം.എല്‍. ടി / ഡി.എം.എല്‍.ടി യോഗ്യതയുള്ളവര്‍ക്ക് ലാബ് ടെക്‌നീഷ്യന്‍ തസ്തികയിലേക്കും ഗവ അംഗീകൃത സര്‍വകലാശാലകളില്‍ നിന്നും എം.എസ്. സി സൈക്കോളജി / റീഹാബിലിറ്റേഷന്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ രജിസ്‌ട്രേഷന്‍ യോഗ്യതയുള്ളവര്‍ക്ക് ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് തസ്തികയിലേക്കും അപേക്ഷിക്കാം. ഉദ്യോഗാര്‍ത്ഥികള്‍ ഫെബ്രുവരി 10 ന് വൈകിട്ട് അഞ്ചിനകം നേരിട്ടോ, ജില്ലാ ഹോമിയോ ഹോസ്പിറ്റല്‍, അഞ്ചുകുന്ന് പി. ഒ, മാനന്തവാടി, വയനാട് – 670645 വിലാസത്തില്‍ തപാലായോ അപേക്ഷ നല്‍കണം. കൂടുതല്‍ വിവരങ്ങള്‍ www.nam.kerala.gov.in ലഭിക്കും. ഫോണ്‍ – 8848002947.

അനധികൃത മദ്യ വില്പന ഒരാൾ അറസ്റ്റിൽ
കൽപ്പറ്റ വയനാട് എക്സൈസ് ഇന്റലിജൻസ് നൽകിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കാവുമന്ദം ഹൈസ്കൂൾ 10ാം മൈൽ ഭാഗത്ത് നടത്തിയ പരിശോധനയിൽ 8.5 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശമദ്യം വിൽപ്പനയ്ക്കായി കൈവശം വെച്ച കുറ്റത്തിന് തങ്കച്ചൻ







