കൽപ്പറ്റ വയനാട് എക്സൈസ് ഇന്റലിജൻസ് നൽകിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കാവുമന്ദം ഹൈസ്കൂൾ 10ാം മൈൽ ഭാഗത്ത് നടത്തിയ പരിശോധനയിൽ 8.5 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശമദ്യം വിൽപ്പനയ്ക്കായി കൈവശം വെച്ച കുറ്റത്തിന് തങ്കച്ചൻ എം കെ(വയസ് 62/26)
മണലിൽ വീട്, 10ാം മൈൽ ഭാഗം, കാവുമന്ദം വില്ലേജ്, വൈത്തിരി താലൂക്ക് എന്നയാളെ കൽപ്പറ്റ എക്സൈസ് റെയിഞ്ച് പാർട്ടിയും അറസ്റ്റ് ചെയ്തു. എക്സൈസ് ഇൻസ്പെക്ടർ ജിഷ്ണു ജി.യുടെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ പ്രിവന്റ്റ്റീവ് ഓഫീസർ ഷാജി.പി, സിവിൽ എക്സൈസ് ഓഫീസർമാരായ പ്രജീഷ്. എം.വി, മുഹമ്മദ് മുസ്തഫ, പ്രോമിസ് എം.പി,
വജീഷ് കുമാർ വി. പി വനിത സിവിൽ എക്സൈസ് ഓഫീസർ എന്നിവരും. ഇയാളുടെ പേരിൽ നിരവധി കേസുകൾ ഉള്ളതായി എക്സൈസ് അറിയിച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

‘ഇറാൻ്റെ ക്ഷമ ഇതുവരെ ലോകം കണ്ടു; ഹോർമൂസ് ഉപരോധം അംഗീകരിക്കാനാകില്ല’; മുന്നറിയിപ്പുമായി ഇറാൻ
ഹോർമൂസ് കടലിടുക്കിൽ അമേരിക്കൻ നാവികസേന തുടരുന്ന ഉപരോധത്തെ രൂക്ഷമായി വിമർശിച്ച് ഇറാൻ പ്രസിഡൻ്റ് മസൂദ് പെസഷ്കിയാൻ. ഇറാൻ്റെ ക്ഷമ ഇതുവരെ ലോകം കണ്ടെന്നും ഹോർമൂസിൽ ഉപരോധം തുടരുന്നത് അംഗീകരിക്കാനാകില്ലെന്നും മസൂദ് പെസഷ്കിയാൻ പറഞ്ഞു. ഇറാനെതിരെ







