വാകേരി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ജനപ്രതിനിധികൾക്കുള്ള സ്നേഹാദരം ബത്തേരി മേഖല പ്രോഗ്രാം ഓഫീസർ പോൾ പി. എഫ്.ഉദ്ഘാടനം ചെയ്തു.യൂണിറ്റ് പ്രസിഡന്റ് കെ. കെ.വർഗീസ് അധ്യക്ഷത വഹിച്ചു.പൂതാടി ഗ്രാമപഞ്ചായത്ത് മെമ്പർമാരായ ശ്രീനേഷ്,ലാലു,വിനീത ഗംഗാധരൻ,മീനങ്ങാടി ഗ്രാമപഞ്ചായത്ത് മെമ്പർ ജിഷു എന്നിവരെ ആദരിച്ചു.സെക്രട്ടറി ലിജി ജോർജ്,സിഡി ഒ ഗിരിജ പീതാംബരൻ,വത്സ,സുനിൽ എന്നിവർ സംസാരിച്ചു.സ്നേഹവിരുന്നോടെ പരിപാടികൾ സമാപിച്ചു.

അനധികൃത മദ്യ വില്പന ഒരാൾ അറസ്റ്റിൽ
കൽപ്പറ്റ വയനാട് എക്സൈസ് ഇന്റലിജൻസ് നൽകിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കാവുമന്ദം ഹൈസ്കൂൾ 10ാം മൈൽ ഭാഗത്ത് നടത്തിയ പരിശോധനയിൽ 8.5 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശമദ്യം വിൽപ്പനയ്ക്കായി കൈവശം വെച്ച കുറ്റത്തിന് തങ്കച്ചൻ







